l o a d i n g

ഗൾഫ്

സോഷ്യല്‍ മീഡിയയും നിര്‍മ്മിത ബുദ്ധിയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ട അനുഗ്രഹങ്ങളെന്ന് മക്ക ഇമാം ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍ സുദൈസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 9, 2026

മക്ക: സോഷ്യല്‍ മീഡിയയും നിര്‍മ്മിത ബുദ്ധിയും (AI) കൃതജ്ഞതയോടെയും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കേണ്ട അനുഗ്രഹങ്ങളാണെന്ന് മക്ക മസ്ജിദുല്‍ ഹറാമില്‍ വെള്ളിയാഴ്ച ഖുതുബ നിര്‍വ്വഹിച്ചുകൊണ്ട് ഇമാം ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍ സുദൈസ് അഭിപ്രായപ്പെട്ടു. ഇവയുമായി ബന്ധപ്പെട്ട ധാര്‍മ്മിക ഉത്തരവാദിത്തവും ഓണ്‍ലൈനില്‍ പങ്കുവെക്കുന്ന വിഷയങ്ങളില്‍ പുലര്‍ത്തേണ്ട ജാഗ്രതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വ്യാജരേഖ ചമയ്ക്കല്‍, വ്യാജ മാധ്യമ ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കല്‍, ആള്‍മാറാട്ടം, തട്ടിപ്പ്, കിംവദന്തികള്‍ പ്രചരിപ്പിക്കല്‍ എന്നിവയ്ക്കായി നിര്‍മ്മിത ബുദ്ധിയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശൈഖ് അല്‍ സുദൈസ് മുന്നറിയിപ്പ് നല്‍കി. വിവരങ്ങള്‍ പങ്കുവെക്കുന്നതിന് മുന്‍പ് അവയുടെ കൃത്യത ഉറപ്പുവ വരുത്താനും, വ്യക്തിഗത സ്വകാര്യതയും മാനവും സംരക്ഷിക്കാനും, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും സാമൂഹിക അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുമെതിരെ ശക്തമായി നിലകൊള്ളാനും അദ്ദേഹം ആഹ്വാനം ചെയ്തു.

മക്കയെയും മദീനയെയും ലക്ഷ്യമിട്ട് ഹൂതി മിലിഷ്യ നടത്തുന്ന ഭീകരാക്രമണങ്ങളെ കഠിനമായി അപലപിച്ച ഇമാം ഇത് ഇസ്ലാമിക നിയമങ്ങളുടെയും അന്താരാഷ്ട്ര ഉടമ്പടികളുടെയും നഗ്‌നമായ ലംഘനമാണെന്ന് വിശേഷിപ്പിച്ചു. ഇരുഹറമുകളുടെയും സുരക്ഷയും പവിത്രതയും വിട്ടുവീഴ്ചയില്ലാത്ത ചുവപ്പുരേഖയാണെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

Latest News

കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍മന്തര്‍ സമരം: അഭിജീത് ദിപ്‌കെയും ധ്രുവ് റാഠിയും സിപിഎം നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയില്‍; ഡല്‍ഹിയില്‍ അതിശക്തമായ സുരക്ഷ

October 10, 2026
 യു.എ.ഇയിലെ പ്രഥമ പ്രവാസികളിലൊരാളായ കുഞ്ഞാപ്പു ഹാജി നിര്യാതനായി

നൊബേല്‍ ലഭിക്കാത്തതില്‍ ട്രംപിന് നിരാശ;  അന്താരാഷ്ട്ര കോടതിക്കെതിരെ ഉപരോധം

64 ലക്ഷം ലൈക്ക്, ഒന്നേ കാല്‍ ലക്ഷം കമന്റ്, താരമായി ധ്രുവ് റാഠി, പൗരത്വം പരിശോധിക്കണമെന്ന് ബി.ജെ.പി

ഫിസിക്‌സ് നൊബേലില്‍ മലയാളിത്തിളക്കം; അശ്വതിയുടെ കണ്ടെത്തലുകള്‍ക്കും ഇടം

വഴികളടച്ചു, നെറ്റ് തടഞ്ഞു, ട്രയിന്‍ നിര്‍ത്തി, ജന്തര്‍ മന്തറിലേക്ക് വഴി അടച്ച് കേന്ദ്രം,

ജിസിസി പൗരന്മാരുടെ ഷെന്‍ഗന്‍ വിസ ഇളവ്: നിര്‍ണായക പ്രഖ്യാപനം ഒക്ടോബര്‍ 24-ന് ഉണ്ടായേക്കുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍
ജിസിസി പൗരന്മാരുടെ ഷെന്‍ഗന്‍ വിസ ഇളവ്: നിര്‍ണായക പ്രഖ്യാപനം ഒക്ടോബര്‍ 24-ന് ഉണ്ടായേക്കുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍
October 9, 2026
മാര്‍ച്ച് 4 'ഗള്‍ഫ് വനിതാ ദിനം' ആയി പ്രഖ്യാപിച്ചു; സൗദി അറേബ്യയുടെ പ്രമേയത്തിന് അംഗീകാരം
മാര്‍ച്ച് 4 'ഗള്‍ഫ് വനിതാ ദിനം' ആയി പ്രഖ്യാപിച്ചു; സൗദി അറേബ്യയുടെ പ്രമേയത്തിന് അംഗീകാരം
October 9, 2026
സോഷ്യല്‍ മീഡിയയും നിര്‍മ്മിത ബുദ്ധിയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ട അനുഗ്രഹങ്ങളെന്ന് മക്ക ഇമാം ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍ സുദൈസ്
സോഷ്യല്‍ മീഡിയയും നിര്‍മ്മിത ബുദ്ധിയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ട അനുഗ്രഹങ്ങളെന്ന് മക്ക ഇമാം ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍ സുദൈസ്
October 9, 2026
സൗദി അറേബ്യയില്‍ പുതിയ ഡിസ്‌നി പ്ലസ് ആപ്പ് പുറത്തിറക്കി; പുതിയ ഫീച്ചറുകളും 'ടോയ് സ്റ്റോറി 5' ഡബ്ബിംഗും പ്രത്യേകത