l o a d i n g

ഗൾഫ്

സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി

ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സൗദി ദേശീയദിനം ആഘോഷിച്ചു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
September 27, 2026

റിയാദ്: പാരമ്പര്യവും സംസ്‌കാരവും സംരക്ഷിച്ചുകൊണ്ട് ആധുനിക വികസനത്തിന്റെ പുതിയ സാധ്യതകളിലേക്ക് സൗദി അറേബ്യ മുന്നേറുകയാണെന്നും രാജ്യത്തിന്റെ വികസന യാത്ര ലോകത്തിന് തന്നെ ശ്രദ്ധേയമായ മാതൃകയാണെന്നും പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. 96-ാം സൗദി ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫ്‌ലമിംഗോ മാളില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേക്ക് മുറിച്ചാണ് എം.പി. ദേശീയദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടപ്പാക്കുന്ന വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സൗദിയുടെ ഭാവി വികസന കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നഗരപദ്ധതികള്‍, ഗതാഗത സംവിധാനങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ രാജ്യത്തെ വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദിയുടെ വികസന യാത്രയില്‍ ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് മലയാളി പ്രവാസികളുടെയും പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍ സൗദിയുടെ വികസനത്തില്‍ പ്രധാന പങ്കാളികളാണ്. നിര്‍മാണം, ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാരം, വ്യവസായം, ഐ.ടി., സേവന മേഖലകള്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സാന്നിധ്യം ശക്തമാണെന്നും എം.പി. ചൂണ്ടിക്കാട്ടി.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദബന്ധം വര്‍ഷങ്ങളായി കൂടുതല്‍ ശക്തിപ്പെട്ടുവരികയാണ്. സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണത്തിനൊപ്പം ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ഊഷ്മള ബന്ധവും ഈ സൗഹൃദത്തിന്റെ പ്രധാന ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയുടെ വികസന യാത്രയില്‍ പ്രവാസി സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന്റെ നിയമങ്ങളും സാമൂഹിക മൂല്യങ്ങളും ബഹുമാനിച്ച് പ്രവാസികള്‍ മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യവും വി.കെ. ശ്രീകണ്ഠന്‍ എം.പി. ഓര്‍മിപ്പിച്ചു.

സൗദി അറേബ്യയുടെ സമാധാനത്തിനും പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ദേശീയദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാടുകുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്ത്, ബാലു കുട്ടന്‍, സക്കീര്‍ ദാനത്ത്, അബ്ദുല്‍ കരീം കൊടുവള്ളി, സുരേഷ് ശങ്കര്‍, സൈഫ് കായംകുളം, അശ്‌റഫ് കീഴ്പുള്ളിക്കര, ഹക്കീം പട്ടാമ്പി, നിഷാദ് ആലങ്കോട്, അശ്‌റഫ് മേച്ചേരി, നാദിര്‍ഷാ റഹ്‌മാന്‍, ബഷീര്‍ കോട്ടക്കല്‍ തുടങ്ങിയ വിവിധ ജില്ലാ, സെന്‍ട്രല്‍, നാഷണല്‍-ഗ്ലോബല്‍ ഭാരവാഹികളും പ്രവര്‍ത്തകരും നേതൃത്വം നല്‍കി.

Latest News

അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
September 27, 2026
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
September 27, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
September 27, 2026
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
September 27, 2026
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
September 27, 2026
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
September 27, 2026
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
September 27, 2026
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
September 27, 2026
സിന്ധു, ഉന്നതി പുറത്ത്,  ബാഡ്മിന്റണില്‍ നിരാശ
സിന്ധു, ഉന്നതി പുറത്ത്, ബാഡ്മിന്റണില്‍ നിരാശ
September 27, 2026
അയോധ്യാ വിധി: നിലപാടില്‍ ഉറച്ച് നടി സ്വര ഭാസ്‌കര്‍
അയോധ്യാ വിധി: നിലപാടില്‍ ഉറച്ച് നടി സ്വര ഭാസ്‌കര്‍
September 27, 2026