റിയാദ്: സൗദി അറേബ്യയിലെ നയതന്ത്ര സേവന കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡി.സി.എം) അബു മാത്തന്‍ ജോര്‍ജിന് 'ഓള്‍ ഇന്ത്യ സ്റ്റിയറിങ് കമ്മിറ്റി'യുടെ നേതൃത്വത്തില്‍ പ്രവാസി സമൂഹം യാത്രയയപ്പ് നല്‍കി.
ചടങ്ങില്‍ വിവിധ സംഘടനാ പ്രതിനിധികളും സാംസ്‌കാരിക കൂട്ടായ്മകളുടെ ഭാരവാഹികളും പങ്കൈടുക്കുകയും, അദ്ദേഹത്തിന്റെ മികച്ച സേവനങ്ങള്‍ക്ക് ആദരവും മംഗളങ്ങളും അര്‍പ്പിക്കുകയും ചെയ്തു.
മറുപടി പ്രസംഗത്തില്‍, പ്രവാസി സമൂഹത്തിന്റെ ആത്മാര്‍ത്ഥമായ സേവന തത്പരതയെയും സഹജീവികളോടുള്ള കരുതലുകളെയും അദ്ദേഹം ഏറെ പ്രശംസിച്ചു. ഭാരതത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സംസ്‌കാരവും പാരമ്പര്യവും സൗദിയില്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Related News