l o a d i n g

ഇന്ത്യ

സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി

Thumbnail
Publisher By     Staff Reporter
November 27, 2026


കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ വ്യവസായ ചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവായ സിംഗൂരില്‍ വീണ്ടും വാഹനനിര്‍മാണശാല സ്ഥാപിക്കാന്‍ നീക്കം. സിംഗൂരിലേക്ക് ടാറ്റ മോട്ടോഴ്‌സിന്റെ നാനോ പദ്ധതിക്ക് ഭൂമി നല്‍കുകയും അതുവഴി നിരവധി കുടുംബങ്ങള്‍ കുടിയിറക്കപ്പെട്ടതുമാണ് ബംഗാളില്‍ സി.പി.എമ്മിന്റെ പതനത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കപ്പെട്ട അതേ 997 ഏക്കര്‍ ഭൂമി ബി.ജെ.പി സര്‍ക്കാര്‍ അശോക് ലെയ്‌ലന്‍ഡിന് നല്‍കുകയാണ്. ട്രക്ക് നിര്‍മാണശാല സ്ഥാപിക്കാനൊരുങ്ങുന്നതായാണ് പ്രഖ്യാപനം.

കേന്ദ്രമന്ത്രി സുകാന്ത മജുംദാറാണ് സിംഗൂരില്‍ അശോക് ലെയ്‌ലന്‍ഡ് നിര്‍മാണശാല സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അടുത്ത ദിവസം മുഖ്യമന്ത്രി സുവേന്ദു അധികാരി സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ 997 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നതായി അറിയിച്ചു. എന്നാല്‍ പദ്ധതിയുടെ വിശദാംശങ്ങളോ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഉദ്ദേശ്യമോ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

പദ്ധതി പ്രാഥമിക ഘട്ടത്തിലാണെന്നും അശോക് ലെയ്‌ലന്‍ഡ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിക്ഷേപമോ നിര്‍മാണമോ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും സംസ്ഥാന ധനമന്ത്രി സ്വപന്‍ ദാസ്ഗുപ്ത വ്യക്തമാക്കി. ചില രാസവ്യവസായ കമ്പനികളും സംസ്ഥാനത്ത് നിക്ഷേപത്തിന് താത്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് ഇടതുമുന്നണി സര്‍ക്കാരിന്റെ വ്യവസായവത്കരണ പദ്ധതിയുടെ കേന്ദ്രമായിരുന്നു സിംഗൂര്‍. 2006 മേയ് 18ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മൂന്നാം തുടര്‍ഭരണത്തിന്റെ തുടക്കത്തില്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ സിംഗൂരില്‍ നാനോ കാര്‍ നിര്‍മാണശാല പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ എന്ന വിശേഷണത്തോടെ അവതരിപ്പിക്കപ്പെട്ട നാനോയുടെ നിര്‍മാണത്തിനായി 997 ഏക്കര്‍ കൃഷിഭൂമി ഏറ്റെടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.

മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും കര്‍ഷക സംഘടനകളും ഭൂമി ഏറ്റെടുക്കലിനെതിരെ പ്രക്ഷോഭം ശക്തമാക്കി. സമരങ്ങളും റോഡ് ഉപരോധങ്ങളും നിരാഹാര സമരവുമടക്കം നീണ്ട പ്രതിഷേധങ്ങള്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി. 2008 സെപ്റ്റംബറില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും തര്‍ക്കം അവസാനിച്ചില്ല.

ഒക്ടോബര്‍ മൂന്നിന് ടാറ്റ മോട്ടോഴ്‌സ് സിംഗൂരില്‍നിന്ന് നാനോ പദ്ധതി പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. പിന്നീട് ഗുജറാത്തിലെ സാനന്ദിലേക്ക് പദ്ധതി മാറ്റി. സിംഗൂരിലെ വ്യവസായ സ്വപ്നങ്ങളുടെ തകര്‍ച്ച പശ്ചിമ ബംഗാളിന്റെ വ്യവസായ സൗഹൃദ പ്രതിച്ഛായയെ ബാധിക്കുകയും 2011ലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.

ഇപ്പോള്‍ സിംഗൂരില്‍ വ്യവസായം തിരിച്ചുകൊണ്ടുവരാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമം പഴയ ചരിത്രത്തിന്റെ ആവര്‍ത്തനമാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. അന്ന് ഭൂമി ഏറ്റെടുക്കല്‍ സമരത്തിന് നേതൃത്വം നല്‍കിയ തൃണമൂല്‍ നേതാക്കളില്‍ ഒരാളായിരുന്ന സുവേന്ദു അധികാരി ഇന്ന് മുഖ്യമന്ത്രിയായി വ്യവസായ പദ്ധതിക്ക് നേതൃത്വം നല്‍കുന്നു എന്നതും രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ മാറ്റമാണ്.

ഭൂമി ഏറ്റെടുക്കല്‍ സുതാര്യമായും കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചും നടത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന വെല്ലുവിളി.

Latest News

ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
November 27, 2026
 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി
November 27, 2026
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി
November 27, 2026
ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
ബട്ടര്‍ ചിക്കനും കുര്‍മയും; പാക് ബഹിരാകാശ സഞ്ചാരിക്കായി നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
November 27, 2026
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി
November 27, 2026
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍
November 27, 2026
 രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം.
November 27, 2026