l o a d i n g

ഗൾഫ്

രാജ്യത്ത് പ്രവര്‍ത്തിക്കാത്ത വിദേശ കമ്പനികള്‍ക്കും സൗദിയില്‍ ഭൂമി വാങ്ങാം, നിയമാവലി പുറത്തിറക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 27, 2025

റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേരിട്ട് സ്വത്ത് സമ്പാദിക്കാന്‍ അനുമതി നല്‍കുന്ന നിയമാവലി പുറത്തിറക്കി. സൗദി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിയാണ് നിയമങ്ങളും നിബന്ധനകളും സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതുപ്രകാരം ഭൂമിയും കെട്ടിടങ്ങളും ആറ് വിഭാഗങ്ങളില്‍പ്പെടുന്ന വിദേശികള്‍ക്കാണ് വാങ്ങാനാവും. രാജ്യത്ത് പ്രവര്‍ത്തിക്കുന്നതല്ലാത്തവ ഉള്‍പ്പടെയുള്ള വിദേശ കമ്പനികള്‍, വിദേശികളായ വ്യക്തികള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വിദേശ സ്ഥാപനങ്ങള്‍, സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പ്രാതിനിധ്യ സ്ഥാപനങ്ങളും ഏജന്‍സികളും, വിദേശികളുടെ സംയുക്ത ഉടമസ്ഥതയില്‍ മൂലധനമുള്ള സൗദി കമ്പനികള്‍, വിദേശികളുടെ സ്വന്തമായുള്ള കമ്പനികള്‍, ഫണ്ടുകള്‍ അല്ലെങ്കില്‍ പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങള്‍ എന്നീ വിഭാഗക്കാര്‍ക്കാണ് അനുമതി.

റിയാദ്, ജിദ്ദ നഗരങ്ങളില്‍ നിര്‍ദ്ദിഷ്ട പ്രദേശങ്ങളില്‍ സ്വത്ത് സ്വന്തമാക്കാനാവും. മക്ക, മദീന എന്നിവിടങ്ങളില്‍ മതപരം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായായിരിക്കും അനുമതി നല്‍കുക. മക്കയിലും മദീനയിലും മുസ്ലിംകള്‍ക്ക് മാത്രമേ ഭൂമിയും വസ്തുവും സ്വന്തമാക്കാന്‍ അനുമതി ലഭിക്കൂ. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങടങ്ങുന്ന രേഖ ജനറല്‍ അതോറിറ്റി ഫോര്‍ റിയല്‍ എസ്റ്റേറ്റ് ഉടന്‍ പ്രസിദ്ധീകരിക്കും.

റിയാദ്, ജിദ്ദ, മക്ക, മദീന, മറ്റ് നഗരങ്ങള്‍, പട്ടണങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലെ നിര്‍ദ്ദിഷ്ട പ്രദേശങ്ങള്‍, സ്വന്തമാക്കാന്‍ പറ്റുന്ന സ്വത്തിന്റെ അനുവദനീയമായ ശതമാനം, ഉടമസ്ഥാവകാശങ്ങളുടെ തരങ്ങള്‍, ഗ്രേസ് പിരീഡുകള്‍, മറ്റ് വ്യവസ്ഥകള്‍ എന്നിവ വിശദമാക്കുന്നതും നിര്‍ദിഷ്ട സ്ഥലങ്ങളുടെ ഭൂപടങ്ങള്‍ ഉള്‍പ്പെടുന്നതുമായിരിക്കും ഈ രേഖ. അതോറിറ്റിയുടെ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വസ്തുക്കള്‍ മാത്രമേ വാങ്ങാനാവൂ. നികുതിയും ഫീസും ഉള്‍പ്പെടെ 10 ശതമാനം തുക വാങ്ങൂന്നയാള്‍ നല്‍കണം. മേല്‍പറഞ്ഞ റിയല്‍ എസ്റ്റേറ്റ് നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചാല്‍ ഒരു കോടി റിയാലായിരിക്കും് പിഴ.

സൗദി റിയല്‍ എസ്റ്റേറ്റ് വിപണിയുടെ നിയന്ത്രണ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപം വികസിപ്പിക്കുന്നതിനും മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലേക്ക് എണ്ണയിതര മേഖലകളില്‍നിന്നുള്ള വിഹിതം വര്‍ധിപ്പിക്കുന്നതിനുമുള്ള 'വിഷന്‍ 2030' ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ നിയമം.

Latest News

മസ്ജിദുല്‍ ഹറം 2030-ഓടെ ലോകത്തെ ഏറ്റവും വലിയ 'സ്മാര്‍ട്ട്' തീര്‍ത്ഥാടന കേന്ദ്രമാകും; ഡിജിറ്റല്‍ മാറ്റങ്ങളിലൂടെ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കി സൗദി
മസ്ജിദുല്‍ ഹറം 2030-ഓടെ ലോകത്തെ ഏറ്റവും വലിയ 'സ്മാര്‍ട്ട്' തീര്‍ത്ഥാടന കേന്ദ്രമാകും; ഡിജിറ്റല്‍ മാറ്റങ്ങളിലൂടെ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കി സൗദി
September 5, 2026
ദമാം വിമാനത്താവളത്തില്‍ 18,000-ത്തിലധികം ലഹരിഗുളികകള്‍ പിടികൂടി; നാല് പേര്‍ അറസ്റ്റില്‍
ദമാം വിമാനത്താവളത്തില്‍ 18,000-ത്തിലധികം ലഹരിഗുളികകള്‍ പിടികൂടി; നാല് പേര്‍ അറസ്റ്റില്‍
September 5, 2026
ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
September 5, 2026
സി.ജെ.പി പ്രതിഷേധം: ഒടുവില്‍  സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
സി.ജെ.പി പ്രതിഷേധം: ഒടുവില്‍ സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
September 5, 2026
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
September 5, 2026
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
September 5, 2026
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
September 4, 2026
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
September 4, 2026
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
September 4, 2026
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
September 4, 2026