l o a d i n g

ഗൾഫ്

ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ മേഖലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 13 മരണം സ്ഥിരീകരിച്ചു; മരിച്ചത് ഇന്ത്യക്കാരും പാക്കിസ്ഥാനികളും; 66 പേര്‍ ചികിത്സയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 22, 2026

ദോഹ: ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ നഗരത്തിലെ ഗ്യാസ് കേന്ദ്രത്തിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 66 പേര്‍ക്ക് പരിക്കേറ്റു. ഗള്‍ഫ് മേഖലയിലെ ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണിത്.

അപകടം നടന്ന വിവരം ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് അല്‍ കാബിയാണ് സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടവര്‍ ഇന്ത്യക്കാരും പാകിസ്ഥാനികളുമാണ്. പരിക്കേറ്റ 66 പേരും ചികിത്സയിലാണെന്നും, ആരുടെയും നില ഗുരുതരമല്ലെന്നും അദ്ദേഹം അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും ലഭ്യമാക്കുന്നുണ്ട്.

അട്ടിമറിയല്ല, സാങ്കേതിക തകരാര്‍
മധ്യേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍, സ്ഫോടനം അട്ടിമറിയാണോ എന്ന് സംശയമുയര്‍ന്നിരുന്നു. എന്നാല്‍, ഇത് അട്ടിമറിയല്ലെന്നും തികച്ചും ആകസ്മികമായ ഒരു അപകടമാണെന്നും ഊര്‍ജ്ജ മന്ത്രി വ്യക്തമാക്കി. ഞായറാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിന് കാരണം ഒരു 'സാങ്കേതിക തകരാറാണെന്ന്' ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.

ബാഴ്സാന്‍ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തില്‍, പ്രവര്‍ത്തനം ആരംഭിക്കുന്നതിനിടെയാണ് സ്ഫോടനവും തീപിടുത്തവും ഉണ്ടായത്. തീ അണച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഖത്തര്‍ എനര്‍ജി അറിയിച്ചു. സ്ഫോടനം ഗ്യാസ് കയറ്റുമതിയെയോ ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ള വിതരണത്തെയോ ബാധിക്കില്ലെന്നും, പരിസ്ഥിതിക്ക് ദോഷകരമായ യാതൊരു പ്രത്യാഘാതങ്ങളും ഉണ്ടായിട്ടില്ലെന്നും മന്ത്രി സാദ് അല്‍ കാബി ഉറപ്പുനല്‍കി.

ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. 20 കിലോമീറ്റര്‍ അകലെ നിന്നുപോലും തീജ്വാലകളും പുകയും ദൃശ്യമായിരുന്നു. സംഭവത്തില്‍ സമഗ്രമായ സാങ്കേതിക അന്വേഷണം നടന്നു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026