l o a d i n g

ഇന്ത്യ

അലി ഷാ ഗീലാനിയുടെ കൊച്ചുമകള്‍ പി.ഡി.പിയിലേക്ക്

Thumbnail
Publisher By     Staff Reporter
November 13, 2026


ശ്രീനഗര്‍: കശ്മീരിലെ പ്രമുഖ വിഘടനവാദ നേതാവായിരുന്ന സയ്യിദ് അലി ഷാ ഗീലാനിയുടെ കൊച്ചുമകള്‍ റുവാ ഷാ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ (പി.ഡി.പി) ചേരാന്‍ അവര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു വര്‍ഷം മുമ്പ് വിഘടനവാദ ആശയങ്ങള്‍ പരസ്യമായി തള്ളിപ്പറയുകയും ഇന്ത്യയുടെ പരമാധികാരത്തോടും ഭരണഘടനയോടും കൂറ് പ്രഖ്യാപിച്ച് പത്ര പരസ്യം ചെയ്യുകയും ചെയ്ത റുവാ ഷായുടെ നീക്കം കശ്മീര്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ സംഭവവികാസമായാണ് വിലയിരുത്തപ്പെടുന്നത്.

2024 മാര്‍ച്ചില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കശ്മീരിലെ പ്രാദേശിക പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് റുവാ ഷാ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുമായും തനിക്ക് ബന്ധമില്ലെന്നും ഇന്ത്യന്‍ ഭരണഘടനയോട് കൂറുപുലര്‍ത്തുന്ന പൗരയാണെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. മുത്തച്ഛന്‍ സ്ഥാപിച്ച ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ഒരു വിഭാഗവുമായും അതിന്റെ ആശയങ്ങളുമായും തനിക്ക് താല്‍പര്യമോ അനുഭാവമോ ഇല്ലെന്നും വ്യക്തമാക്കിയിരുന്നു.

റുവാ ഷായും പി.ഡി.പിയുമായി അടുപ്പമുള്ള വൃത്തങ്ങളും പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി സൂചന നല്‍കിയിട്ടുണ്ട്. റുവാ ഷായെ പി.ഡി.പി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി സ്വാഗതം ചെയ്തിട്ടുണ്ട്. 'അവള്‍ എന്റെ മകളെപ്പോലെയാണ്. പി.ഡി.പിയുടെ വാതിലുകള്‍ തുറന്നുകിടക്കുകയാണ്. പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്വാഗതം ചെയ്യുന്നു' എന്നായിരുന്നു മെഹ്ബൂബയുടെ പ്രതികരണം.

നാഷനല്‍ കോണ്‍ഫറന്‍സും ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഇത്തരമൊരു ചിന്താമാറ്റം നേരത്തേ ഉണ്ടായിരുന്നെങ്കില്‍ കശ്മീരിലെ സാഹചര്യം വ്യത്യസ്തമാകുമായിരുന്നുവെന്നാണ് പാര്‍ട്ടിയുടെ പ്രതികരണം. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ പിന്തുണ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് റുവാ ഷായുടെ നീക്കം.

കശ്മീര്‍ യുവതക്ക് പാഠമാണ് റൂവ ഷായെന്ന് ബി.ജെ.പി വിശേഷിപ്പിച്ചു. പി.ഡി.പിക്കും ഹുറിയത്തിനും സമാനമായ രാഷ്ട്രീയ നിലപാടുകളാണുള്ളതെന്ന ആരോപണം ആവര്‍ത്തിച്ച പാര്‍ട്ടി വക്താവ് അല്‍ത്താഫ് ഠാക്കൂര്‍, ഗീലാനിയുടെ കൊച്ചുമകള്‍ പി.ഡി.പിയില്‍ ചേരുന്നത് തങ്ങളുടെ മുന്‍ നിലപാടിനെ ശരിവെക്കുന്നതാണെന്നും പറഞ്ഞു. ഗീലാനിയുടെ രാഷ്ട്രീയ നിലപാടുകള്‍ കശ്മീരിലെ യുവതലമുറയ്ക്ക് തിരിച്ചടിയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഗീലാനിയുടെ മൂത്ത മരുമകനും അടുത്ത അനുയായിയുമായിരുന്നു റുവാ ഷായുടെ പിതാവ് അല്‍ത്താഫ് അഹമ്മദ് ഷാ എന്ന ഫന്റൂഷ്. 2004ല്‍ ഗീലാനി സ്ഥാപിച്ച തെഹ്‌രീകെ ഹുറിയത്തിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കശ്മീരിലെ പ്രതിഷേധങ്ങള്‍ക്കും അടച്ചിടലുകള്‍ക്കും സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ച ഭീകരവിരുദ്ധ ഫണ്ടിങ് കേസില്‍ എന്‍.ഐ.എ അദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നു. 2017 ജൂലൈയില്‍ അറസ്റ്റിലായ അല്‍ത്താഫ് തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ 2022 ഒക്ടോബര്‍ 11ന് ഡല്‍ഹി എയിംസില്‍ മരിച്ചു. 66 വയസ്സായിരുന്നു.

ദീര്‍ഘകാലം കശ്മീരിലെ വിഘടനവാദ പ്രസ്ഥാനത്തിന്റെ പ്രമുഖ മുഖമായിരുന്ന ഗീലാനിയുടെ ആശയങ്ങളെ കൊച്ചുമകള്‍ പരസ്യമായി തള്ളിപ്പറഞ്ഞതും ഇപ്പോള്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതായുള്ള സൂചനകളും തലമുറമാറ്റത്തിന്റെ പ്രതീകമായാണ് ചില നിരീക്ഷകര്‍ കാണുന്നത്.

Latest News

 മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
November 13, 2026
 വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
November 13, 2026
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 13, 2026
 യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
November 13, 2026
 അനുമതിയില്ലാതെ മത്സ്യബന്ധനം: ജിദ്ദയില്‍ പ്രവാസി പിടിയില്‍
അനുമതിയില്ലാതെ മത്സ്യബന്ധനം: ജിദ്ദയില്‍ പ്രവാസി പിടിയില്‍
November 13, 2026
തായിഫ് സംരംഭകത്വ ഉച്ചകോടി തിങ്കളാഴ്ച മുതല്‍; നിക്ഷേപ അവസരങ്ങള്‍ തുറക്കാന്‍ തായിഫ് ചേംബര്‍
തായിഫ് സംരംഭകത്വ ഉച്ചകോടി തിങ്കളാഴ്ച മുതല്‍; നിക്ഷേപ അവസരങ്ങള്‍ തുറക്കാന്‍ തായിഫ് ചേംബര്‍
November 13, 2026
നവീന്റെ മരണം: ആരോപണങ്ങള്‍ തള്ളി റിയാദ് വില്ല; നിയമനടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്റ്
നവീന്റെ മരണം: ആരോപണങ്ങള്‍ തള്ളി റിയാദ് വില്ല; നിയമനടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്റ്
November 13, 2026
 സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിനായി നിയമിതരായ അധ്യാപക സംഘത്തിന് സ്വീകരണം
സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിനായി നിയമിതരായ അധ്യാപക സംഘത്തിന് സ്വീകരണം
November 13, 2026
അലി ഷാ ഗീലാനിയുടെ കൊച്ചുമകള്‍ പി.ഡി.പിയിലേക്ക്
അലി ഷാ ഗീലാനിയുടെ കൊച്ചുമകള്‍ പി.ഡി.പിയിലേക്ക്
November 13, 2026
ഫുജൈറ വാഹനാപകടത്തിൽപ്പെട്ടത് 23 വാഹനങ്ങൾ; 14 മരണം, 30 പേർക്ക് പരിക്ക്
ഫുജൈറ വാഹനാപകടത്തിൽപ്പെട്ടത് 23 വാഹനങ്ങൾ; 14 മരണം, 30 പേർക്ക് പരിക്ക്
November 13, 2026