l o a d i n g

കേരള

അടൂര്‍ പ്രകാശിന്റെ പരാതിയില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍; യു.ഡി.എഫ് ഏകോപന സമിതി ഉടന്‍

സര്‍ക്കാര്‍ തീരുമാനങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന പരാതിയില്‍ ഉചിതമായ നടപടിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 9, 2026

തിരുവനന്തപുരം: യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉന്നയിച്ച പരാതികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. പരാതിയില്‍ കഴമ്പുണ്ടെന്നാണ് ഹൈക്കമാന്റിന്റെ നിലപാടെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ പന്ത്രണ്ടംഗ യു.ഡി.എഫ് ഏകോപന സമിതിക്ക് ഉടന്‍ രൂപം നല്‍കും. മുന്നണിയുടെ പ്രവര്‍ത്തനത്തിലും സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന രീതിയിലും അടൂര്‍ പ്രകാശ് പ്രകടിപ്പിച്ച അതൃപ്തി കോണ്‍ഗ്രസിനുള്ളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ പ്രതികരണം.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന തീരുമാനങ്ങള്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും നിര്‍ണായകമായ പല കാര്യങ്ങളും മാധ്യമവാര്‍ത്തകളിലൂടെയാണ് അറിയുന്നതെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ പരാതി. ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെത്തിയ അദ്ദേഹം ഹൈക്കമാന്‍ഡിനെ സമീപിക്കാനിരിക്കെയാണ് വിഷയത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയത്.
ഇപ്പോള്‍ ഇതേക്കുറിച്ച് ഒന്നും പറയാനാവില്ല. വിഷയങ്ങള്‍ ഹൈക്കമാന്‍ഡിന്റെ പരിഗണനയിലാണ്. അവര്‍ ഉചിതമായ തീരുമാനമെടുക്കും - സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അടൂര്‍ പ്രകാശ് യു.ഡി.എഫ് സര്‍ക്കാരിനെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയതിനെക്കുറിച്ചും സണ്ണി ജോസഫ് വിശദീകരിച്ചു. ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടാനാണ് അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനം നടത്തിയതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് മറ്റു വിഷയങ്ങള്‍ പരാമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ചില പരാമര്‍ശങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്ന് അടൂര്‍ പ്രകാശ് തന്നോട് പറഞ്ഞതായും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്.ഐ.ആറിനെതിരെയും കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും നടത്തുന്ന പ്രതിഷേധങ്ങളാണ് ഇപ്പോഴത്തെ പ്രധാന മുന്‍ഗണനയെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
അര്‍ഹരായ എല്ലാവര്‍ക്കും വോട്ടവകാശം ഉറപ്പാക്കുകയും അര്‍ഹതയില്ലാത്തവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാതിരിക്കുകയും വേണം. ജനാധിപത്യത്തിന്റെ അടിത്തറയായ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കൃത്യമായ വോട്ടര്‍പട്ടിക അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയെയും മറ്റു പ്രതിപക്ഷ നേതാക്കളെയും കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കേരളത്തിലെ നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Latest News

കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍മന്തര്‍ സമരം: അഭിജീത് ദിപ്‌കെയും ധ്രുവ് റാഠിയും സിപിഎം നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയില്‍; ഡല്‍ഹിയില്‍ അതിശക്തമായ സുരക്ഷ
കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍മന്തര്‍ സമരം: അഭിജീത് ദിപ്‌കെയും ധ്രുവ് റാഠിയും സിപിഎം നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയില്‍; ഡല്‍ഹിയില്‍ അതിശക്തമായ സുരക്ഷ
October 10, 2026
 യു.എ.ഇയിലെ പ്രഥമ പ്രവാസികളിലൊരാളായ കുഞ്ഞാപ്പു ഹാജി നിര്യാതനായി
യു.എ.ഇയിലെ പ്രഥമ പ്രവാസികളിലൊരാളായ കുഞ്ഞാപ്പു ഹാജി നിര്യാതനായി
October 10, 2026
നൊബേല്‍ ലഭിക്കാത്തതില്‍ ട്രംപിന് നിരാശ;  അന്താരാഷ്ട്ര കോടതിക്കെതിരെ ഉപരോധം
നൊബേല്‍ ലഭിക്കാത്തതില്‍ ട്രംപിന് നിരാശ; അന്താരാഷ്ട്ര കോടതിക്കെതിരെ ഉപരോധം
October 10, 2026
64 ലക്ഷം ലൈക്ക്, ഒന്നേ കാല്‍ ലക്ഷം കമന്റ്, താരമായി ധ്രുവ് റാഠി, പൗരത്വം പരിശോധിക്കണമെന്ന് ബി.ജെ.പി
64 ലക്ഷം ലൈക്ക്, ഒന്നേ കാല്‍ ലക്ഷം കമന്റ്, താരമായി ധ്രുവ് റാഠി, പൗരത്വം പരിശോധിക്കണമെന്ന് ബി.ജെ.പി
October 10, 2026
ഫിസിക്‌സ് നൊബേലില്‍ മലയാളിത്തിളക്കം; അശ്വതിയുടെ കണ്ടെത്തലുകള്‍ക്കും ഇടം
ഫിസിക്‌സ് നൊബേലില്‍ മലയാളിത്തിളക്കം; അശ്വതിയുടെ കണ്ടെത്തലുകള്‍ക്കും ഇടം
October 10, 2026
വഴികളടച്ചു, നെറ്റ് തടഞ്ഞു, ട്രയിന്‍ നിര്‍ത്തി, ജന്തര്‍ മന്തറിലേക്ക് വഴി അടച്ച് കേന്ദ്രം,
വഴികളടച്ചു, നെറ്റ് തടഞ്ഞു, ട്രയിന്‍ നിര്‍ത്തി, ജന്തര്‍ മന്തറിലേക്ക് വഴി അടച്ച് കേന്ദ്രം,
October 10, 2026
ജിസിസി പൗരന്മാരുടെ ഷെന്‍ഗന്‍ വിസ ഇളവ്: നിര്‍ണായക പ്രഖ്യാപനം ഒക്ടോബര്‍ 24-ന് ഉണ്ടായേക്കുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍
ജിസിസി പൗരന്മാരുടെ ഷെന്‍ഗന്‍ വിസ ഇളവ്: നിര്‍ണായക പ്രഖ്യാപനം ഒക്ടോബര്‍ 24-ന് ഉണ്ടായേക്കുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍
October 9, 2026
മാര്‍ച്ച് 4 'ഗള്‍ഫ് വനിതാ ദിനം' ആയി പ്രഖ്യാപിച്ചു; സൗദി അറേബ്യയുടെ പ്രമേയത്തിന് അംഗീകാരം
മാര്‍ച്ച് 4 'ഗള്‍ഫ് വനിതാ ദിനം' ആയി പ്രഖ്യാപിച്ചു; സൗദി അറേബ്യയുടെ പ്രമേയത്തിന് അംഗീകാരം
October 9, 2026
സോഷ്യല്‍ മീഡിയയും നിര്‍മ്മിത ബുദ്ധിയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ട അനുഗ്രഹങ്ങളെന്ന് മക്ക ഇമാം ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍ സുദൈസ്
സോഷ്യല്‍ മീഡിയയും നിര്‍മ്മിത ബുദ്ധിയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ട അനുഗ്രഹങ്ങളെന്ന് മക്ക ഇമാം ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍ സുദൈസ്
October 9, 2026
സൗദി അറേബ്യയില്‍ പുതിയ ഡിസ്‌നി പ്ലസ് ആപ്പ് പുറത്തിറക്കി; പുതിയ ഫീച്ചറുകളും 'ടോയ് സ്റ്റോറി 5' ഡബ്ബിംഗും പ്രത്യേകത
സൗദി അറേബ്യയില്‍ പുതിയ ഡിസ്‌നി പ്ലസ് ആപ്പ് പുറത്തിറക്കി; പുതിയ ഫീച്ചറുകളും 'ടോയ് സ്റ്റോറി 5' ഡബ്ബിംഗും പ്രത്യേകത
October 9, 2026