l o a d i n g

വേള്‍ഡ്

ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍

Thumbnail
Publisher By     Staff Reporter
September 22, 2026

വാഷിങ്ടണ്‍:സി.എന്‍.എന്‍, പൊളിറ്റിക്കൊ, എം.എസ് നൗ എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ പ്രവേശനം നിഷേധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടി അമേരിക്കയിലെ പ്രമുഖ ടെലിവിഷന്‍ ശൃംഖലകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കും.. പ്രമുഖ മാധ്യമങങള്‍ ഉള്‍പ്പെടുന്ന ടിവി പൂള്‍ പ്രസിഡന്റിന്റെ 'പൂള്‍ കവറേജ്' താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
വൈറ്റ് ഹൗസ് യാത്രകളിലും പരിപാടികളിലും അഞ്ച് പ്രധാന നെറ്റ്‌വര്‍ക്കുകള്‍ മാറിമാറിയാണ് ടിവി പൂളിന്റെ ചുമതല വഹിക്കുന്നത്. ഒരേസമയം എല്ലാ ടെലിവിഷന്‍ സംഘങ്ങള്‍ക്കും പ്രസിഡന്റിനെ പിന്തുടരാന്‍ ആവശ്യമായ സ്ഥലവും സൗകര്യവും ലഭ്യമല്ലാത്തതിനാല്‍ ഒരു നെറ്റ്‌വര്‍ക്ക് ശേഖരിക്കുന്ന ലൈവ് വീഡിയോ മറ്റ് മാധ്യമങ്ങള്‍ക്ക് പങ്കുവയ്ക്കുകയാണ് ഈ സംവിധാനത്തിന്റെ രീതി. സി.എന്‍.എന്നിനും പ്രസിഡന്റ് ട്രംപിന്റെ ന്യൂയോര്‍ക്ക് സന്ദര്‍ശനവും യുഎന്‍ പൊതുസഭാ പരിപാടികളും കവര്‍ ചെയ്യാനുള്ള ചുമതലയുണ്ടായിരുന്നു. എന്നാല്‍ വൈറ്റ് ഹൗസ് പ്രവേശനം തടഞ്ഞതോടെ സി.എന്‍.എന്നിന് ചുമതല നിര്‍വഹിക്കാനായില്ല. തുടര്‍ന്ന് മറ്റൊരു നെറ്റ്‌വര്‍ക്ക് പകരം ചുമതലയെടുക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം.
ഇതോടെ പ്രസിഡന്റിന്റെ ചില പരിപാടികളുടെ ടെലിവിഷന്‍ ദൃശ്യങ്ങളും ശബ്ദവും സാധാരണ രീതിയില്‍ ലഭ്യമാകാതിരുന്ന സാഹചര്യമുണ്ടായി. അതേസമയം പ്രിന്റ്, റേഡിയോ, വാര്‍ത്താ ഏജന്‍സി പൂളുകള്‍ തുടര്‍ന്നും പ്രവര്‍ത്തിച്ചു.
ട്രംപ് ഭരണകൂടത്തിനെതിരെ വാഷിങ്ടണ്‍ ഡിസിയിലെ ഫെഡറല്‍ കോടതിയില്‍ മാധ്യമങ്ങള്‍ സംയുക്തമായി കേസ് നല്‍കി. തങ്ങളുടെ റിപ്പോര്‍ട്ടിങ്ങിന്റെ ഉള്ളടക്കത്തോടുള്ള ഭരണകൂടത്തിന്റെ എതിര്‍പ്പാണ് പ്രവേശനം നിഷേധിച്ചതിന് കാരണമെന്നും ഇത് അമേരിക്കന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മാധ്യമസ്വാതന്ത്ര്യത്തിന്റെയും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെയും അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു. വിലക്ക് അടിയന്തരമായി തടയുന്നതിനുള്ള താല്‍ക്കാലിക ഉത്തരവും മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം പുനഃസ്ഥാപിക്കണമെന്നും സ്ഥാപനങ്ങള്‍ കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ ബുധനാഴ്ച വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
'വ്യാജവാര്‍ത്ത' നല്‍കുന്നുവെന്നും ദേശീയസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെറ്റായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നുമാണ് ട്രംപിന്റെ ആരോപണം. വൈറ്റ് ഹൗസ് പ്രവേശനം മാധ്യമങ്ങളുടെ അവകാശമല്ലെന്നും തങ്ങള്‍ അുവദിക്കുന്ന സൗകര്യമാണെന്നുമാണ് വൈറ്റ് ഹൗസ് പറയുന്നത്

Latest News

ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026