റിയാദ്: പ്രവാസ മണ്ണിലിരുന്ന് സ്വന്തം നാടിന്റെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയതു അവതരിപ്പിച്ച 'വോക്സ് പോപ്പുലി 2026’ പ്രവാസ ലോകത്ത് വേറിട്ട അനുഭവമായി. റിയാദ് മലപ്പുറം ജില്ല കെ എം സി സി സംഘടിപ്പിച്ച പരിപാടി പ്രവാസികളുടെ പരമ്പരാഗത ആവശ്യങ്ങള്‍ മാറ്റിവെച്ച് ഓരോ മണ്ഡലം കമ്മിറ്റിയും ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയ വികസന പദ്ധതികള്‍ മലപ്പുറം ജില്ലയുടെ സമഗ്രമായ വികസന രേഖയായി.
ബത്ഹ ഡി പാലസ് ഹാളില്‍ നടന്ന പരിപാടി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കെ എം സി സി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. പ്രവാസ ലോകത്തെ അനുഭവം ഉപയോഗിച്ച് കെ എം സി സി പ്രവര്‍ത്തകര്‍ക്ക് നിര്‍മ്മാണ മേഖല ഉള്‍പ്പടെ നിരവധി ബിസിനസ് സാധ്യതകള്‍ നാട്ടില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മലപ്പുറം ജില്ല കെ എം സി സി ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും വിവിധ മണ്ഡലം കമ്മിറ്റികള്‍ അവതരിപ്പിക്കുന്ന പദ്ധതികള്‍ മലപ്പുറം ജില്ലയിലെ മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ എം സി സി സെന്‍ട്രല്‍ - നാഷണല്‍ ഭാരവാഹികളായ ഉസ്മാന്‍ അലി പാലത്തിങ്ങല്‍, കോയാമു ഹാജി, മൊയ്തീന്‍ കുട്ടി തെന്നല, മുജീബ് ഉപ്പട തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
തുടര്‍ന്ന് മണ്ഡലം കെ എം സി സി കമ്മിറ്റികളുടെ വിവിധ പദ്ധതികള്‍ പാനലിസ്റ്റുകള്‍ അവതരിപ്പിച്ചു. വിജ്ഞാന സമ്പദ് വ്യവസ്ഥയും ഉയര്‍ന്ന സാങ്കേതിക വിദ്യയും, സുസ്ഥിര ടൂറിസം, ആരോഗ്യവും ലൈഫ് സയന്‍സും, ഹരിത ഊര്‍ജവും കാലാവസ്ഥാ അതി ജീവനവും, കാര്‍ഷിക പുനരുജീവനവും അഗ്രി ടെക്കും, അടിസ്ഥാന സൗകര്യ വികസനവും ഗതാഗതവും, ഉന്നത വിദ്യാഭ്യാസവും നൈപുണ്യ വികസനവും, നഗര വല്‍ക്കരണവും മാലിന്യ സംസ്കരണവും തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ ബന്ധപ്പെട്ട മണ്ഡലം കമ്മിറ്റി പ്രതിനിധികള്‍ അവതരിപ്പിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സത്താര്‍ താമരത്ത്, ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി അംഗം നൗഫല്‍ പാലക്കാടന്‍,
മാധ്യമ പ്രവര്‍ത്തകന്‍ നസറുദ്ദീന്‍ വി. ജെ എന്നിവര്‍ ചീഫ് പാനലിസ്റ്റുകള്‍ ആയിരുന്നു.
മലപ്പുറം ജില്ല കെ എം സി സി ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍ സ്വാഗതവും ട്രഷറര്‍ മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ മുനീര്‍ മക്കാനി, ഷക്കീല്‍ തിരൂര്‍ക്കാട്, മജീദ് മണ്ണാര്‍മല, സഫീര്‍ വണ്ടൂര്‍, ശബീറലി പള്ളിക്കല്‍, സലാം മഞ്ചേരി, നൗഫല്‍ താനൂര്‍, യൂനുസ് നാണത്ത് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Related News