ജിദ്ദ: പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ജര്‍മ്മനിയിലെ വ്യവസായിയുമായ ഡോ. മുഹമ്മദലി കൂനാരിയെ നോര്‍ക്കയുടെ ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു.
നിരവധി വര്‍ഷങ്ങളായി ജര്‍മ്മനിയില്‍ വ്യവസായിയായ ഡോ. മുഹമ്മദലി കൂനാരി, കെ.എം.സി.സി യൂറോപ്യന്‍ യൂണിയന്‍ ചെയര്‍മാനും എം.എ.കെ. ഇന്റര്‍നാഷണല്‍ ട്രേഡിംഗ്, വെല്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ്, താജ്മഹല്‍ സ്റ്റോഴ്‌സ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറുമാണ്.
മലപ്പുറം എ.ആര്‍. നഗര്‍ സ്വദേശിയായ ഡോ. മുഹമ്മദലി കൂനാരി, അബ്ദുല്ലക്കുട്ടി കൂനാരി - ഖദീജ ഇളവട്ടശ്ശേരി ദമ്പതികളുടെ മകനാണ്. ഭാര്യ: റഷ. മക്കള്‍: ജാനിഷ്, ഇല്‍ഹാം, അയ്‌ലിന്‍.
Related News