l o a d i n g

കായികം

വിക്ടര്‍ മാത്യൂസിന് ഡബ്ള്‍, ഗോകുലം ഗോള്‍ഡ് കപ്പ് സെമിയില്‍

Thumbnail
Publisher By     Staff Reporter
October 9, 2026

ഗാങ്‌ടോക്ക്, സിക്കിം : 42ാമത് ഓള്‍ ഇന്ത്യ ഗവര്‍ണേഴ്‌സ് ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സുദേവ ഡല്‍ഹി എഫ്‌സിയെ 2-1ന് പരാജയപ്പെടുത്തി ഗോകുലം കേരള എഫ്‌സി സെമിഫൈനലില്‍ പ്രവേശിച്ചു. ഗാങ്‌ടോക്കിലെ പാല്‍ജോര്‍ സ്‌റ്റേഡിയത്തില്‍ ബ്രസീലിയന്‍ മുന്നേറ്റ താരം വിക്ടര്‍ മാത്യൂസിന്റെ രണ്ടാം പകുതിയിലെ ഇരട്ടഗോളുകളാണ് മലബാറിയന്‍സിന് വിജയം സമ്മാനിച്ചത്.
ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ച മത്സരത്തില്‍ 63, 73 മിനിറ്റുകളിലാണ് വിക്ടര്‍ മാത്യൂസ് ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ മികച്ച കളിയോടെയാണ് സുദേവ ഡല്‍ഹി എഫ്‌സി കളത്തിലിറങ്ങിയത്. മധ്യനിരയിലെ ഗോകുലത്തിന്റെ പാസിങ് നീക്കങ്ങളെ ഫലപ്രദമായി തടഞ്ഞ ഡല്‍ഹി ടീം, എതിരാളികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നത് പ്രയാസകരമാക്കി. ഇരുടീമുകളും ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും ആദ്യ പകുതി 0-0 ല്‍ അവസാനിച്ചു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണോത്സുകമായാണ് ഗോകുലം കേരള തിരിച്ചെത്തിയത്. പകരക്കാരായി വിക്ടര്‍ മാത്യൂസും ക്രിസ്‌ലന്‍ ഹെന്റികെയും കളത്തിലിറങ്ങിയത് ടീമിന്റെ മുന്നേറ്റനിരയ്ക്ക് കൂടുതല്‍ കരുത്തേകി. 63ാം മിനിറ്റില്‍ വിക്ടര്‍ മാത്യൂസ് ഗോകുലത്തിന് ലീഡ് സമ്മാനിച്ചു.
എന്നാല്‍ സുദേവ ഡല്‍ഹി തിരിച്ചടിച്ച് സ്‌കോര്‍ 1-1 ആക്കി. പിന്നാലെ ഗോകുലം കേരള ആക്രമണം ശക്തമാക്കിയപ്പോള്‍ 73ാം മിനിറ്റില്‍ വിക്ടര്‍ വീണ്ടും വലകുലുക്കി.
കഴിഞ്ഞ മത്സരത്തിലും ഗോള്‍ നേടിയ വിക്ടര്‍ മാത്യൂസ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ടാം പകുതിയിലെ പകരക്കാരുടെ നിര്‍ണായക സ്വാധീനവും മുഖ്യ പരിശീലകന്‍ കാര്‍ലോസ് എഡ്വാര്‍ഡോ പരെയ്‌റയുടെ തന്ത്രപരമായ നീക്കങ്ങളും ഗോകുലത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി.
13ന് നടക്കുന്ന സെമിഫൈനലില്‍ സിക്കിം അക്രമണ്‍ എഫ്‌സിയും ഈസ്റ്റ് ബംഗാള്‍ എഫ്‌സിയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികളെയാണ് ഗോകുലം കേരള എഫ്‌സി നേരിടുക.

Latest News

കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍മന്തര്‍ സമരം: അഭിജീത് ദിപ്‌കെയും ധ്രുവ് റാഠിയും സിപിഎം നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയില്‍; ഡല്‍ഹിയില്‍ അതിശക്തമായ സുരക്ഷ
കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍മന്തര്‍ സമരം: അഭിജീത് ദിപ്‌കെയും ധ്രുവ് റാഠിയും സിപിഎം നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയില്‍; ഡല്‍ഹിയില്‍ അതിശക്തമായ സുരക്ഷ
October 10, 2026
 യു.എ.ഇയിലെ പ്രഥമ പ്രവാസികളിലൊരാളായ കുഞ്ഞാപ്പു ഹാജി നിര്യാതനായി
യു.എ.ഇയിലെ പ്രഥമ പ്രവാസികളിലൊരാളായ കുഞ്ഞാപ്പു ഹാജി നിര്യാതനായി
October 10, 2026
നൊബേല്‍ ലഭിക്കാത്തതില്‍ ട്രംപിന് നിരാശ;  അന്താരാഷ്ട്ര കോടതിക്കെതിരെ ഉപരോധം
നൊബേല്‍ ലഭിക്കാത്തതില്‍ ട്രംപിന് നിരാശ; അന്താരാഷ്ട്ര കോടതിക്കെതിരെ ഉപരോധം
October 10, 2026
64 ലക്ഷം ലൈക്ക്, ഒന്നേ കാല്‍ ലക്ഷം കമന്റ്, താരമായി ധ്രുവ് റാഠി, പൗരത്വം പരിശോധിക്കണമെന്ന് ബി.ജെ.പി
64 ലക്ഷം ലൈക്ക്, ഒന്നേ കാല്‍ ലക്ഷം കമന്റ്, താരമായി ധ്രുവ് റാഠി, പൗരത്വം പരിശോധിക്കണമെന്ന് ബി.ജെ.പി
October 10, 2026
ഫിസിക്‌സ് നൊബേലില്‍ മലയാളിത്തിളക്കം; അശ്വതിയുടെ കണ്ടെത്തലുകള്‍ക്കും ഇടം
ഫിസിക്‌സ് നൊബേലില്‍ മലയാളിത്തിളക്കം; അശ്വതിയുടെ കണ്ടെത്തലുകള്‍ക്കും ഇടം
October 10, 2026
വഴികളടച്ചു, നെറ്റ് തടഞ്ഞു, ട്രയിന്‍ നിര്‍ത്തി, ജന്തര്‍ മന്തറിലേക്ക് വഴി അടച്ച് കേന്ദ്രം,
വഴികളടച്ചു, നെറ്റ് തടഞ്ഞു, ട്രയിന്‍ നിര്‍ത്തി, ജന്തര്‍ മന്തറിലേക്ക് വഴി അടച്ച് കേന്ദ്രം,
October 10, 2026
ജിസിസി പൗരന്മാരുടെ ഷെന്‍ഗന്‍ വിസ ഇളവ്: നിര്‍ണായക പ്രഖ്യാപനം ഒക്ടോബര്‍ 24-ന് ഉണ്ടായേക്കുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍
ജിസിസി പൗരന്മാരുടെ ഷെന്‍ഗന്‍ വിസ ഇളവ്: നിര്‍ണായക പ്രഖ്യാപനം ഒക്ടോബര്‍ 24-ന് ഉണ്ടായേക്കുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍
October 9, 2026
മാര്‍ച്ച് 4 'ഗള്‍ഫ് വനിതാ ദിനം' ആയി പ്രഖ്യാപിച്ചു; സൗദി അറേബ്യയുടെ പ്രമേയത്തിന് അംഗീകാരം
മാര്‍ച്ച് 4 'ഗള്‍ഫ് വനിതാ ദിനം' ആയി പ്രഖ്യാപിച്ചു; സൗദി അറേബ്യയുടെ പ്രമേയത്തിന് അംഗീകാരം
October 9, 2026
സോഷ്യല്‍ മീഡിയയും നിര്‍മ്മിത ബുദ്ധിയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ട അനുഗ്രഹങ്ങളെന്ന് മക്ക ഇമാം ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍ സുദൈസ്
സോഷ്യല്‍ മീഡിയയും നിര്‍മ്മിത ബുദ്ധിയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ട അനുഗ്രഹങ്ങളെന്ന് മക്ക ഇമാം ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍ സുദൈസ്
October 9, 2026
സൗദി അറേബ്യയില്‍ പുതിയ ഡിസ്‌നി പ്ലസ് ആപ്പ് പുറത്തിറക്കി; പുതിയ ഫീച്ചറുകളും 'ടോയ് സ്റ്റോറി 5' ഡബ്ബിംഗും പ്രത്യേകത
സൗദി അറേബ്യയില്‍ പുതിയ ഡിസ്‌നി പ്ലസ് ആപ്പ് പുറത്തിറക്കി; പുതിയ ഫീച്ചറുകളും 'ടോയ് സ്റ്റോറി 5' ഡബ്ബിംഗും പ്രത്യേകത
October 9, 2026