l o a d i n g

ഗൾഫ്

ദുബായില്‍ പള്ളികള്‍ക്കു സമീപം പാര്‍ക്കിങിന് ഫീസ് ഈടാക്കല്‍ ആരംഭിച്ചു, സമസ്‌കാരത്തിന്റെ ഒരു മണിക്കൂര്‍ സമയം സൗജന്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 30, 2025

ദുബായ്: എമിറേറ്റിലെ പള്ളികള്‍ക്ക് സമീപം പാര്‍ക്കിങ് സ്ഥലങ്ങളില്‍ പെയ്ഡ് പാര്‍ക്കിങ് നടപ്പിലാക്കുന്നതിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പുതിയ 'എം', 'എം.പി' സൂചനബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദുബായിലെ പാര്‍ക്കിങ് നിയന്ത്രണ കമ്പനിയായ 'പാര്‍ക്കിനാ'ണ് 59 ഇടങ്ങളിലെ 2100 പാര്‍ക്കിങ് സ്ഥലങ്ങള്‍ നിയന്ത്രിക്കുക. അതേസമയം നമസ്‌കാരത്തിന്റെ ഒരു മണിക്കൂര്‍ സമയം പാര്‍ക്കിങ് സൗജന്യമായിരിക്കും. പള്ളികള്‍ക്ക് സമീപം പാര്‍ക്കിങ് കൂടുതല്‍ കാര്യക്ഷമവും അച്ചടക്കപൂര്‍വവും പാര്‍ക്കിങ് സ്ഥലങ്ങളുടെ ദുരുപയോഗം കുറക്കുന്നതിനൊപ്പം പള്ളികളിലെത്തുന്നവര്‍ക്ക് ആവശ്യമായ സമയങ്ങളില്‍ സൗകര്യം ലഭിക്കുകയും ചെയ്യും. പാര്‍ക്കിനും ദുബായിലെ ഇസ്ലാമികകാര്യ, ജീവകാരുണ്യ പ്രവര്‍ത്തന വകുപ്പും(ഐ.എ.സി.എ.ഡി) പദ്ധതി സംബന്ധിച്ച സഹകരണ കരാറില്‍ നേരത്തെ ഒപ്പുവെച്ചിരുന്നു.

പദ്ധതിയുടെ ഭാഗമായി പാര്‍ക്കിങ് സ്ഥലങ്ങള്‍ രണ്ട് സോണുകളായി തിരിച്ചത്. 41സ്ഥലങ്ങള്‍ സോണ്‍ എം(സ്റ്റാന്റേഡ്), 18 സ്ഥലങ്ങള്‍ സോണ്‍ എം.പി(പ്രീമിയം) യും ആയിരിക്കും. എല്ലാ സ്ഥലങ്ങളിലും നമസ്‌കാര സമയത്തൊഴികെ എല്ലാദിവസവും 24മണിക്കൂറും പാര്‍ക്കിങ്ങിന് നിരക്ക് ഈടാക്കും. സോണ്‍ എം(സ്റ്റാന്റേഡ്) മേഖലയില്‍ അരമണിക്കൂറിന് രണ്ട് ദിര്‍ഹമും മണിക്കൂറിന് നാല് ദിര്‍ഹമുമാണ് നിരക്ക്. അതേസമയം സോണ്‍ എം.പി(പ്രീമിയം) മേഖലയില്‍ അരമണിക്കൂറിന് തിരക്കേറിയ സമയങ്ങളില്‍ മൂന്ന് ദിര്‍ഹമും അല്ലാത്ത സമയങ്ങളില്‍ രണ്ട് ദിര്‍ഹമുമാണ് നിരക്ക്. മണിക്കൂറിന് ഇവിടെ തിരക്കുള്ള സമയങ്ങളില്‍ ആറ് ദിര്‍ഹമും അല്ലാത്തപ്പോള്‍ നാലു ദിര്‍ഹമും നല്‍കണം. സാധാരണ സോണുകളില്‍ രാവിലെ എട്ടു മുതല്‍ 10വരെയും വൈകുന്നേരം നാലുമുതല്‍ രാത്രി എട്ടുവരെയുമാണ് തിരക്കേറിയ സമയങ്ങളായി കണക്കാക്കുന്നത്. ഭാവിയില്‍ ഐ.എ.സി.എ.ഡിയുടെ കീഴിലുള്ള കൂടുതല്‍ പള്ളികളിലേക്കും സംരംഭം വിപുലീകരിച്ചേക്കും.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026