l o a d i n g

കായികം

ജിദ്ദയില്‍ ആവേശം നിറച്ച് 'ധമാക്ക 2K26'; കിരീടത്തില്‍ മുത്തമിട്ട് റീം അല്‍ ഉല എഫ്.സി

Thumbnail

ജിദ്ദ: മാസങ്ങളോളം നിശ്ചലമായിരുന്ന ജിദ്ദയിലെ കായിക ലോകത്തിന് പുത്തന്‍ ഉണര്‍വ് നല്‍കിയ 'നിസ് അറേബ്യ ധമാക്ക 2ഗ26' ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍പട്ടം ചൂടി റീം അല്‍ ഉല എഫ്.സി. ആവേശകരമായ ഫൈനലില്‍ ബാന്‍ ബേക്കറി എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് റീം അല്‍ ഉല കിരീടത്തില്‍ മുത്തമിട്ടത്. മുശ്‌റിഫിലെ ഒളിമ്പിക്‌സ് വില്ലേജ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റ്, ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ സൗദി സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ അംഗീകാരത്തോടെ സംഘടിപ്പിക്കപ്പെട്ട ആദ്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എന്ന നിലയില്‍ ചരിത്രമായി. നിസ് അറേബ്യയും എന്‍ കംഫര്‍ട്ടും സംയുക്തമായി സംഘടിപ്പിച്ച ഈ ടൂര്‍ണമെന്റില്‍ ആറ് ടീമുകളാണ് മാറ്റുരച്ചത്. ഫിഫയുടെയും സൗദി സ്‌പോര്‍ട്‌സ് അതോറിറ്റിയുടെയും അംഗീകാരമുള്ള റഫറിമാരുടെ സാന്നിധ്യം മത്സരങ്ങള്‍ക്ക് പ്രൊഫഷണല്‍ നിലവാരം നല്‍കി. രണ്ടായിരത്തിലധികം കാണികളുടെ സാന്നിധ്യത്തില്‍ നടന്ന ഈ ഫുട്‌ബോള്‍ മാമാങ്കം ജിദ്ദയിലെ പ്രവാസികള്‍ക്ക് അവിസ്മരണീയമായൊരു അനുഭവമായി മാറി.

ഫൈനല്‍ പോരാട്ടത്തിന്റെ ആദ്യ പകുതിയിലായിരുന്നു വിജയം ഉറപ്പിച്ച നിര്‍ണായക ഗോള്‍ പിറന്നത്. റീം അല്‍ ഉല എഫ്.സിയുടെ സുഹൈല്‍ തൊടുത്തുവിട്ട ലോങ് റേഞ്ച് ഷോട്ട് ബാന്‍ ബേക്കറിയുടെ വിശ്വസ്ത ഗോള്‍കീപ്പര്‍ ആശിഖിനെ കാഴ്ചക്കാരനാക്കി വല കുലുക്കി. ആ ഏക ഗോളിന്റെ ബലത്തില്‍ കളം നിറഞ്ഞ റീം അല്‍ ഉല, പ്രതിരോധത്തിലും മുന്നേറ്റത്തിലും മികച്ച ഒത്തിണക്കം പ്രകടിപ്പിച്ചു. കളിയുടെ ഗതിക്കെതിരായി റീം അല്‍ ഉലയ്ക്ക് ലഭിച്ച പെനാല്‍റ്റി ഗോളാക്കാന്‍ സാധിച്ചില്ലെങ്കിലും, അച്ചടക്കത്തോടെയുള്ള പ്രതിരോധത്തിലൂടെ അവര്‍ ലീഡ് നിലനിര്‍ത്തുകയായിരുന്നു.

മുന്‍ഷിദ്, അക്മല്‍ ഖാന്‍, അല്‍മാസ് എന്നിവരടങ്ങിയ ശക്തമായ നിരയായിരുന്നു റീം അല്‍ ഉലയുടെ കുതിപ്പിന് കരുത്തായത്. എതിരാളികളായ ബാന്‍ ബേക്കറി എഫ്.സിയുടെ മികച്ച താരനിരയെ പ്രതിരോധിച്ചുകൊണ്ട് റീം അല്‍ ഉല നടത്തിയ പ്രകടനം കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.

ഫൈനലിന് ശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ ചാമ്പ്യന്‍മാരായ റീം അല്‍ ഉല എഫ്.സിക്കുള്ള ട്രോഫി എന്‍ കംഫര്‍ട്ട് ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് കാപ്പുങ്ങല്‍, നിസ് അറേബ്യ മാനേജിങ് ഡയറക്ടര്‍ നൗഷാദ് ചാത്തല്ലൂര്‍, നിസ് അറേബ്യ സി.ഇ.ഒ ഡോ. ഇന്ദു ചന്ദ്രശേഖരന്‍, മാസ്റ്റര്‍ മുഹമ്മദ് യസീന്‍ ലത്തീഫ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പായ ബാന്‍ ബേക്കറി എഫ്.സിക്കുള്ള ട്രോഫി റീഗല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുജീബ് റീഗലും നിസ് അറേബ്യ പ്രതിനിധികളും ചേര്‍ന്ന് നല്‍കി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും ടോപ് സ്‌കോററായും ബാന്‍ ബേക്കറി എഫ്.സിയുടെ ദില്‍ഷാദ് അഹമ്മദിനെയും, മികച്ച ഗോള്‍കീപ്പറായി ബാന്‍ ബേക്കറി എഫ്.സിയുടെ ഇക്ബാലിനെയും തിരഞ്ഞെടുത്തു.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് 17 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച സൗഹൃദ മത്സരവും ശ്രദ്ധേയമായി. ഐ.ഐ.എസ് ജിദ്ദയും ടാലന്റ് എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തില്‍ മികച്ച കോമ്പിനേഷനുകളുമായി കളം നിറഞ്ഞെങ്കിലും, അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ ടാലന്റ് എഫ്.സി പിന്നിലായി. മത്സരഫലം 5-0 എന്ന സ്‌കോറില്‍ ഐ.ഐ.എസ് ജിദ്ദയ്ക്ക് അനുകൂലമായി. ജിദ്ദയിലെ വിവിധ അക്കാദമികളിലെ മികച്ച കുട്ടികളെ ഉള്‍പ്പെടുത്തി ഇറങ്ങിയ ഐ.ഐ.എസ് ജിദ്ദ ടീമിന്റെ മികവ് മത്സരത്തില്‍ വ്യക്തമായിരുന്നു.

ടൂര്‍ണമെന്റിന്റെ ആദ്യദിനത്തില്‍ നടന്ന കിക്കോഫ് ചടങ്ങില്‍ എന്‍ കംഫര്‍ട്ട് ഓപ്പറേഷന്‍ മാനേജര്‍ സഹ്റാന്‍ അല്‍ ഗാംദി കിക്കോഫ് നിര്‍വഹിച്ചു. എന്‍ കംഫര്‍ട്ട് ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് കാപ്പുങ്ങല്‍, റീഗല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുജീബ് റീഗല്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി. മുഹമ്മദാലി എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. സൗദി സ്‌പോര്‍ട്‌സ് അതോറിറ്റി പ്രതിനിധികളും സന്നിഹിതരായിരുന്നു.

ഫിഫയും സൗദി സ്‌പോര്‍ട്‌സ് അതോറിറ്റിയും അംഗീകരിച്ച റഫറിമാരായിരുന്നു മത്സരങ്ങള്‍ നിയന്ത്രിച്ചത്. ടൂര്‍ണമെന്റിന്റെ വീഡിയോ, സ്‌കോര്‍ബോര്‍ഡ്, ടെക്‌നിക്കല്‍ സംവിധാനങ്ങള്‍ മാസ്റ്റര്‍ ഷയാന്‍ നൗഷാദ് കൈകാര്യം ചെയ്തു. റാഫി ബീമാപ്പള്ളി, എന്‍ജിനീയര്‍ ജുനൈദ, സ്‌നേഹ സാം എന്നിവര്‍ അവതാരകരായിരുന്നു. നിസ് അറേബ്യ സി.ഇ.ഒ ഡോ. ഇന്ദു ചന്ദ്രശേഖരനും മാനേജിങ് ഡയറക്ടര്‍ നൗഷാദ് ചാത്തല്ലൂരും നേതൃത്വം നല്‍കിയ സംഘാടക സമിതിയില്‍ അയ്യൂബ് മുസലിയാരകത്ത്, നാസര്‍ ശാന്തപുരം, ഷമീം അയ്യൂബ്, റംല, റാഫി ബീമാപ്പള്ളി, ജുനൈസ് യൂനുസ്, അബു കട്ടുപ്പാറ, നൗഷാദ് പാലക്കല്‍, സത്താര്‍ പരിയാരം, ജംഷി, ഇസ്ഹാഖ് കോട്ടപ്പുറം, ഇസ്ഹാഖ് പരപ്പനങ്ങാടി, മുഹ്‌സിന്‍ എന്‍ കംഫര്‍ട്ട്, ഉവൈസ്, റാഫി ആലുവ, മജീദ്, അഷ്റഫ് ചുക്കന്‍, സഫീര്‍ കോട്ടപ്പുറം, ശിഹാബ്, സക്കീര്‍ (സൂപ്പര്‍ സ്റ്റുഡിയോ) എന്നിവരാണ് ടൂര്‍ണമെന്റിന്റെ മുഴുവന്‍ ഒരുക്കങ്ങളും നിര്‍വഹിച്ചത്.

ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍ എന്‍-കംഫോര്ട്ട് ആയിരുന്നു. റീഗല്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ടൂര്‍ണമെന്റ് പവര്‍ ചെയ്തപ്പോള്‍, റീം അല്‍ ഉല ട്രേഡിങ്ങ് കമ്പനി യാമ്പു, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍, മാക്ക് അറേബ്യ കമ്പനി, അല്‍മാസ്-ഷിഫാ ബവാദി മെഡിക്കല്‍ ഗ്രൂപ്പ്, എമറാള്‍ഡ് ബിസിനസ് ഗ്രൂപ്പ് എന്നിവരായിരുന്നു സഹപ്രായോജകര്‍.

Photo Photo

Latest News

 അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടനില്‍ നിന്നും ഫ്രാന്‍സിലേക്ക് ട്രക്കുകളില്‍ ഒളിപ്പിച്ചു കടത്തിയ ഇന്ത്യന്‍ വംശജന് അഞ്ച് വര്‍ഷം തടവ്
അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടനില്‍ നിന്നും ഫ്രാന്‍സിലേക്ക് ട്രക്കുകളില്‍ ഒളിപ്പിച്ചു കടത്തിയ ഇന്ത്യന്‍ വംശജന് അഞ്ച് വര്‍ഷം തടവ്
June 22, 2026
ജിദ്ദയില്‍ ആവേശം നിറച്ച് 'ധമാക്ക 2K26'; കിരീടത്തില്‍ മുത്തമിട്ട് റീം അല്‍ ഉല എഫ്.സി
ജിദ്ദയില്‍ ആവേശം നിറച്ച് 'ധമാക്ക 2K26'; കിരീടത്തില്‍ മുത്തമിട്ട് റീം അല്‍ ഉല എഫ്.സി
June 22, 2026
ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ മേഖലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍  13 മരണം സ്ഥിരീകരിച്ചു; മരിച്ചത് ഇന്ത്യക്കാരും പാക്കിസ്ഥാനികളും;  66 പേര്‍  ചികിത്സയില്‍
ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ മേഖലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 13 മരണം സ്ഥിരീകരിച്ചു; മരിച്ചത് ഇന്ത്യക്കാരും പാക്കിസ്ഥാനികളും; 66 പേര്‍ ചികിത്സയില്‍
June 22, 2026
കെപിഎഫ് ഒളിമ്പ്യന്‍ ടി. അബ്ദുല്‍ റഹ്‌മാന്‍ എവര്‍ റോളിംഗ് ട്രോഫി അല്‍ കേരളാവി എഫ്.സി.ക്ക്
കെപിഎഫ് ഒളിമ്പ്യന്‍ ടി. അബ്ദുല്‍ റഹ്‌മാന്‍ എവര്‍ റോളിംഗ് ട്രോഫി അല്‍ കേരളാവി എഫ്.സി.ക്ക്
June 22, 2026
വിസ്ഡം യൂത്ത് ദമ്മാം സംഘടിപ്പിച്ച 'യുവപഥം' തസ്‌കിയത്ത് സംഗമം ശ്രദ്ധേയമായി
വിസ്ഡം യൂത്ത് ദമ്മാം സംഘടിപ്പിച്ച 'യുവപഥം' തസ്‌കിയത്ത് സംഗമം ശ്രദ്ധേയമായി
June 22, 2026
കനിവ് സാംസ്‌കാരിക വേദിയുടെ കലാനിധി പുരസ്‌കാരം ഷിബു ചക്രവര്‍ത്തിക്ക് സമ്മാനിച്ചു
കനിവ് സാംസ്‌കാരിക വേദിയുടെ കലാനിധി പുരസ്‌കാരം ഷിബു ചക്രവര്‍ത്തിക്ക് സമ്മാനിച്ചു
June 22, 2026
 അമ്മ'യില്‍ ഭരണപ്രതിസന്ധി രൂക്ഷം; ഇടക്കാല ഭരണത്തിനായി ഒമ്പതംഗ അഡ്ഹോക് കമ്മിറ്റി; നേതൃനിരയില്‍ കൂട്ടരാജി
അമ്മ'യില്‍ ഭരണപ്രതിസന്ധി രൂക്ഷം; ഇടക്കാല ഭരണത്തിനായി ഒമ്പതംഗ അഡ്ഹോക് കമ്മിറ്റി; നേതൃനിരയില്‍ കൂട്ടരാജി
June 22, 2026
ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു; പകരക്കാരനായി ആന്‍ഡി ബര്‍ണമിനെ പ്രഖ്യാപിച്ചു
ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു; പകരക്കാരനായി ആന്‍ഡി ബര്‍ണമിനെ പ്രഖ്യാപിച്ചു
June 22, 2026
 മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു
June 22, 2026
ചരിത്രം കുറിച്ച് ഈജിപ്ത്; ലോകകപ്പിലെ ആദ്യ വിജയവുമായി മുഹമ്മദ് സാലയും സംഘവും
ചരിത്രം കുറിച്ച് ഈജിപ്ത്; ലോകകപ്പിലെ ആദ്യ വിജയവുമായി മുഹമ്മദ് സാലയും സംഘവും
June 22, 2026