l o a d i n g

ഗൾഫ്

കെപിഎഫ് ഒളിമ്പ്യന്‍ ടി. അബ്ദുല്‍ റഹ്‌മാന്‍ എവര്‍ റോളിംഗ് ട്രോഫി അല്‍ കേരളാവി എഫ്.സി.ക്ക്

Thumbnail

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സംഘടിപ്പിച്ച മൂന്നാമത് ഒളിമ്പ്യന്‍ ടി. അബ്ദുല്‍ റഹ്‌മാന്‍ എവര്‍ റോളിംഗ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2026-ല്‍ അല്‍ കേരളാവി എഫ്.സി. ജേതാക്കളായി. സിഞ്ച് അല്‍ അഹലി സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ ബഹ്റൈനിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ടു പ്രമുഖ ടീമുകള്‍ പങ്കെടുത്തു. പ്രാഥമിക റൗണ്ടുകളും സെമിഫൈനല്‍ മത്സരങ്ങളും പിന്നിട്ട് നടന്ന ആവേശകരമായ ഫൈനലില്‍, പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ജി.എസ്.ബി എഫ്.സി.യെ പരാജയപ്പെടുത്തിയാണ് അല്‍ കേരളാവി എഫ്.സി. കിരീടം സ്വന്തമാക്കിയത്. ജി.എസ്.ബി എഫ്.സി. റണ്ണറപ്പായി.

ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ നോര്‍തേണ്‍ ഗവര്‍ണറേറ്റ് ഹെഡ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ഡെവലപ്മെന്റ് ഈസ ഈസ അല്‍ഖയ്യാത് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍, നേപ്പാള്‍ എംബസി തേര്‍ഡ് സെക്രട്ടറി ദീപ് രാജ് ജോഷി, ദീപ്രാജ്, ഐമാക് ബഹ്റൈന്‍ മീഡിയ സിറ്റി എം.ഡി. ഫ്രാന്‍സിസ് കൈതാരത്ത്, ഇബ്രാഹിം കെ. കാനു വൈസ് ചെയര്‍മാന്‍ ഓഫീസ് മാനേജര്‍ പി.കെ. ജഗദീഷ് കുമാര്‍, ഇ.വി. രാജീവ്, എന്‍.എസ്.എസ് പ്രസിഡന്റ് രാജേഷ് നമ്പ്യാര്‍, സിവില്‍ ഡിഫന്‍സിലെ ഷറഫുദ്ദീന്‍ അലി കുഞ്ഞ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

വിജയികളായ അല്‍ കേരളാവി എഫ്.സി.ക്കുള്ള ഒളിമ്പ്യന്‍ ടി. അബ്ദുല്‍ റഹ്‌മാന്‍ എവര്‍ റോളിംഗ് ട്രോഫി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രസിഡന്റ് സുധീര്‍ തിരുനിലത്തും, ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സറായ ബസാര്‍ ഡിസ്‌കൗണ്ട് സെന്റര്‍ ഡയറക്ടര്‍ പ്രവീണും ചേര്‍ന്ന് സമ്മാനിച്ചു. റണ്ണറപ്പായ ജി.എസ്.ബി എഫ്.സി.ക്കുള്ള ട്രോഫി കെപിഎഫ് ജനറല്‍ സെക്രട്ടറി അരുണ്‍ പ്രകാശ്, ട്രഷറര്‍ സുജിത്ത് സോമന്‍, ജീന്‍സ് അവന്യൂ ഡയറക്ടറും കെ.പി.എഫ് സ്‌പോര്‍ട്‌സ് വിങ് കണ്‍വീനറുമായ സുധി ചാത്തോത്ത് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.

ടൂര്‍ണമെന്റിലെ വ്യക്തിഗത പുരസ്‌കാരങ്ങള്‍: മികച്ച ഗോള്‍കീപ്പര്‍: ആനന്ദ് (ജി.എസ്.ബി എഫ്.സി.), മികച്ച ഡിഫന്‍ഡര്‍: ഫയാസ് (ജി.എസ്.ബി എഫ്.സി.), ടോപ്പ് സ്‌കോറര്‍: ഷഫീഖ് (മറീന എഫ്.സി.) 3 ഗോളുകള്‍, ടൂര്‍ണമെന്റിലെ മികച്ച താരം: മനു (അല്‍ കേരളാവി എഫ്.സി.)

വിജയികള്‍ക്കും റണ്ണറപ്പിനുമുള്ള ട്രോഫികള്‍ക്കൊപ്പം വ്യക്തിഗത പുരസ്‌കാരങ്ങളും കെപിഎഫ് രക്ഷാധികാരി കെ.ടി. സലീം, യു.കെ. ബാലന്‍, സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍ സുധി ചാത്തോത്ത്, ജോയിന്റ് കണ്‍വീനര്‍ ബിദുലേഷ് പറമ്പത്ത്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍, ലേഡീസ് വിങ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. കായിക മികവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും നിറഞ്ഞ മത്സരങ്ങളായിരുന്നു ടൂര്‍ണമെന്റിലുടനീളം നടന്നത്.

ബഹ്റൈനിലെ പ്രവാസി സമൂഹത്തിനിടയില്‍ കായിക സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂര്‍ണമെന്റിന് മികച്ച ജനപങ്കാളിത്തമാണ് ലഭിച്ചത്. ജോയിന്റ് കണ്‍വീനര്‍ അശ്വതി മിഥുന്‍ നന്ദി പറഞ്ഞു.

Latest News

 അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടനില്‍ നിന്നും ഫ്രാന്‍സിലേക്ക് ട്രക്കുകളില്‍ ഒളിപ്പിച്ചു കടത്തിയ ഇന്ത്യന്‍ വംശജന് അഞ്ച് വര്‍ഷം തടവ്
അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടനില്‍ നിന്നും ഫ്രാന്‍സിലേക്ക് ട്രക്കുകളില്‍ ഒളിപ്പിച്ചു കടത്തിയ ഇന്ത്യന്‍ വംശജന് അഞ്ച് വര്‍ഷം തടവ്
June 22, 2026
ജിദ്ദയില്‍ ആവേശം നിറച്ച് 'ധമാക്ക 2K26'; കിരീടത്തില്‍ മുത്തമിട്ട് റീം അല്‍ ഉല എഫ്.സി
ജിദ്ദയില്‍ ആവേശം നിറച്ച് 'ധമാക്ക 2K26'; കിരീടത്തില്‍ മുത്തമിട്ട് റീം അല്‍ ഉല എഫ്.സി
June 22, 2026
ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ മേഖലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍  13 മരണം സ്ഥിരീകരിച്ചു; മരിച്ചത് ഇന്ത്യക്കാരും പാക്കിസ്ഥാനികളും;  66 പേര്‍  ചികിത്സയില്‍
ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ മേഖലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 13 മരണം സ്ഥിരീകരിച്ചു; മരിച്ചത് ഇന്ത്യക്കാരും പാക്കിസ്ഥാനികളും; 66 പേര്‍ ചികിത്സയില്‍
June 22, 2026
കെപിഎഫ് ഒളിമ്പ്യന്‍ ടി. അബ്ദുല്‍ റഹ്‌മാന്‍ എവര്‍ റോളിംഗ് ട്രോഫി അല്‍ കേരളാവി എഫ്.സി.ക്ക്
കെപിഎഫ് ഒളിമ്പ്യന്‍ ടി. അബ്ദുല്‍ റഹ്‌മാന്‍ എവര്‍ റോളിംഗ് ട്രോഫി അല്‍ കേരളാവി എഫ്.സി.ക്ക്
June 22, 2026
വിസ്ഡം യൂത്ത് ദമ്മാം സംഘടിപ്പിച്ച 'യുവപഥം' തസ്‌കിയത്ത് സംഗമം ശ്രദ്ധേയമായി
വിസ്ഡം യൂത്ത് ദമ്മാം സംഘടിപ്പിച്ച 'യുവപഥം' തസ്‌കിയത്ത് സംഗമം ശ്രദ്ധേയമായി
June 22, 2026
കനിവ് സാംസ്‌കാരിക വേദിയുടെ കലാനിധി പുരസ്‌കാരം ഷിബു ചക്രവര്‍ത്തിക്ക് സമ്മാനിച്ചു
കനിവ് സാംസ്‌കാരിക വേദിയുടെ കലാനിധി പുരസ്‌കാരം ഷിബു ചക്രവര്‍ത്തിക്ക് സമ്മാനിച്ചു
June 22, 2026
 അമ്മ'യില്‍ ഭരണപ്രതിസന്ധി രൂക്ഷം; ഇടക്കാല ഭരണത്തിനായി ഒമ്പതംഗ അഡ്ഹോക് കമ്മിറ്റി; നേതൃനിരയില്‍ കൂട്ടരാജി
അമ്മ'യില്‍ ഭരണപ്രതിസന്ധി രൂക്ഷം; ഇടക്കാല ഭരണത്തിനായി ഒമ്പതംഗ അഡ്ഹോക് കമ്മിറ്റി; നേതൃനിരയില്‍ കൂട്ടരാജി
June 22, 2026
ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു; പകരക്കാരനായി ആന്‍ഡി ബര്‍ണമിനെ പ്രഖ്യാപിച്ചു
ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു; പകരക്കാരനായി ആന്‍ഡി ബര്‍ണമിനെ പ്രഖ്യാപിച്ചു
June 22, 2026
 മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു
June 22, 2026
ചരിത്രം കുറിച്ച് ഈജിപ്ത്; ലോകകപ്പിലെ ആദ്യ വിജയവുമായി മുഹമ്മദ് സാലയും സംഘവും
ചരിത്രം കുറിച്ച് ഈജിപ്ത്; ലോകകപ്പിലെ ആദ്യ വിജയവുമായി മുഹമ്മദ് സാലയും സംഘവും
June 22, 2026