l o a d i n g

ബിസിനസ്

സൗദി ആസ്ഥാനമായി ഇന്ത്യക്കാര്‍ക്കായി അന്താരാഷ്ട്ര ബിസിനസ് ലീഡേഴ്‌സ് ഫോറം രൂപീകരിച്ചു

Thumbnail
Publisher By     മുജീബ് കളത്തില്‍
July 13, 2026

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംരംഭകരും വ്യവസായ പ്രമുഖരും ചേര്‍ന്ന് ബിസിനസ് ലീഡേഴ്സ് ഫോറം (ബി.എല്‍.എഫ്) രൂപീകരിച്ചു. അന്താരാഷ്ട്ര ബിസിനസ് സമൂഹത്തില്‍ സഹകരണം, നവീകരണം, നേതൃത്വ വികസനം, സുസ്ഥിര ബിസിനസ് വളര്‍ച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഫോറം പ്രവര്‍ത്തനം ആരംഭിച്ചത്. സൗദിയില്‍ ഇതാദ്യമായാണ് ബിസിനസ് മേഖലയില്‍ നിന്ന് ഒരു അന്താരാഷ്ട്ര കൂട്ടായ്മ ഉദയം കൊള്ളുന്നത്. ഉദ്ഘാടന ചടങ്ങില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും സി.ഇ.ഒമാരും സി-സ്യൂട്ട് കോര്‍പ്പറേറ്റ് പ്രൊഫഷണലുകളും പങ്കെടുത്തു.

വിജു ചാക്കോ ബി.എല്‍.എഫിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വീക്ഷണങ്ങളും ലക്ഷ്യങ്ങളും പദ്ധതികളും അവതരിപ്പിച്ചു. മത്സരം മാത്രമല്ല, സഹകരണമാണ് ശക്തമായ ബിസിനസ് സമൂഹത്തിന്റെ അടിത്തറയെന്നും സംരംഭകര്‍ പരസ്പരം കൈകോര്‍ക്കുമ്പോഴാണ് സുസ്ഥിര വളര്‍ച്ച സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.എല്‍.എഫ് മീറ്റ് & ഗ്രീറ്റ് ജോളി ലോനപ്പന്‍ ഉദ്ഘാടനം ചെയ്തു. ആലിക്കുട്ടി ഒളവട്ടൂര്‍ ബി.എല്‍.എഫ് രൂപീകരണത്തിന്റെ ആവശ്യകത വിശദീകരിച്ചു സംസാരിച്ചു. ബിസിനസ് തലവന്മാരെ ഒരേ വേദിയില്‍ ബന്ധിപ്പിച്ച് തന്ത്രപരമായ പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കുകയും ഭാവിയെ നേരിടാന്‍ തയ്യാറായ സ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 'ഫ്യൂച്ചര്‍ ഓഫ് ബിസിനസ്' എന്ന വിഷയത്തെ ആസ്പദമാക്കി കോര്‍പ്പറേറ്റ് സൈക്കോളജിസ്റ്റും ട്രെയിനറുമായ റുഷ്ന ലുബൈബ് നയിച്ച ബിസിനസ് സിമുലേഷന്‍ എക്സിക്യൂട്ടീവ് സെഷന്‍ ശ്രദ്ധേയമായി.

ബിസിനസ് പരിവര്‍ത്തനം, സിസ്റ്റം അധിഷ്ഠിത മാനേജ്‌മെന്റ്, നേതൃത്വം, സഹകരണം, ഭാവി ബിസിനസ് തന്ത്രങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സെഷനില്‍ അവതരിപ്പിച്ചു. തുടര്‍ച്ചയായ പഠനം, നെറ്റ്വര്‍ക്കിംഗ്, ബിസിനസ് മികവ് എന്നിവയ്ക്കായി സ്‌കില്ലേജ് അപ്ലിക്കേഷന്‍ സജീവമായി ഉപയോഗിക്കാനും അംഗങ്ങളോട് ആഹ്വാനം ചെയ്തു. കോര്‍പ്പറേറ്റ് വിശ്വാസം, ധാര്‍മ്മിക നേതൃത്വം, അറിവ് പങ്കിടല്‍, കൂട്ടായ വിജയം എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യന്‍ ബിസിനസ് സമൂഹത്തിന് മാതൃകയാകുന്ന ഒരു ആഗോള ബിസിനസ് ശൃംഖല കെട്ടിപ്പടുക്കുകയാണ് ബി.എല്‍.എഫിന്റെ ലക്ഷ്യമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ചടങ്ങില്‍ അഹ്‌മദ് പുളിക്കല്‍ (വല്യാപ്പുക്ക), യൂനുസ് കാസിയ എന്നിവരെ ബി.എല്‍.എഫ് ആദരിച്ചു. സംഘടനയുടെ ലോഗോ അഹ്‌മദ് പുളിക്കല്‍ പ്രകാശനം ചെയ്തു. ബിജു കല്ലുമല, പവനന്‍ മൂലക്കല്‍, ആല്‍ബിന്‍ ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഭാരവാഹികള്‍: ഡോ. സിദ്ദിഖ് അഹമ്മദ് (ചീഫ് പാട്രന്‍), അഹമ്മദ് പുളിക്കല്‍, യൂനുസ് കാസിയ (കര്‍ണാടക), ഗഫൂര്‍ എടക്കുനി, ജോളി ലോനപ്പന്‍, ഖാദര്‍ ചെങ്കള, അബ്ദുല്‍ മജീദ് ബദറുദ്ദിന്‍ (തമിഴ്നാട്), ബാപ്പു മഞ്ഞളാംകുഴി (രക്ഷാധികാരികള്‍), വിജു ചാക്കോ (പ്രസിഡന്റ്), ബോബന്‍ തോമസ്, ഡോ. ടി.പി. മുഹമ്മദ്, മുരളി ഊട്ടുകുളം, അഷ്‌റഫ് കല്ലാച്ചി, മുഹമ്മദ് കുട്ടി കോഡൂര്‍, ജോണ്‍ കോശി, ബിനു ജോര്‍ജ് (വൈസ് പ്രസിഡന്റുമാര്‍), ആലിക്കുട്ടി ഒളവട്ടൂര്‍ (ജനറല്‍ സെക്രട്ടറി), ജോണ്‍സണ്‍ കീപ്പള്ളിയില്‍, പ്രദീപ് പൂത്തട്ട, വിപിന്‍ ദാസ്, ഹുസൈന്‍ വേങ്ങര, അഷ്റഫ് ആലുവ, ലൈജു ആന്റോ, അലക്‌സ് യേശുദാസ് (സെക്രട്ടറിമാര്‍), മുജീബുദ്ദീന്‍ മദാരിസ് (ട്രഷറര്‍), റുഷ്ന ലുബൈബ് (ചീഫ് കോര്‍ഡിനേറ്റര്‍), ലുബൈബ് പട്ടര്‍ക്കടവന്‍ (ചീഫ് ടെക്‌നിക്കല്‍ ഹെഡ്).

എക്സിക്യൂട്ടീവ് അംഗങ്ങള്‍:
ആസിഫ് നെച്ചിക്കാടന്‍, സര്‍ഫ്രാസ് ജുബൈല്‍, ഡോ. ശ്രീരാജ് ചെറുകാട്ട്, മുഹമ്മദ് നാസര്‍ ഹിമ്മത്ത്, മുഹമ്മദ് ഇജാസ് അക്രം (ബീഹാര്‍), ഉമ്മര്‍ വളപ്പില്‍, രാഗേഷ് നായര്‍, ഉമ്മര്‍ ഓമശ്ശേരി, അബ്ദുല്‍ സമദ് കെ.പി, മുഹമ്മദ് റമീസ്, സി.കെ. അബ്ദുല്‍ ഗഫൂര്‍, കെ.കെ. ഫാറൂഖ്, ജയദേവന്‍, ഷാജി പീറ്റര്‍, മുഹമ്മദ് സുഫിയാന്‍, മാലിക് മഖ്ബൂല്‍ (മീഡിയ കണ്‍വീനര്‍), ഷംലി ഫൈസല്‍ (സോഷ്യല്‍ മീഡിയ), മുഷാല്‍ തഞ്ചേരി തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

പരിപാടിക്ക് ശേഷം ബി.എല്‍.എഫ് നേതൃത്വം പുറത്തിറക്കിയ സന്ദേശത്തില്‍, സമാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് നേതാക്കളുമായി പോലും സഹകരിച്ച് സ്‌കേഴ്സിറ്റി മൈന്‍ഡ്സെറ്റിനേക്കാള്‍ ഗ്രോത്ത് മൈന്‍ഡ്സെറ്റ് സ്വീകരിച്ച അംഗങ്ങളെ അഭിനന്ദിച്ചു. വിജു ചാക്കോയുടെ അധ്യക്ഷതയില്‍ അല്‍ഖോബാര്‍ ഹോളിഡേ ഇന്നില്‍ ചേര്‍ന്ന ബിസിനസ് ലീഡേഴ്‌സ് മീറ്റില്‍ ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും മുജീബുദ്ദീന്‍ മദാരിസ് നന്ദിയും പറഞ്ഞു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026