l o a d i n g

കായികം

ഈജിപ്ത് ഫുട്‌ബോള്‍ ടീമിന് നാട്ടില്‍ ഉജ്ജ്വല സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 10, 2026

കയ്‌റോ: ലോകകപ്പിലെ എക്കാലത്തെയും മികച്ച പ്രകടനത്തിന് ശേഷം നാട്ടിലെത്തിയ ഈജിപ്ത് ദേശീയ ഫുട്‌ബോള്‍ ടീമിന് ആവേശകരമായ സ്വീകരണം. അര്‍ജന്റീനയോട് പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായെങ്കിലും, ടീമിനെ വരവേല്‍ക്കാന്‍ എല്‍ അലമെന്‍ വിമാനത്താവളത്തില്‍ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ചുവപ്പും വെള്ളയും കറുപ്പും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ ആരാധകരുടെ വന്‍നിരയാണ് വിമാനത്താവളത്തിന് പുറത്ത് അണിനിരന്നത്. തുടര്‍ന്ന് ഫറോവകള്‍ എന്നറിയപ്പെടുന്ന ടീം അംഗങ്ങള്‍ തുറന്ന വാഹനത്തില്‍ തീരദേശ നഗരത്തിലൂടെയുള്ള വിജയയാത്ര നടത്തി.

ഗാസയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആരാധകര്‍ ഈജിപ്ഷ്യന്‍ പതാകകള്‍ക്കൊപ്പം ഫലസ്തീന്‍ പതാകകളും വീശി. ടൂര്‍ണമെന്റിനിടയില്‍ ഫലസ്തീന്‍ പതാകയും ഈജിപ്ത് പതാകയും സ്വന്തം ശരീരത്തില്‍ ചുറ്റിയ പരിശീലകന്‍ ഹൊസ്സാം ഹസ്സന്റെ ചിത്രമുള്ള പോസ്റ്ററുകളും ആരാധകര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ വിജയം നേടിയ ഈജിപ്ത്, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിച്ചത്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ശേഷമാണ് അവര്‍ പരാജയപ്പെട്ടത്. അവസാന നിമിഷങ്ങളില്‍ അര്‍ജന്റീന തിരിച്ചടിച്ച് 3-2 എന്ന സ്‌കോറിന് വിജയം സ്വന്തമാക്കുകയായിരുന്നു.

എങ്കിലും ആരാധകരുടെ ആവേശം കുറഞ്ഞില്ല. ഡ്രംസുകളുടെ താളത്തില്‍ നൃത്തം ചെയ്തും ദേശഭക്തി ഗാനങ്ങള്‍ പാടിയും അവര്‍ സന്തോഷം പങ്കിട്ടു. മുന്‍ ലിവര്‍പൂള്‍ താരവും ടീം ക്യാപ്റ്റനുമായ മുഹമ്മദ് സലാഹിന്റെ പേരെഴുതിയ ജഴ്‌സികള്‍ അണിഞ്ഞും ഒട്ടനവധി പേരെത്തി. 'നിങ്ങള്‍ ഞങ്ങളെ അഭിമാനഭരിതരാക്കി' എന്ന് എഴുതിയ ബാനറുകളും ആരാധകര്‍ ഉയര്‍ത്തി. 'അവര്‍ ഇതുവരെ എത്താത്ത ഒരു ഘട്ടത്തിലാണ് എത്തിയിട്ടുള്ളത്, ഞങ്ങള്‍ക്ക് അവരെക്കുറിച്ച് അഭിമാനമുണ്ട്,' ഇയാദ് അഹമ്മദ് എന്ന ആരാധകന്‍ പറഞ്ഞു.

ആഘോഷവേളകളില്‍ മുഹമ്മദ് സലാഹ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു: 'അന്താരാഷ്ട്ര തലത്തില്‍ ഈജിപ്ഷ്യന്‍ ഫുട്‌ബോളിന്റെ പുതിയൊരു തുടക്കമാണിതെന്ന് ഉറപ്പാക്കാന്‍ ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യും.'

ശനിയാഴ്ച ടീം പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍-സിസിയെ സന്ദര്‍ശിക്കും. ടീമിന്റെ മാന്യമായ പ്രകടനത്തിന് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. അതേസമയം, അര്‍ജന്റീനയുമായുള്ള മത്സരത്തിലെ റഫറിയിങ്ങിനെതിരെ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ട്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയത്തിന് ശേഷം കളത്തില്‍ ഫലസ്തീന്‍ പതാക വീശിയ പരിശീലകന്‍ ഹസ്സന്‍ ഗാസയില്‍ വലിയ പ്രശംസ നേടിയിരുന്നു. ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ ലോകത്തിന് അപമാനമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ടൂര്‍ണമെന്റിലുടനീളം ആയിത്തക്കണക്കിന് ഫലസ്തീനികള്‍ ഈജിപ്തിന്റെ മത്സരങ്ങള്‍ കാണാന്‍ ഒത്തുകൂടിയിരുന്നു.

Latest News

റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
September 21, 2026
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി  ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
September 21, 2026
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം  അതിര്‍ത്തിയിലെ ജനത
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം അതിര്‍ത്തിയിലെ ജനത
September 21, 2026
Breaking News  റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
Breaking News റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
September 21, 2026
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
September 21, 2026
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന്  മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന് മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
September 21, 2026
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
September 21, 2026
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
September 21, 2026
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
September 21, 2026