l o a d i n g

ഗൾഫ്

റോഡ് ഗതാഗത മേല്‍നോട്ടത്തിന് ജനറല്‍ അതോറിറ്റി രൂപീകരിച്ച് സൗദി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 11, 2026

ജിദ്ദ- സൗദിയിലെ റോഡ് ഗതാഗത മേഖലയിലെ മേല്‍നോട്ടത്തിനായി 'ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്‌സ്' രൂപീകരണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ജിദ്ദയില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സൗദി സെന്റര്‍ ഫോര്‍ അക്രഡിറ്റേഷന്‍ ഓഫ് ഹെല്‍ത്ത് ഫെസിലിറ്റീസിന് സൗദിക്ക് പുറത്തുള്ള ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും അക്രഡിറ്റേഷന്‍ സേവനങ്ങള്‍ നല്‍കാന്‍ അനുമതി നല്‍കി. അന്താരാഷ്ട്ര കരാറുകളില്‍ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍സ് ഉപയോഗിക്കുന്നത് സംബന്ധിച്ച യുഎന്‍ കണ്‍വെന്‍ഷന്‍ അംഗീകരിച്ചു. മൊസാംബിക്കുമായി ആരോഗ്യ സഹകരണ ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ ആരോഗ്യ മന്ത്രിക്ക് ചുമതല നല്‍കി.

അക്കൗണ്ടിങ്, ഓഡിറ്റിങ് മേഖലകളില്‍ ഉസ്‌ബെക്കിസ്താനുമായി സഹകരിക്കുന്നതിന് ജനറല്‍ ഓഡിറ്റിങ് ബ്യൂറോ പ്രസിഡന്റിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. മൊറോക്കോയുമായി ലോജിസ്റ്റിക്‌സ് മേഖലയിലെ സഹകരണത്തിന് ധാരണാപത്രമായി. ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗത്തിനായി ജപ്പാനുമായി സൗദി സ്‌പേസ് ഏജന്‍സി കരാറില്‍ ഏര്‍പ്പെടും. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ രംഗത്ത് തായ്ലാന്റിലെ സെന്‍ട്രല്‍ ഇസ്ലാമിക് കൗണ്‍സിലുമായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി സഹകരിക്കും.
വരുന്ന സെപ്റ്റംബറില്‍ റിയാദ് ആതിഥേയത്വം വഹിക്കുന്ന നാലാമത് 'യൂനെസ്‌കോ ഗ്ലോബല്‍ ഫോറം ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്തിക്‌സ്' സൗദിയുടെ സാങ്കേതിക നേതൃത്വത്തിനുള്ള അംഗീകാരമാണെന്ന് യോഗം വിലയിരുത്തി. അന്താരാഷ്ട്ര ന്യൂക്ലിയര്‍ സയന്‍സ് ഒളിമ്പ്യാഡില്‍ സൗദി വിദ്യാര്‍ത്ഥികള്‍ കൈവരിച്ച മികച്ച വിജയം രാജ്യത്തിന്റെ 'വിഷന്‍ 2030' ലക്ഷ്യങ്ങള്‍ക്ക് അനുസൃതമാണെന്ന് യോഗം അഭിനന്ദിച്ചു.

ജിസാന്‍ പര്‍വതമേഖലാ വികസന അതോറിറ്റി നിര്‍ത്തലാക്കുകയും, അതിന്റെ ചുമതലകള്‍ ജിസാന്‍ ഡെവലപ്മെന്റ് സ്ട്രാറ്റജിക് ഓഫീസിനും കൃഷി-പരിസ്ഥിതി മന്ത്രാലയത്തിനുമായി വീതിച്ചു നല്‍കുകയും ചെയ്തു. മക്ക, മദീന വികസന അതോറിറ്റികള്‍, മീഡിയ റെഗുലേഷന്‍ അതോറിറ്റി, എജ്യൂക്കേഷന്‍ ആന്റ് ട്രെയിനിങ് ഇവാല്‍വേഷന്‍ അതോറിറ്റി എന്നിവയുടെ സാമ്പത്തിക കണക്കുകള്‍ക്കും ജിദ്ദ, ഹഫര്‍ അല്‍-ബാത്തിന്‍ സര്‍വകലാശാലകളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ക്കും യോഗം അംഗീകാരം നല്‍കി.

Latest News

ദമാം വിമാനത്താവളത്തില്‍ 18,000-ത്തിലധികം ലഹരിഗുളികകള്‍ പിടികൂടി; നാല് പേര്‍ അറസ്റ്റില്‍
ദമാം വിമാനത്താവളത്തില്‍ 18,000-ത്തിലധികം ലഹരിഗുളികകള്‍ പിടികൂടി; നാല് പേര്‍ അറസ്റ്റില്‍
September 5, 2026
ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
September 5, 2026
സി.ജെ.പി പ്രതിഷേധം: ഒടുവില്‍  സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
സി.ജെ.പി പ്രതിഷേധം: ഒടുവില്‍ സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
September 5, 2026
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
September 5, 2026
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
September 5, 2026
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
September 4, 2026
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
September 4, 2026
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
September 4, 2026
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
September 4, 2026
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു
September 4, 2026