l o a d i n g

ഗൾഫ്

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് നാട്ടിലേക്ക് തിരിച്ച ദോഹ പ്രവാസി ബെംഗളൂരുവില്‍ തൂങ്ങി മരിച്ചു

Thumbnail

ആലപ്പുഴ: ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച പ്രവാസി യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തന്‍വീട്ടില്‍ പി.എസ്. സനുക്കുട്ടനെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ മാവേലിക്കര ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മയെ (27) കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. നാലുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുന്‍പാണ് സനുക്കുട്ടന്‍ ജോലിക്കായി ദോഹയിലേക്ക് പോയത്. ഹരീഷ്മ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു.

ഭാര്യയുടെ മരണവിവരമറിഞ്ഞ് സനുക്കുട്ടന്‍ അടിയന്തരമായി നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. ബെംഗളൂരു വഴി കണക്ഷന്‍ ഫ്ലൈറ്റില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് സഹോദരനും ബന്ധുവും നെടുമ്പാശേരിയില്‍ കാത്തുനിന്നെങ്കിലും അദ്ദേഹം എത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സനുക്കുട്ടന്‍ ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയതായി സ്ഥിരീകരിച്ചു. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷന്റെയും പൊലീസിന്റെയും സഹായം തേടുകയായിരുന്നു. ഇതിനിടെ ഒരു ലോഡ്ജില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിക്കുകയും ബന്ധുക്കള്‍ എത്തി മരിച്ചത് സനുക്കുട്ടനാണെന്ന് തിരിച്ചറിയുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ സനുക്കുട്ടനും കുടുംബത്തിനുമെതിരെ ഗുരുതര ഗാര്‍ഹിക പീഡന ആരോപണവുമായി ഹരീഷ്മയുടെ കുടുംബം രംഗത്തുവന്നു. വിവാഹശേഷം സനുക്കുട്ടന്‍ മദ്യപിച്ച് വീട്ടിലെത്തി ഹരീഷ്മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയിരുന്നുവെന്നും പ്രദേശവാസികളും വെളിപ്പെടുത്തുന്നു. ഹരീഷ്മയുടെ വീട്ടുകാര്‍ മാവേലിക്കര പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച മാവേലിക്കരയില്‍ നടന്ന ഹരീഷ്മയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ സനുക്കുട്ടന്റെ ബന്ധുക്കളെ യുവതിയുടെ വീട്ടുകാര്‍ തടയുകയും മൃതദേഹം കാണാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.

Latest News

ഞങ്ങള്‍ ഹോര്‍മുസ് കടലിടുക്കിന്റെ കാവല്‍ക്കാരാവും, കാവലിന് കൂലി തരണമെന്ന് ട്രംപ്
ഞങ്ങള്‍ ഹോര്‍മുസ് കടലിടുക്കിന്റെ കാവല്‍ക്കാരാവും, കാവലിന് കൂലി തരണമെന്ന് ട്രംപ്
July 13, 2026
ഇറാന്‍ വിമാനങ്ങള്‍ തടയാന്‍ സന്‍ആ വിമാനത്താവളത്തിന്റെ റണ്‍വേ തകര്‍ത്തു: യെമന്‍ പ്രതിരോധ മന്ത്രാലയം
ഇറാന്‍ വിമാനങ്ങള്‍ തടയാന്‍ സന്‍ആ വിമാനത്താവളത്തിന്റെ റണ്‍വേ തകര്‍ത്തു: യെമന്‍ പ്രതിരോധ മന്ത്രാലയം
July 13, 2026
കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത പ്രവാസികള്‍ക്ക് 50,000 റിയാല്‍ വരെ പിഴയും തടവും: ആഭ്യന്തര മന്ത്രാലയം
കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത പ്രവാസികള്‍ക്ക് 50,000 റിയാല്‍ വരെ പിഴയും തടവും: ആഭ്യന്തര മന്ത്രാലയം
July 13, 2026
സൗദി ആസ്ഥാനമായി ഇന്ത്യക്കാര്‍ക്കായി അന്താരാഷ്ട്ര ബിസിനസ് ലീഡേഴ്‌സ് ഫോറം  രൂപീകരിച്ചു
സൗദി ആസ്ഥാനമായി ഇന്ത്യക്കാര്‍ക്കായി അന്താരാഷ്ട്ര ബിസിനസ് ലീഡേഴ്‌സ് ഫോറം രൂപീകരിച്ചു
July 13, 2026
മലയാളത്തിലെ ആദ്യ AI സിനിമ 'വാഗ്ദത്തഭൂമി'യുടെ പോസ്റ്റര്‍ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചു
മലയാളത്തിലെ ആദ്യ AI സിനിമ 'വാഗ്ദത്തഭൂമി'യുടെ പോസ്റ്റര്‍ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചു
July 13, 2026
ഫൈസല്‍ പൂക്കോട്ടുംപാടത്തിന്റെ മയ്യിത്ത് നാട്ടില്‍ ഖബറടക്കി; അന്ത്യാഞ്ജലി അര്‍പ്പിച്ചു പ്രവാസി ലോകവും സഹപ്രവര്‍ത്തകരും
ഫൈസല്‍ പൂക്കോട്ടുംപാടത്തിന്റെ മയ്യിത്ത് നാട്ടില്‍ ഖബറടക്കി; അന്ത്യാഞ്ജലി അര്‍പ്പിച്ചു പ്രവാസി ലോകവും സഹപ്രവര്‍ത്തകരും
July 13, 2026
 വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മുതദേഹം നാളെ  നാട്ടിലെത്തിക്കും
വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മുതദേഹം നാളെ നാട്ടിലെത്തിക്കും
July 13, 2026
മാമ്പഴ രുചിയും യോഗയും: ജിദ്ദയില്‍ ഇന്ത്യന്‍ സാംസ്‌കാരിക മേള ശ്രദ്ധേയമായി
മാമ്പഴ രുചിയും യോഗയും: ജിദ്ദയില്‍ ഇന്ത്യന്‍ സാംസ്‌കാരിക മേള ശ്രദ്ധേയമായി
July 13, 2026
സൗദിയില്‍ മണല്‍ക്കാറ്റില്‍ വന്‍ കുറവ്: കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി
സൗദിയില്‍ മണല്‍ക്കാറ്റില്‍ വന്‍ കുറവ്: കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി
July 13, 2026
ഇടപാടുകളെക്കുറിച്ച റിപ്പോര്‍ട്ടിന് മതിയായ കാരണം വേണം- ജ്വല്ലറികളോട് സൗദി വാണിജ്യമന്ത്രാലയം
ഇടപാടുകളെക്കുറിച്ച റിപ്പോര്‍ട്ടിന് മതിയായ കാരണം വേണം- ജ്വല്ലറികളോട് സൗദി വാണിജ്യമന്ത്രാലയം
July 13, 2026