l o a d i n g

കേരള

ഹിന്ദു വയോധികയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച മുസ്ലിം സഹോദരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 13, 2026


തിരുവനന്തപുരം: വയനാട്ടില്‍ അഞ്ച് പതിറ്റാണ്ടോളം അമ്മയെപ്പോലെ പരിപാലിച്ച 85-കാരിയായ ഹിന്ദു വയോധികയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച മുസ്ലിം സഹോദരങ്ങളെ കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍ അഭിനന്ദിച്ചു. എക്‌സില്‍ (X) പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം റസാഖ്, സുലൈമാന്‍ എന്നീ സഹോദരങ്ങളെ പ്രശംസിച്ചത്.

'ഇതാണ് എനിക്കറിയാവുന്ന, ഞാന്‍ സ്‌നേഹിക്കുന്ന, ഞാന്‍ വിശ്വസിക്കുന്ന കേരളം,' റസാഖിന്റെയും സുലൈമാന്റെയും ഹൃദയസ്പര്‍ശിയായ പ്രവൃത്തിയെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി കുറിച്ചു. മൂപ്പൈനാട് പഞ്ചായത്തിലെ ചിത്രഗിരിയിലുള്ള കല്യാണി അമ്മ അന്തരിച്ചതിനെത്തുടര്‍ന്നാണ് മക്കളോ മറ്റ് അടുത്ത ബന്ധുക്കളോ ഇല്ലാതിരുന്ന അവരുടെ സംസ്‌കാര ചടങ്ങുകള്‍ ഹൈന്ദവ ആചാരപ്രകാരം ഈ സഹോദരങ്ങള്‍ നിര്‍വഹിച്ചത്.

ഏകദേശം 50 വര്‍ഷത്തോളമായി അയല്‍വാസിയായിരുന്ന കല്യാണി അമ്മയുമായി റസാഖിനും സുലൈമാനും അവരുടെ കുടുംബത്തിനും ആഴത്തിലുള്ള ആത്മബന്ധമാണുണ്ടായിരുന്നത്. അവരുടെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്നതിലും മരുന്നുകള്‍ എത്തിക്കുന്നതിലും ആവശ്യമുള്ളപ്പോഴെല്ലാം ആശുപത്രിയില്‍ കൊണ്ടുപോകുന്നതിലും ഇവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഇവരുടെ കുടുംബത്തിലെ എല്ലാ ആഘോഷങ്ങളിലും കല്യാണി അമ്മയും ഭാഗമായിരുന്നു. കാലക്രമേണ ഇവര്‍ തമ്മിലുള്ള സ്‌നേഹബന്ധം കൂടുതല്‍ ദൃഢമായി.

താന്‍ സ്വന്തം മക്കളായി കണ്ടിരുന്ന ഈ രണ്ട് സഹോദരങ്ങളും തന്റെ മരണശേഷം അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കണമെന്ന് കല്യാണി അമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Latest News

ഹിന്ദു വയോധികയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച മുസ്ലിം സഹോദരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ഹിന്ദു വയോധികയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച മുസ്ലിം സഹോദരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
November 13, 2026
മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിക്കാഴ്ച നടത്തി; പരസ്യ  പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ ധാരണ
മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിക്കാഴ്ച നടത്തി; പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ ധാരണ
November 13, 2026
സൗദിയിലേക്കുള്ള സര്‍വീസുകള്‍  30 വരെ നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍
സൗദിയിലേക്കുള്ള സര്‍വീസുകള്‍ 30 വരെ നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍
November 13, 2026
ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി  രണ്ടു കിലോയോളം സ്വര്‍ണം തട്ടി
ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി രണ്ടു കിലോയോളം സ്വര്‍ണം തട്ടി
November 13, 2026
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
November 13, 2026
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
November 13, 2026
യാന്‍ബു തുറമുഖം  ലക്ഷ്യമിട്ട് ഹൂതി ആക്രമണം
യാന്‍ബു തുറമുഖം ലക്ഷ്യമിട്ട് ഹൂതി ആക്രമണം
November 13, 2026
 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026