l o a d i n g

ബിസിനസ്

സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 12, 2026

റിയാദ്: സൗദി കരാര്‍ അതോറിറ്റിയുടെ (Saudi Contractors Authority) നിലവില്‍ വന്ന ശേഷം സൗദി വിപണിയിലേക്ക് 1,648 വിദേശ കണ്‍ട്രാക്റ്റിങ് കമ്പനികകള്‍ കടന്നു വന്നതായി കണക്കൂകള്‍ സൂചിപ്പിക്കുന്നു. അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊത്തം ആഭ്യന്തര, വിദേശ കമ്പനികളുടെ എണ്ണം 1,40,000 ആണ്. സൗദിയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് ഏകദേശം 8 ശതമാനം സംഭാവന നല്‍കുന്ന കണ്‍ട്രാക്റ്റിങ് മേഖല, രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക മേഖലകളില്‍ ഒന്നാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയിലെ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി സൗദി റിയാല്‍ (ഏകദേശം 800 ബില്യണ്‍ ഡോളര്‍) ആകുമെന്ന് സൗദി കോണ്‍ട്രാക്ടേഴ്‌സ് അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് അല്‍-അജ്ലാന്‍ പറഞ്ഞു. രാജ്യത്തിന്റെ അന്താരാഷ്ട്ര സ്വാധീന വര്‍ദ്ധനവും വിദേശ കമ്പനികളുടെ വലിയ തോതിലുള്ള പങ്കാളിത്തവും സൗദിയെ കരാറുകളുടെയും പദ്ധതികളുടെയും പ്രധാന കേന്ദ്രമാക്കി മാറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

: വിഷന്‍ 2030, എക്‌സ്‌പോ 2030, ലോകകപ്പ് തുടങ്ങിയ പദ്ധതികളുടെ പശ്ചാത്തലത്തില്‍ അടുത്ത 10 വര്‍ഷക്കാലം സൗദി കണ്‍ട്രാക്റ്റിങ് മേഖല അതീവ സജീവമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ ബന്ധങ്ങള്‍ നിയന്ത്രിക്കുന്നതിനും തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനുമായി സ്വകാര്യ മേഖലയില്‍ സ്റ്റാന്‍ഡേര്‍ഡ് കരാറുകള്‍ നിര്‍ബന്ധമാക്കാനുള്ള ഒരുക്കത്തിലാണ് അതോറിറ്റി.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സൗദിയിലെ കണ്‍ട്രാക്റ്റിങ് മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ (സ്ത്രീകളും പുരുഷന്മാരും അടക്കം) എണ്ണം 5,82,000 ആയി ഉയര്‍ന്നു. ഇതില്‍ ഏകദേശം 31,700 എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടുന്നുവെന്ന് സൗദി കോണ്‍ട്രാക്ടേഴ്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അഡ്മിനിസ്‌ട്രേറ്റീവ്, ലോജിസ്റ്റിക് മേഖലയില്‍ 3,28,000 പേരും സാങ്കേതിക ജോലികളില്‍ 1,49,000 പേരും തൊഴിലാളികളായി 38,700, എന്‍ജിനീയര്‍മാരായി 31,700 പേരും മറ്റു വിഭാഗങ്ങൡലായി 34,000 ലേറെ പേരും ജോലി ചെയ്യുന്നുണ്ട്.

Latest News

ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
September 28, 2026
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
September 27, 2026
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
September 27, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
September 27, 2026
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
September 27, 2026
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
September 27, 2026
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
September 27, 2026
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
September 27, 2026
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
September 27, 2026
സിന്ധു, ഉന്നതി പുറത്ത്,  ബാഡ്മിന്റണില്‍ നിരാശ
സിന്ധു, ഉന്നതി പുറത്ത്, ബാഡ്മിന്റണില്‍ നിരാശ
September 27, 2026