l o a d i n g

കേരള

ദസറ തിരക്ക് കുറക്കാന്‍ തിരുവനന്തപുരത്ത് നിന്ന് സ്‌പെഷ്യല്‍ ട്രയ്ന്‍

Thumbnail
Publisher By     Staff Reporter
October 14, 2026

ബെംഗളൂരു: ദസറ, നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് നിയന്ത്രിക്കാന്‍ ബംഗളൂരു കന്റോണ്‍മെന്റിനും തിരുവനന്തപുരം നോര്‍ത്ത് സ്‌റ്റേഷനും ഇടയില്‍ പ്രത്യേക എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. ഇരുദിശകളിലേക്കും ഓരോ സര്‍വീസ് വീതമാണ് അനുവദിച്ചിരിക്കുന്നത്.
06575 നമ്പര്‍ ബെംഗളൂരു കന്റോണ്‍മെന്റ്-തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഒക്ടോബര്‍ 16 വെള്ളിയാഴ്ച വൈകിട്ട് 4.40ന് ബംഗളൂരുവില്‍നിന്ന് പുറപ്പെടും. ശനിയാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും.
06576 നമ്പര്‍ മടക്ക ട്രെയിന്‍ ഒക്ടോബര്‍ 17 ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെട്ട് ഒക്ടോബര്‍ 18 ഞായറാഴ്ച രാവിലെ ആറിന് ബംഗളൂരു കന്റോണ്‍മെന്റില്‍ എത്തും.
വൈറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വര്‍ക്കല ശിവഗിരി എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്.
നാല് എസി ത്രീടയര്‍ കോച്ചുകള്‍, ആറ് സ്ലീപ്പര്‍ കോച്ചുകള്‍, എട്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, രണ്ട് ലഗേജ് കം ബ്രേക്ക് വാന്‍-ജനറേറ്റര്‍ കാര്‍ കോച്ചുകള്‍ എന്നിവയുള്‍പ്പെടെ 20 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക.
ദസറ-നവരാത്രി അവധിക്കാലത്ത് ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അധിക യാത്രാസൗകര്യം ഒരുക്കുകയാണ് പ്രത്യേക സര്‍വീസിന്റെ ലക്ഷ്യം.

Latest News

പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
October 14, 2026
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
October 14, 2026
 സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
October 14, 2026
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
October 14, 2026
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
October 14, 2026
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
October 14, 2026
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി;  പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി; പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
October 14, 2026
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
October 14, 2026
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
October 14, 2026
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
October 14, 2026