l o a d i n g

ഗൾഫ്

ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു

Thumbnail
Publisher By     Staff Reporter
November 12, 2026

മനാമ: പ്രവാസി ലീഗല്‍ സെല്‍ (പി.എല്‍.സി.) ബഹ്റൈന്‍ ചാപ്റ്റര്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ ബഹ്റൈനിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ഡോ. പ്രദീപ് സിങ് രാജ്പുരോഹിതുമായി കൂടിക്കാഴ്ച നടത്തി.

ബഹ്റൈനിലെ ഇന്ത്യന്‍ പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളും വെല്ലുവിളികളും കൂടിക്കാഴ്ചയില്‍ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രവാസികളുടെ നിയമപരമായ അവകാശങ്ങള്‍, ക്ഷേമം, സുരക്ഷ, തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം അംബാസഡര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു.

പ്രവാസി ലീഗല്‍ സെല്ലിന്റെ നിയമസഹായ പ്രവര്‍ത്തനങ്ങള്‍, മാനുഷിക ഇടപെടലുകള്‍, നിയമബോധവല്‍ക്കരണ പരിപാടികള്‍, ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കായി നടപ്പിലാക്കിവരുന്ന വിവിധ സേവനങ്ങള്‍ എന്നിവയും പ്രതിനിധിസംഘം അംബാസഡറുമായി പങ്കുവെച്ചു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം കേട്ട അംബാസഡര്‍, പ്രവാസി ലീഗല്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കുകയും ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായി സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും സഹകരണവും ഉറപ്പുനല്‍കുകയും ചെയ്തു.

പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്ററിന്റെ ഔദ്യോഗിക വാര്‍ത്താപത്രികയായ 'ദി ബ്രിഡ്ജിന്റെ' ഏറ്റവും പുതിയ പതിപ്പിന്റെ പ്രകാശനവും അംബാസഡര്‍ നിര്‍വഹിച്ചു. സംഘടനയുടെ സേവനപ്രവര്‍ത്തനങ്ങളും നിയമസഹായ രംഗത്തെ നേട്ടങ്ങളും മാനുഷിക ഇടപെടലുകളും ഉള്‍ക്കൊള്ളുന്നതാണ് വാര്‍ത്താപത്രിക.

പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പി.ആര്‍.ഒയും ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുധീര്‍ തിരുനിലത്ത്, ജനറല്‍ സെക്രട്ടറി ഡോ. റിതിന്‍ രാജ്, സീനിയര്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗവും മീഡിയ കോര്‍ഡിനേറ്ററുമായ രാജി ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ മുഹമ്മദ് സലീം, ഫസീല ഖാലിദ്, ഇവന്റ് കോര്‍ഡിനേറ്റര്‍ സ്പന്ദന കിഷോര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി ഇന്ത്യന്‍ എംബസിയുമായും ബഹ്റൈനിലെ ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതിനും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പുനല്‍കിയതിനും അംബാസഡര്‍ക്ക് പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ നന്ദി രേഖപ്പെടുത്തി.

Latest News

 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
November 12, 2026
 എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
November 12, 2026
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
November 12, 2026
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
November 12, 2026
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം;  ആദ്യ ഗാലറി 2027ല്‍ തുറക്കും
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം; ആദ്യ ഗാലറി 2027ല്‍ തുറക്കും
November 12, 2026