വാഷിങ്ടണ്‍: അമേരിക്കയില്‍ വിമാന സര്വീകസുകള്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. ഏകദേശം നാലു മണിക്കൂറോളം നീണ്ട നിയന്ത്രണത്തിനുശേഷം വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. രാജ്യത്തുടനീളം വിമാനങ്ങള്‍ പുറപ്പെടുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. നീണ്ട അനിശ്ചിതത്വത്തിനു ശേഷം നാലു മണിക്കൂറോളം കഴിഞ്ഞാണ് നിയന്ത്രണം നീക്കിയത്.
സാങ്കേതികത്തകരാറാണ് നിയന്ത്രണത്തിലേക്ക് നയിച്ചതെ്ന്നും ഭീകരാക്രമണ ഭീഷണിയല്ലെന്നും വിശദീകരണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ അറിയിക്കുന്നതിനായി അമേരിക്കന്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനം നടത്തി. വിമാന സര്‍വീസുകളിലെ തടസ്സത്തിന് കഴിഞ്ഞ ദിവസം ലോകവ്യാപകമായി മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ തകരാറുമായി ബന്ധമില്ലെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന് വ്യക്തമാക്കി.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സഹായമെത്തിക്കുന്നതിനും അസാധാരണ വേഗത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പൊതുജനങ്ങള്‍ക്ക് യാതൊരു സുരക്ഷാഭീഷണിയും ഉണ്ടായിരുന്നില്ലെന്നും ആരുടെയും ജീവന് അപകടത്തിലായിരുന്നില്ലെന്നും മുള്ളിന് വ്യക്തമാക്കി. നിയന്ത്രണം നീക്കിയതോടെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ.
Related News