l o a d i n g

ഇന്ത്യ

ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു

Thumbnail
Publisher By     Staff Reporter
November 14, 2026



ചെന്നൈ: സുപ്രീംകോടതി ജഡ്ജിമാരെ സ്വന്തം വീട്ടിലേക്ക് വിചാരണയ്ക്ക് വിളിക്കുകയും അവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തതിലൂടെ വിവാദത്തിലായ മുന്‍ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് മരിച്ചത്.

2017ല്‍ സുപ്രീംകോടതിയുമായി നടത്തിയ അസാധാരണ ഏറ്റുമുട്ടലിലൂടെയാണ് കര്‍ണന്‍ ദേശീയ ശ്രദ്ധ നേടിയത്. കോടതിയലക്ഷ്യക്കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സിറ്റിങ് ഹൈക്കോടതി ജഡ്ജിയെന്ന ചരിത്രവും അദ്ദേഹത്തിന്റെ പേരിലുണ്ട്. ആറുമാസത്തെ തടവുശിക്ഷയാണ് അദ്ദേഹം അനുഭവിച്ചത്.

2017 ജനുവരിയില്‍ ഇരുപതോളം ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫെബ്രുവരി എട്ടിന് അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ സുപ്രീംകോടതി ബെഞ്ച് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചു. അദ്ദേഹത്തിന്റെ ജുഡീഷ്യല്‍, ഭരണപരമായ ചുമതലകളും പിന്‍വലിച്ചു.

എന്നാല്‍ നടപടികള്‍ അംഗീകരിക്കാന്‍ കര്‍ണന്‍ തയ്യാറായില്ല. അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ ഉള്‍പ്പെടെ ഏഴ് സുപ്രീംകോടതി ജഡ്ജിമാരോട് കൊല്‍ക്കത്തയിലെ റോസ്‌ഡെയില്‍ വസതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടു. തന്റെ വസതി താല്‍ക്കാലിക കോടതിയാക്കി മാറ്റിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രഖ്യാപിച്ചു.

ജഡ്ജിമാര്‍ പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമം ലംഘിച്ചുവെന്നും ജാതിവിവേചനം നടത്തിയെന്നുമായിരുന്നു കര്‍ണന്റെ ആരോപണം. സുപ്രീംകോടതി ജഡ്ജിമാര്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് അവരുടെ വിദേശയാത്ര തടയാനും പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും അദ്ദേഹം ഉത്തരവിട്ടു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഖെഹാര്‍ ഉള്‍പ്പെടെ ഏഴ് ജഡ്ജിമാര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ട് നടപ്പാക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോടും ആവശ്യപ്പെട്ടു. ഏതാനും ദിവസത്തിനു ശേഷം പുറപ്പെടുവിച്ച ഉത്തരവില്‍ ഖെഹാര്‍ ഉള്‍പ്പെടെ എട്ട് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് അഞ്ചുവര്‍ഷത്തെ കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയും വിധിക്കുന്നതായി പ്രഖ്യാപിച്ചു. ദീപക് മിശ്ര, ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, പിനാകി ചന്ദ്ര ഘോഷ്, കുര്യന്‍ ജോസഫ്, ആര്‍. ഭാനുമതി എന്നിവരായിരുന്നു മറ്റുള്ളവര്‍.


കര്‍ണന്റെ നടപടികള്‍ക്കെതിരെ സുപ്രീംകോടതി ശക്തമായ നിലപാടെടുത്തു. ഏഴംഗ ബെഞ്ച് ആറുമാസത്തെ തടവുശിക്ഷ വിധിച്ചു. സഹജഡ്ജിമാര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിശ്വാസയോഗ്യമായ തെളിവുകളില്ലെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം നീതിന്യായ സംവിധാനത്തിന്റെ അന്തസ്സിനെ ബാധിച്ചെന്നും കോടതി നിരീക്ഷിച്ചു.

ഒരു മാസത്തിലേറെ അറസ്റ്റ് ഒഴിവാക്കി നടന്ന കര്‍ണനെ കോയമ്പത്തൂരില്‍നിന്നാണ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍ അടച്ചു. 2017 ഡിസംബറില്‍ ആറുമാസത്തെ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി.

2020 ഡിസംബറില്‍ ജഡ്ജിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗിക അതിക്രമ ഭീഷണികളും ഉള്‍പ്പെട്ട വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ചെന്നൈ പൊലീസും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ പുഴല്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തിന് 2021 മാര്‍ച്ചില്‍ മദ്രാസ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

2016ല്‍ മദ്രാസ് ഹൈക്കോടതിയില്‍നിന്ന് കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റപ്പെട്ട കര്‍ണന്‍ 2017 ജൂണിലാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്.

Latest News

ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു
ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു
November 14, 2026
നിയന്ത്രണം നീക്കിയതായി യു.എസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
നിയന്ത്രണം നീക്കിയതായി യു.എസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
November 14, 2026
എസ്.ഐ.ആറിനെതിരെ ബി.ജെ.പിയും, യു.പിയില്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ തീവ്രയജ്ഞം
എസ്.ഐ.ആറിനെതിരെ ബി.ജെ.പിയും, യു.പിയില്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ തീവ്രയജ്ഞം
November 14, 2026
അറബ് ന്യൂനപക്ഷത്തെ അപമാനിക്കരുത്; നെതന്യാഹുവിനോട് ഐസന്‍കോട്ട്
അറബ് ന്യൂനപക്ഷത്തെ അപമാനിക്കരുത്; നെതന്യാഹുവിനോട് ഐസന്‍കോട്ട്
November 14, 2026
അമേരിക്കയില്‍ വ്യോമ ഗതാഗതം  നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
അമേരിക്കയില്‍ വ്യോമ ഗതാഗതം നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
November 14, 2026
 മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
November 13, 2026
 വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
November 13, 2026
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 13, 2026
 യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
November 13, 2026
 അനുമതിയില്ലാതെ മത്സ്യബന്ധനം: ജിദ്ദയില്‍ പ്രവാസി പിടിയില്‍
അനുമതിയില്ലാതെ മത്സ്യബന്ധനം: ജിദ്ദയില്‍ പ്രവാസി പിടിയില്‍
November 13, 2026