റിയാദ്: മേഖലയിലെ വിവിധ സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിനായി പുതുതായി നിയമിതരായ ചൈനീസ് അധ്യാപക സംഘത്തിന് ഔദ്യോഗിക സ്വീകരണം നൽകി. അസിസ്റ്റന്റ് ഡയറക്ടർ ജനറലിന്റെയും വിദ്യാഭ്യാസ കാര്യ അസിസ്റ്റന്റിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സൗദി അറേബ്യയും ചൈനയും തമ്മിലുള്ള വിദ്യാഭ്യാസ-സാംസ്കാരിക സഹകരണ പരിപാടികളുടെ ഭാഗമായാണ് ഈ നടപടി.
പൊതുവിദ്യാലയങ്ങളിൽ ചൈനീസ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അധ്യാപകരെ നിയമിച്ചിരിക്കുന്നത്. ആധുനിക വിദ്യാഭ്യാസ പ്രവണതകൾക്കനുസൃതമായി വിദ്യാർത്ഥികൾക്ക് പുതിയ ' ഭാഷാ-സാംസ്കാരിക നൈപുണ്യങ്ങൾ ആർജ്ജിക്കാൻ സഹായിക്കുന്ന തരത്തിൽ വിദ്യാഭ്യാസ അന്തരീക്ഷം വികസിപ്പിക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള വിജ്ഞാന വിനിമയം ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Related News