കല്‍പറ്റ: അമ്മയുടെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കമ്മന കരിന്തിരിക്കടവ് പാറച്ചാലില്‍ ജോണിന്റെയും പരേതയായ മേരിയുടെയും മകന്‍ ദീപു ജോണ്‍ (35) ആണ് മാനന്തവാടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. മാനന്തവാടി ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നും എല്‍.എഫ്. യു.പി. സ്‌കൂള്‍ ജംക്ഷന്‍ ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദീപുവിന്റെ വാഹനം മറ്റൊരു ഓട്ടോറിക്ഷയില്‍ തട്ടിയാണ് അപകടത്തിന്റെ തുടക്കം. നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ദീപു, എതിരേ വന്ന റിക്കവറി വാനിന്റെ അടിയില്‍് പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദീപു സംഭവസ്ഥലത്തുതന്നെ മരിച്ചു.
അമ്മയുടെ വേര്‍പാടിന്റെ ദുഃഖം മാറും മുന്‍പേ അതേ കുടുംബത്തെ തേടിയെത്തിയ ഈ ദുരന്തം നാടിനെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.
Related News