ജിദ്ദ: ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ പള്ളിക്കുന്ന് പരേതരായ ഒ.ടി. പത്മനാഭന്‍ നമ്പ്യാരുടെയും കെ.പി. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകന്‍ വിജയകുമാര്‍ കെ.പി. (കീര്‍ത്തനം വിജയേട്ടന്‍ - 80) നിര്യാതനായി. കാനു ഗ്രൂപ്പില്‍ ജീവനക്കാരനായിരുന്ന വിജയകുമാര്‍ ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. ജിദ്ദ മലബാര്‍ കള്‍ച്ചറല്‍ ക്ലബിന്റെ സ്ഥാപകാംഗമായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു.
ഭാര്യ: സഹിത വിജയകുമാര്‍. മക്കള്‍: കാവ്യ (യു.എസ്.എ.), കീര്‍ത്തന്‍ കുമാര്‍ (ടാറ്റാ മോട്ടോഴ്സ്, പൂനെ). മരുമകന്‍: ഷൈജു നായര്‍ (യു.എസ്.എ.). സഹോദരങ്ങള്‍: പ്രഭാകരന്‍ നമ്പ്യാര്‍ കെ.പി (ജിദ്ദ), പരേതയായ നിര്‍മല കുമാരി.
സംസ്‌കാരം ഞായറാഴ്ച (നവംബര്‍ 29) രാവിലെ 11 മണിക്ക് അഴീക്കോട് ചാല്‍ ബീച്ചിലെ എന്‍.എസ്.എസ്. ശാന്തി തീരത്ത് നടക്കും.
Related News