l o a d i n g

കേരള

നെടുമ്പാശേരി മിനികൂപ്പര്‍ ദുരന്തം: സുഹൈല്‍ സജീവ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍; പ്രത്യേക സംഘം അന്വേഷിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 14, 2026

കൊച്ചി: മൂന്ന് ജീവനുകള്‍ പൊലിഞ്ഞ നെടുമ്പാശേരി മിനികൂപ്പര്‍ അപകടക്കേസില്‍ കടുപ്പിച്ച് പൊലീസും പ്രോസിക്യൂഷനും. കേസ് അന്വേഷണത്തിനായി എറണാകുളം റൂറല്‍ എസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആലുവ ഡിവൈഎസ്പി ബൈജു കെ. പൗലോസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു.

അതേസമയം, കേസിലെ പ്രതി സുഹൈല്‍ സജീവിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ കസ്റ്റഡി അനിവാര്യമാണെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷന്‍, കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോടതിയില്‍ ശക്തമായി വാദിച്ചു.

ഉച്ചയ്ക്ക് തുടങ്ങിയ മദ്യപാനം രാത്രി വൈകിയും മാരിയറ്റ് ഹോട്ടലില്‍ തുടര്‍ന്നു. അമിതമായി മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ദുരന്തമുണ്ടാകുമെന്ന് പ്രതിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചു. റാഷ് ആന്‍ഡ് നെഗ്ലിജന്റ് ഡ്രൈവിംഗ് ആണ് മൂന്ന് പേരുടെ ജീവനെടുത്തത്. മരിച്ച കുട്ടികള്‍ക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. പ്രതികളുടെ പ്രായക്കുറവ് കണക്കിലെടുക്കരുതെന്നും ഇരകളായവരും പ്രായം കുറഞ്ഞവരാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

അപകടത്തെയോ മരണത്തെയോ ന്യായീകരിക്കുന്നില്ലെന്നും എന്നാല്‍ മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. പ്രതികളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഈ കേസിന്റെ ഫലം മുന്‍കൂട്ടി തീരുമാനിച്ച മട്ടിലാണ് പൊലീസിന്റെ നീക്കം. അപകടത്തില്‍പ്പെട്ട സ്‌കൂട്ടറിലുണ്ടായിരുന്ന ആരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു.

നിയമസഭയിലും പ്രതിഷേധച്ചൂട്
വിഷയം നിയമസഭയിലും വന്‍ പ്രതിഷേധത്തിന് വഴിവെച്ചു. കാറോടിച്ച സുഹൈല്‍ സജീവിന് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയ്ക്ക് ഉറപ്പുനല്‍കി. എഫ്ഐആറിലോ അന്വേഷണത്തിലോ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍, പ്രതിയുടെ പേര് ചേര്‍ക്കാന്‍ വൈകിയതും മദ്യപിച്ചിരുന്നുവെന്ന കാര്യം തുടക്കത്തില്‍ രേഖപ്പെടുത്താതിരുന്നതും സംശയകരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു.

അപകടത്തില്‍ മരിച്ച പെണ്‍കുട്ടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം നടക്കുന്ന വര്‍ഗീയ പരാമര്‍ശങ്ങളെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സഭ ഒന്നടങ്കം അപലപിച്ചു.

Latest News

പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
October 14, 2026
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
October 14, 2026
 സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
October 14, 2026
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
October 14, 2026
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
October 14, 2026
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
October 14, 2026
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി;  പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി; പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
October 14, 2026
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
October 14, 2026
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
October 14, 2026
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
October 14, 2026