l o a d i n g

കേരള

ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 27, 2026

കൊല്ലം: നോര്‍ക്ക മുഖേന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് നാലാമത്തെ മാസത്തേക്ക് കടക്കുമ്പോള്‍, ഒരു മാസത്തെ വിഹിതം ലഭിച്ചതില്‍ പ്രവാസികള്‍ക്ക് നേരിയ ആശ്വാസം. മണലാരണ്യത്തില്‍ അധ്വാനിച്ച് നേടിയതില്‍ നിന്ന് ചെറിയ തുക അംശാദായമായി അടയ്ക്കുന്നവര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. 60 വയസ്സിന് താഴെയുള്ളവര്‍ നോര്‍ക്ക നിശ്ചയിച്ച തുക അടയ്ക്കണം. അഞ്ച് വര്‍ഷമാണ് കാലാവധി. കാലാവധി കഴിഞ്ഞാലും തുക അടയ്ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ തുക കൂടുകയും ചെയ്യും. ഇത്തരക്കാര്‍ക്ക് 3000 രൂപ മുതല്‍ മുകളിലോട്ട് എല്ലാ മാസവും ലഭിക്കും. ചെറിയ വേതനത്തില്‍ തൊഴില്‍ ചെയ്തവരാണ് അംഗങ്ങളില്‍ ഏറെയും.

പെന്‍ഷന്‍ തുക മുടങ്ങിയതിലുള്ള കൊല്ലത്തെ പ്രവാസികളുടെ പ്രതിഷേധം 'പ്രവാസി പത്രം' വാര്‍ത്തയാക്കിയിരുന്നു. വാര്‍ത്ത വന്ന് മൂന്നാം നാള്‍ ഒരു മാസത്തെ തുക ലഭിച്ചതില്‍ പ്രവാസികള്‍ തൃപ്തരാണ്. വരും മാസങ്ങളില്‍ കുടിശ്ശിക പൂര്‍ണ്ണമായും തീര്‍ത്ത് ലഭിക്കുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവെക്കുന്നു.

-ഇക്ബാല്‍ കൂട്ടിക്കട

Latest News

ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
ന്യൂസിലാന്‍ഡില്‍ തൂക്കുസഭ; അധികാരത്തുടര്‍ച്ചയ്ക്കായി ഭരണസഖ്യത്തിന് മുന്നില്‍ കടമ്പകളേറെ
November 27, 2026
 ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് സാന്നിധ്യമാകും: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

 ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം; ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്: തീപിടുത്തം നിയന്ത്രണ വിധേയം
November 27, 2026
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
ക്ഷേമ പെന്‍ഷന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം; മുടങ്ങിയിരുന്ന പെന്‍ഷന്റെ ഒരു മാസത്തെ വിഹിതം ലഭിച്ചു
November 27, 2026
ജിദ്ദ മുന്‍ പ്രവാസി വിജയകുമാര്‍ നിര്യാതനായി

ഹിന്ദുവിന്റെ ബൈബിള്‍ സന്ദേശം, മുസലിമിന്റെ ഭാഷാന്തരം; ഇത് കേരളാ മോഡല്‍ -മുഖ്യമന്ത്രി

ബട്ടര്‍ ചിക്കനും കുര്‍മയും; പാക്  ബഹിരാകാശ സഞ്ചാരിക്കായി  നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍

സി.പി.എമ്മിന്റെ 'കുഴി തോണ്ടിയ' സിംഗൂരില്‍ പുതിയ ചരിത്രം എഴുതാന്‍ ബി.ജെ.പി

ലുക്കൗട്ട് നോട്ടീസ് കിട്ടിയിട്ടും ദീപ്‌കെ നാഗ്പൂരില്‍ റാലിയില്‍

 രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം.