l o a d i n g

ബിസിനസ്

സേവനം 24 മണിക്കൂര്‍ മുടങ്ങി, കാരണം വിശദീകരിച്ച് മൈക്രോസോഫ്റ്റ്

Thumbnail
Publisher By     Staff Reporter
November 14, 2026



ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് സേവനം ലോകമെമ്പാടും 24 മണിക്കൂറോളം തടസ്സപ്പെട്ടു. ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് ടീംസ്, കോപൈലറ്റ് എ.ഐ തുടങ്ങിയ സേവനങ്ങള്‍ മണിക്കൂറോളം തടസ്സപ്പെട്ട സംഭവത്തിന് പിന്നില്‍ സൈബര്‍ ആക്രമണമോ നിര്‍മിതബുദ്ധി സംവിധാനങ്ങളിലെ തകരാറോ അല്ലെന്നും നെറ്റ്‌വര്‍ക്ക് ശേഷി വര്‍ധിപ്പിക്കുന്നതിനിടെ സംഭവിച്ച സാങ്കേതിക പിഴവാണെന്നും കമ്പനി വ്യക്തമാക്കി.

തകരാറിന്റെ അടിസ്ഥാന കാരണം പരിഹരിച്ചിട്ടുണ്ടെന്നും ശേഷിക്കുന്ന ഉപയോക്താക്കള്‍ക്കും മേഖലകള്‍ക്കും സേവനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും കമ്പനി അറിയിച്ചു.

ഉപയോക്താക്കള്‍ക്കും പങ്കാളികള്‍ക്കും നേരിടേണ്ടിവന്ന തടസ്സത്തില്‍ അഗാധമായ ഖേദമുണ്ടെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലെ പ്രസ്താവനയില്‍ മൈക്രോസോഫ്റ്റ് പറഞ്ഞു. ഉപഭോക്താക്കള്‍ തങ്ങളുടെ സേവനങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ ഉത്തരവാദിത്തം ഗൗരവത്തോടെയാണ് കാണുന്നതെന്നും സേവനങ്ങളില്‍ പൊതുവെ സ്ഥിരത വീണ്ടെടുക്കാനായിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ എല്ലാ സേവനങ്ങളും പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചിട്ടില്ല.


മൈക്രോസോഫ്റ്റിന്റെ ഇ-മെയില്‍ സേവനങ്ങളെ ആശ്രയിക്കുന്ന ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ഉപഭോക്തൃ സേവനങ്ങളെയും തകരാര്‍ ബാധിച്ചു. ഇമെയില്‍ സംവിധാനത്തിന് തടസ്സമുണ്ടായതായും ഉപഭോക്താക്കളില്‍നിന്നുള്ള ഇമെയിലുകള്‍ ലഭിക്കാതിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇന്‍ഡിഗോ അറിയിച്ചു. മറ്റ് ഉപഭോക്തൃസേവന മാര്‍ഗങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്നും കമ്പനി വ്യക്തമാക്കി.

ആകാശ എയറിന്റെ ഇ-മെയില്‍ സേവനങ്ങളിലും കാലതാമസമുണ്ടായി. അടിയന്തര സഹായം ആവശ്യമുള്ള യാത്രക്കാരോട് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ കേന്ദ്രത്തെയോ സമൂഹമാധ്യമങ്ങളെയോ സമീപിക്കാന്‍ നിര്‍ദേശിച്ചു. അതേസമയം, വിമാന സര്‍വീസുകളെ തകരാര്‍ ബാധിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഉപഭോക്താക്കളുമായുള്ള ആശയവിനിമയം തടസ്സപ്പെടാതിരിക്കാന്‍ താല്‍ക്കാലികമായി ഇ-മെയില്‍ സേവനങ്ങള്‍ മറ്റൊരു സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തു.

ധനകാര്യ സേവന സ്ഥാപനങ്ങളെയും മറ്റ് വ്യാപാര സ്ഥാപനങ്ങളെയും തകരാര്‍ ബാധിച്ചു. ഗവേഷണ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഉപഭോക്താക്കളുമായുള്ള ആശയവിനിമയം നടത്തുന്നതിനും പല സ്ഥാപനങ്ങളും പ്രയാസം നേരിട്ടു.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ഇന്ത്യയില്‍ ഉപയോക്താക്കള്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെ ആറിനു ശേഷവും പരാതികള്‍ വര്‍ധിച്ചു. തകരാര്‍ നിരീക്ഷിക്കുന്ന ഡൗണ്‍ഡിറ്റക്ടറിന്റെ കണക്കനുസരിച്ച്, 1.30 ലക്ഷത്തിലധികം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 70ലേറെ രാജ്യങ്ങളില്‍ സേവനതടസ്സം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒറ്റയടിക്ക് വിപുലമായ സംവിധാനങ്ങള്‍ പുനരാരംഭിക്കുന്നതിനുപകരം ഘട്ടംഘട്ടമായാണ് സേവനങ്ങള്‍ വീണ്ടെടുത്തതെന്ന് മൈക്രോസോഫ്റ്റ് വിശദീകരിച്ചു. വലിയ തോതിലുള്ള ഉപയോക്തൃ ആവശ്യകത കണക്കിലെടുത്ത് ഓരോ ഘട്ടത്തിലും സംവിധാനങ്ങളുടെ സ്ഥിരത ഉറപ്പാക്കിയ ശേഷമാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. ഇതുമൂലം പുനഃസ്ഥാപനത്തിന് കൂടുതല്‍ സമയമെടുത്തെങ്കിലും സേവനങ്ങള്‍ സ്ഥിരതയോടെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞെന്നാണ് കമ്പനിയുടെ വിശദീകരണം.

ദൈനംദിന ജോലികള്‍ക്കും ആശയവിനിമയത്തിനും ഇമെയില്‍ സേവനങ്ങള്‍ക്കും മൈക്രോസോഫ്റ്റിനെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് തകരാര്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ക്ല്രൗഡ് അധിഷ്ഠിത സംവിധാനങ്ങളെ ആശ്രയിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.

Latest News

സേവനം 24 മണിക്കൂര്‍ മുടങ്ങി, കാരണം വിശദീകരിച്ച് മൈക്രോസോഫ്റ്റ്
സേവനം 24 മണിക്കൂര്‍ മുടങ്ങി, കാരണം വിശദീകരിച്ച് മൈക്രോസോഫ്റ്റ്
November 14, 2026
ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു
ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു
November 14, 2026
നിയന്ത്രണം നീക്കിയതായി യു.എസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
നിയന്ത്രണം നീക്കിയതായി യു.എസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
November 14, 2026
എസ്.ഐ.ആറിനെതിരെ ബി.ജെ.പിയും, യു.പിയില്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ തീവ്രയജ്ഞം
എസ്.ഐ.ആറിനെതിരെ ബി.ജെ.പിയും, യു.പിയില്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ തീവ്രയജ്ഞം
November 14, 2026
അറബ് ന്യൂനപക്ഷത്തെ അപമാനിക്കരുത്; നെതന്യാഹുവിനോട് ഐസന്‍കോട്ട്
അറബ് ന്യൂനപക്ഷത്തെ അപമാനിക്കരുത്; നെതന്യാഹുവിനോട് ഐസന്‍കോട്ട്
November 14, 2026
അമേരിക്കയില്‍ വ്യോമ ഗതാഗതം  നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
അമേരിക്കയില്‍ വ്യോമ ഗതാഗതം നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
November 14, 2026
 മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
November 13, 2026
 വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
November 13, 2026
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 13, 2026
 യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
November 13, 2026