l o a d i n g

ആരോഗ്യം

മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 13, 2026

റിയാദ്: ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ നിന്നും അവ യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് 'സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവ്' (SGI) കടക്കുമ്പോള്‍, രാജ്യത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇതാണ്: പരിമിതമായ ജലവിഭവങ്ങളില്‍ അധിക സമ്മര്‍ദ്ദം ചെലുത്താതെ 2030-ഓടെ 60 കോടിയിലധികം മരങ്ങള്‍ എങ്ങനെ വളര്‍ത്തിയെടുക്കും?

2026-ന്റെ തുടക്കത്തോടെ 15.9 കോടിയിലധികം മരങ്ങള്‍ നട്ടുപിടിപ്പിക്കാനും 10 ലക്ഷം ഹെക്ടര്‍ തരിശുഭൂമി പുനരുജ്ജീവിപ്പിക്കാനും സാധിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നാണ് കിംഗ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (KAUST) പരിസ്ഥിതി ശാസ്ത്ര-എഞ്ചിനീയറിംഗ് പ്രൊഫസര്‍ തോമസ് ക്രൗത്തര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വെറുതെ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലുപരിയായി മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചായിരിക്കും ഇതിന്റെ വിജയമെന്ന് അദ്ദേഹം അറബ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രകൃതിയെ സ്വയം വീണ്ടെടുക്കാന്‍ തടസ്സമാകുന്ന ഘടകങ്ങള്‍ നീക്കം ചെയ്ത്, മരങ്ങളെയും സസ്യജാലങ്ങളെയും സ്വാഭാവികമായി വളരാന്‍ അനുവദിക്കുന്നതാണ് യഥാര്‍ത്ഥ പുനരുജ്ജീവനം എന്ന് അദ്ദേഹം വിശദീകരിക്കുന്നു. കടുത്ത വരള്‍ച്ചയും അമിതമായ കന്നുകാലി മേയലും നിയന്ത്രിച്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആവാസവ്യവസ്ഥകള്‍ മികച്ച രീതിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ട്. KAUSTലെ ബയോസയന്‍സ്, പരിസ്ഥിതി ശാസ്ത്ര പ്രൊഫസറായ അലക്‌സാണ്ട്രെ റൊസാഡോയും ഈ അഭിപ്രായത്തോട് യോജിക്കുന്നു.

ലക്ഷ്യം വളരെ വലുതാണെങ്കിലും, സൗദിയുടെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി വിവിധതരം പുനരുജ്ജീവന രീതികള്‍ക്ക് അവസരമൊരുക്കുന്നുണ്ടെന്ന് റൊസാഡോ പറയുന്നു. പ്രാദേശികമായ സസ്യയിനങ്ങളെ അനുയോജ്യമായ സ്ഥലങ്ങളിലും ലഭ്യമായ ജലവിഭവങ്ങള്‍ക്കനുസരിച്ചും തിരഞ്ഞെടുക്കുന്നതിലാണ് വിജയം. തദ്ദേശീയ ഇനങ്ങള്‍, മഴവെള്ളം, സംസ്‌കരിച്ച മലിനജലം എന്നിവയുടെ ഉപയോഗവും കാര്യക്ഷമമായ ജലസേചനവും സ്വാഭാവിക പുനരുജ്ജീവനവും പദ്ധതിക്ക് മികച്ച അടിത്തറ നല്‍കുന്നുണ്ട്.

സസ്യങ്ങളുടെ വളര്‍ച്ചയ്ക്കും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും സഹായിക്കുന്ന മണ്ണിന്റെ ആരോഗ്യവും സൂക്ഷ്മാണുക്കളും പ്രധാനമാണെന്ന് റൊസാഡോ ചൂണ്ടിക്കാട്ടുന്നു. 2021 മാര്‍ച്ചില്‍ സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവ് ആരംഭിച്ചപ്പോള്‍ പ്രഖ്യാപിച്ച 1,000 കോടി മരങ്ങള്‍ എന്ന ബൃഹത്തായ ലക്ഷ്യത്തിലേക്കുള്ള ഇടക്കാല നാഴികക്കല്ലാണ് 60 കോടി മരങ്ങള്‍. സൗദിയിലെ മഴയുടെ അളവും കൃഷിയോഗ്യമായ ഭൂമിയും വനവിസ്തൃതിയും ആഗോള ശരാശരിയേക്കാള്‍ താഴെയാണെന്നിരിക്കെ, ഈ വെല്ലുവിളിയുടെ വ്യാപ്തി 2023-ലെ കര്‍മ്മപദ്ധതിയില്‍ വ്യക്തമാക്കിയിരുന്നു.

പദ്ധതി ആരംഭിക്കുമ്പോള്‍ 18,000 ഹെക്ടറായിരുന്ന പുനരുജ്ജീവിപ്പിച്ച ഭൂമിയുടെ വിസ്തൃതി 2024-ല്‍ 2.5 ലക്ഷം ഹെക്ടറായും 2026-ന്റെ തുടക്കത്തില്‍ 10 ലക്ഷം ഹെക്ടറായും ഉയര്‍ന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുറഹ്‌മാന്‍ അല്‍-ഫദ്ലി അറിയിച്ചു. 2030-ഓടെ ഇത് 25 ലക്ഷം ഹെക്ടറാക്കുകയാണ് ലക്ഷ്യം. 'ഏറ്റവും വെല്ലുവിളി നിറഞ്ഞ പരിസ്ഥിതികളില്‍ പോലും ഭൂമിയുടെ പുനരുജ്ജീവനം സാധ്യമാണെന്ന് ഈ നേട്ടം തെളിയിക്കുന്നു,' യുഎന്‍ മരുഭൂവല്‍ക്കരണ വിരുദ്ധ കണ്‍വെന്‍ഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി യാസ്മിന്‍ ഫൗദ് പ്രസ്താവനയില്‍ പറഞ്ഞു.

ആദ്യ മാസങ്ങള്‍ നിര്‍ണ്ണായകം

വരള്‍ച്ചയും അമിതമായ മേയലുമാണ് സൗദിയില്‍ മരങ്ങളുടെ വളര്‍ച്ചയ്ക്കുള്ള പ്രധാന തടസ്സങ്ങളായി തോമസ് ക്രൗത്തര്‍ ചൂണ്ടിക്കാട്ടുന്നത്. താഴ്വരകള്‍ (വാദികള്‍), നദീതടങ്ങള്‍ തുടങ്ങിയ സ്വാഭാവിക ഈര്‍പ്പമുള്ള ഇടങ്ങളില്‍ തൈകള്‍ വളരുകയാണെങ്കില്‍ അവ തഴച്ചുവളരും. കന്നുകാലികള്‍ മേയുന്നത് നിയന്ത്രിക്കുന്നതിലൂടെ ചെറിയ ചെടികള്‍ക്ക് വേരൂന്നാനും പിന്നീട് മറ്റു സസ്യങ്ങള്‍ക്ക് തണലേകാനും സാധിക്കും.

'വേരുകള്‍ വികസിച്ചുകൊണ്ടിരിക്കുന്ന സമയമായതിനാല്‍ ആദ്യ മാസങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്,' റൊസാഡോ പറയുന്നു. വരള്‍ച്ചയെ അതിജീവിക്കുന്ന തദ്ദേശീയ ഇനങ്ങള്‍ക്ക് പോലും തുടക്കത്തില്‍ പരിചരണം ആവശ്യമാണ്. നഴ്‌സറികളില്‍ വളര്‍ത്തിയ ആരോഗ്യമുള്ള തൈകള്‍ തണുപ്പുള്ള മാസങ്ങളില്‍ നടുന്നതും, കൃത്യമായ ജലസേചനവും, മൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണവും തൈകളുടെ അതിജീവന നിരക്ക് ഗണ്യമായി വര്‍ദ്ധിപ്പിക്കും. 'സിദ്ര്' പോലുള്ള മരങ്ങള്‍ക്ക് വേരൂന്നാനും പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനും സഹായിക്കുന്ന സൂക്ഷ്മാണുക്കളെക്കുറിച്ച് റൊസാഡോയുടെ സംഘം പഠനം നടത്തിവരികയാണ്. ഇവ വിജയകരമായാല്‍ ഭാവിയില്‍ ജലസേചനത്തിന്റെ ആവശ്യകത കുറയ്ക്കാന്‍ സാധിക്കും.

ജലപ്രശ്‌നത്തിന് പരിഹാരമെന്ത്?

'ഇത്രയും വലിയൊരു പദ്ധതിക്ക്, പ്രത്യേകിച്ച് തുടക്കത്തില്‍ വെള്ളം ആവശ്യമാണ്. എന്നാല്‍ കൃത്യമായ ആസൂത്രണത്തിലൂടെ ശുദ്ധജല സ്രോതസ്സുകളിലുള്ള സമ്മര്‍ദ്ദം ഗണ്യമായി കുറയ്ക്കാനാകും,' റൊസാഡോ വ്യക്തമാക്കി. ജലത്തിന്റെ പുനരുപയോഗവും കാര്യക്ഷമമായ ജലസേചനവുമാണ് ഇതില്‍ പ്രധാനം. സംസ്‌കരിച്ച മലിനജലം, മഴവെള്ള സംഭരണം, മണ്ണിലെ ഈര്‍പ്പത്തിനനുസരിച്ചുള്ള ജലസേചനം എന്നിവയിലൂടെ ലഭ്യമായ ജലം പരമാവധി പ്രയോജനപ്പെടുത്താം.

അണക്കെട്ടുകളിലെ വെള്ളവും മഴവെള്ള സംഭരണവും ഉപയോഗിച്ചുള്ള പദ്ധതികള്‍ 2030 ലക്ഷ്യത്തിലേക്ക് വേഗത്തില്‍ എത്താന്‍ സഹായിക്കുന്നതായി മന്ത്രി അല്‍-ഫദ്ലി പറഞ്ഞു. ദേശീയ കൃത്രിമ മഴ പദ്ധതി വഴി മഴയുടെ അളവ് വര്‍ദ്ധിച്ചതായും, ഇത് 2025-ല്‍ പൊടിക്കാറ്റുകള്‍ 50 ശതമാനം കുറയ്ക്കാന്‍ സഹായിച്ചതായും സഹമന്ത്രി മന്‍സൂര്‍ അല്‍-മുഷൈതി വ്യക്തമാക്കി. മരങ്ങള്‍ വളരുന്നതിനനുസരിച്ച് ജലത്തിന്റെ ഉപയോഗവും മണ്ണിലെ ലവണാംശവും നിരീക്ഷിക്കേണ്ടതുണ്ടെന്ന് റൊസാഡോ ഓര്‍മ്മിപ്പിക്കുന്നു. സസ്യജാലങ്ങളുടെ വളര്‍ച്ച അന്തരീക്ഷ താപനില കുറയ്ക്കാനും മണ്ണില്‍ ജലം സംഭരിക്കാനും സഹായിക്കുമെന്നും ഇത് പ്രാദേശിക കൃഷിക്ക് വലിയ ഗുണം ചെയ്യുമെന്നും ക്രൗത്തര്‍ കൂട്ടിച്ചേര്‍ത്തു.


കണ്ടല്‍ക്കാടുകളുടെ കരുത്ത്

ആയിരക്കണക്കിന് മത്സ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ആവാസവ്യവസ്ഥയൊരുക്കുന്നതിനൊപ്പം തീരപ്രദേശങ്ങളെ പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിലും കണ്ടല്‍ക്കാടുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ക്രൗത്തര്‍ പറയുന്നു. കണ്ടല്‍ക്കാടുകളുടെ പുനരുജ്ജീവനം മത്സ്യബന്ധന മേഖലയെയും തീരദേശ ജനതയുടെ ഉപജീവനമാര്‍ഗ്ഗത്തെയും ശക്തിപ്പെടുത്തും.

കാര്‍ബണ്‍ ആഗിരണം ചെയ്യുന്നതിലും കടല്‍ജീവികളുടെ പ്രജനന കേന്ദ്രമെന്ന നിലയിലും കണ്ടല്‍ക്കാടുകള്‍ക്ക് സവിശേഷ സ്ഥാനമുണ്ടെന്ന് റൊസാഡോ ചൂണ്ടിക്കാട്ടുന്നു. 'ജലക്ഷാമമുള്ള ഒരു രാജ്യത്ത് ഇവയ്ക്ക് പ്രത്യേക ഗുണമുണ്ട്. അനുയോജ്യമായ തീരപ്രദേശങ്ങളില്‍ കടല്‍വെള്ളവും സ്വാഭാവിക വേലിയേറ്റവും ഇവയുടെ വളര്‍ച്ചയെ സഹായിക്കും. ഉള്‍നാടുകളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ വേണ്ടിവരുന്ന ശുദ്ധജല ജലസേചനം ഇവയ്ക്ക് ആവശ്യമില്ല,' അദ്ദേഹം പറഞ്ഞു. സ്വാഭാവിക വേലിയേറ്റം നിലനിര്‍ത്തുകയും തൈകളെ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ കണ്ടല്‍ക്കാടുകളുടെ പുനരുജ്ജീവനം കൂടുതല്‍ ഫലപ്രദമാക്കാം.

എണ്ണത്തിനപ്പുറമുള്ള വിജയം

നട്ടുപിടിപ്പിക്കുന്ന മരങ്ങളുടെ എണ്ണം മാത്രമല്ല പദ്ധതിയുടെ വിജയത്തിന്റെ അളവുകോല്‍ എന്ന് ക്രൗത്തര്‍ വിശ്വസിക്കുന്നു. 'ആവാസവ്യവസ്ഥകള്‍ സ്വന്തം നിലയില്‍ വളരാനും നിലനില്‍ക്കാനും തുടങ്ങുമ്പോഴാണ് പുനരുജ്ജീവനം വിജയിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

നട്ടുപിടിപ്പിച്ച മരങ്ങളുടെ എണ്ണം പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി കാണിക്കുമ്പോള്‍, അവയുടെ അതിജീവന നിരക്കും പരിസ്ഥിതിക്ക് അവ നല്‍കുന്ന ഗുണങ്ങളുമാണ് പുരോഗതിയുടെ യഥാര്‍ത്ഥ അളവുകോലെന്ന് റൊസാഡോ അഭിപ്രായപ്പെടുന്നു. 'ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുകയും സ്വാഭാവികമായി പുനരുജ്ജീവിക്കുകയും ചെയ്യുന്ന ആരോഗ്യകരമായ സസ്യജാലങ്ങളാണ് എന്നെ സംബന്ധിച്ചിടത്തോളം വിജയം,' അദ്ദേഹം വ്യക്തമാക്കി. ചിലയിടങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് പരിസ്ഥിതി വീണ്ടെടുക്കലിന് തുടക്കമിടുമ്പോള്‍, മറ്റു ചിലയിടങ്ങളില്‍ തടസ്സങ്ങള്‍ നീക്കുന്നതിലൂടെ പ്രകൃതി സ്വയം പച്ചപ്പണിയുമെന്നും ക്രൗത്തര്‍ കൂട്ടിച്ചേര്‍ത്തു.

Latest News

 മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
November 13, 2026
 വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
November 13, 2026
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 13, 2026
 യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
November 13, 2026
 അനുമതിയില്ലാതെ മത്സ്യബന്ധനം: ജിദ്ദയില്‍ പ്രവാസി പിടിയില്‍
അനുമതിയില്ലാതെ മത്സ്യബന്ധനം: ജിദ്ദയില്‍ പ്രവാസി പിടിയില്‍
November 13, 2026
തായിഫ് സംരംഭകത്വ ഉച്ചകോടി തിങ്കളാഴ്ച മുതല്‍; നിക്ഷേപ അവസരങ്ങള്‍ തുറക്കാന്‍ തായിഫ് ചേംബര്‍
തായിഫ് സംരംഭകത്വ ഉച്ചകോടി തിങ്കളാഴ്ച മുതല്‍; നിക്ഷേപ അവസരങ്ങള്‍ തുറക്കാന്‍ തായിഫ് ചേംബര്‍
November 13, 2026
നവീന്റെ മരണം: ആരോപണങ്ങള്‍ തള്ളി റിയാദ് വില്ല; നിയമനടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്റ്
നവീന്റെ മരണം: ആരോപണങ്ങള്‍ തള്ളി റിയാദ് വില്ല; നിയമനടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്റ്
November 13, 2026
 സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിനായി നിയമിതരായ അധ്യാപക സംഘത്തിന് സ്വീകരണം
സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിനായി നിയമിതരായ അധ്യാപക സംഘത്തിന് സ്വീകരണം
November 13, 2026
അലി ഷാ ഗീലാനിയുടെ കൊച്ചുമകള്‍ പി.ഡി.പിയിലേക്ക്
അലി ഷാ ഗീലാനിയുടെ കൊച്ചുമകള്‍ പി.ഡി.പിയിലേക്ക്
November 13, 2026
ഫുജൈറ വാഹനാപകടത്തിൽപ്പെട്ടത് 23 വാഹനങ്ങൾ; 14 മരണം, 30 പേർക്ക് പരിക്ക്
ഫുജൈറ വാഹനാപകടത്തിൽപ്പെട്ടത് 23 വാഹനങ്ങൾ; 14 മരണം, 30 പേർക്ക് പരിക്ക്
November 13, 2026