l o a d i n g

ഗൾഫ്

നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി

Thumbnail
Publisher By     Staff Reporter
September 22, 2026

ന്യൂയോര്‍ക്ക്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ 'യുദ്ധക്കുറ്റവാളി' എന്ന് വിശേഷിപ്പിച്ച തന്റെ നിലപാട് ആവര്‍ത്തിച്ച് ന്യൂയോര്‍ക്ക് മേയര്‍ സുഹ്‌റാന്‍ മംദാനി. എന്നാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാന്‍ ന്യൂയോര്‍ക്ക് മേയര്‍ എന്ന നിലയില്‍ തനിക്ക് നിയമപരമായ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നെതന്യാഹു ന്യൂയോര്‍ക്കിലേക്ക് വരാനിരിക്കെയാണ് മംദാനിയുടെ പ്രതികരണം.
നെതന്യാഹുവിനെ 'യുദ്ധക്കുറ്റവാളി'യായും ഫലസ്തീന്‍ ജനതയ്‌ക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദിയായ വ്യക്തിയായും കാണുന്നുവെന്ന് മംദാനി പറഞ്ഞു. അദ്ദേനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി 2024 നവംബര്‍ 21ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്്. കോടതി വ്യക്തമാക്കിയതനുസരിച്ച്, യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റങ്ങളും സംബന്ധിച്ചാണ് വാറണ്ട്. പട്ടിണിയെ യുദ്ധമാര്‍ഗമായി ഉപയോഗിക്കല്‍, സാധാരണ ജനങ്ങള്‍ക്കെതിരായ ആക്രമണം, കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങളാണ് വാറണ്ടില്‍ പരാമര്‍ശിക്കുന്നത്.
നെതന്യാഹു ന്യൂയോര്‍ക്കിലെത്തിയാല്‍ ന്യൂയോര്‍ക്ക് പൊലീസ് വകുപ്പിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുമെന്ന് മംദാനി മേയര്‍ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പറഞ്ഞിരുന്നു. പിന്നീട് നിയമോപദേശം പരിശോധിച്ച തന്റെ ഭരണകൂടം ന്യൂയോര്‍ക്ക് നഗരത്തിന് അറസ്റ്റ് വാറണ്ട് സ്വതന്ത്രമായി നടപ്പാക്കാനുള്ള നിയമപരമായ അധികാരമില്ലെന്ന് വ്യക്തമാക്കിയതായി മംദാനി പറഞ്ഞു.
നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര കോടതിയുടെ വാറണ്ട് മാനിക്കപ്പെടേണ്ടതാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെ കാര്യത്തില്‍ ആരും നിയമത്തിന് മുകളിലാകരുതെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ പൊതുസഭാ സമ്മേളനത്തിനായി ന്യൂയോര്‍ക്കിലെത്തുന്ന അന്താരാഷ്ട്ര കോടതിയുടെ മേയര്‍ ജാന്‍ വാന്‍ സാനനുമായി നിയമവാഴ്ചയുടെ പ്രാധാന്യം ചര്‍ച്ച ചെയ്തതായും മംദാനി അറിയിച്ചു.
നെതന്യാഹു ഈ ആഴ്ച യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യാനിരിക്കുകയാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനെതിരെ ന്യൂയോര്‍ക്കില്‍ വിവിധ പ്രതിഷേധങ്ങള്‍ നടക്കാനിരിക്കുന്നു. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തെ പിന്തുണക്കുന്നതായും എന്നാല്‍ അവയില്‍ താന്‍ പങ്കെടുക്കില്ലെന്നും മംദാനി വ്യക്തമാക്കി.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് മംദാനി മാധ്യമങ്ങളോട് സംസാരിച്ചത്. രാഷ്ട്രീയ നിലപാടുകളില്‍ വലിയ വ്യത്യാസങ്ങളുള്ള ഇരുവരും ന്യൂയോര്‍ക്കിന്റെ ഭവനം, ജീവിതച്ചെലവ്, കുടിയേറ്റം തുടങ്ങിയ നഗരവിഷയങ്ങളില്‍ ചര്‍ച്ച തുടരുകയാണ്.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്' എന്ന രാഷ്ട്രീയ വിശേഷണം അഭിമാനത്തോടെ സ്വീകരിക്കുന്നതായി മംദാനി പറഞ്ഞു. ജനാധിപത്യ സോഷ്യലിസം എന്നത് ജനാധിപത്യത്തെ തിരഞ്ഞെടുപ്പിലോ വോട്ടെടുപ്പിലോ മാത്രം ഒതുക്കാതെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും സാമ്പത്തിക അവസരങ്ങളിലും പ്രതിഫലിപ്പിക്കുന്നതാണെന്നാണ് മംദാനി വിശദീകരിച്ചു. അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തൊഴിലാളിവര്‍ഗത്തിന്റെ ജീവിതപ്രശ്‌നങ്ങളില്‍ നിന്ന് അകന്നുവെന്ന വിമര്‍ശനവും മംദാനി ഉന്നയിച്ചു.

Latest News

ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026