തിരുവനന്തപുരം: ഒരു ഹിന്ദു രാഷ്ട്രീയ നേതാവ് ബൈബിള്‍ സന്ദേശങ്ങളെ ആസ്പദമാക്കി നടത്തിയ പ്രഭാഷണങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് മുസ്‌ലിം വനിത. മതങ്ങള്‍ക്കപ്പുറമുള്ള പരസ്പര ബഹുമാനത്തിന്റെയും വിശ്വാസസൗഹാര്‍ദത്തിന്റെയും കേരളീയ മാതൃകയാണ് ഇതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. 'ആദം നീ എവിടെയാകുന്നു?' എന്ന വി.ഡി സതീശന്റെ പുസ്തകത്തിന്റെ ഇംഗ്ലീഷ് ഭാഷാന്തരം നിര്‍വഹിച്ചത് മുപ്പത്തെട്ടുകാരി റൗഫ് റൂമിയാണ്.
കണ്ണൂര്‍ സ്വദേശിയാണ് റൂമി, മലയാളത്തിലുള്ള 'ആദം നീ എവിടെയാകുന്നു?' എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഡി.സി. ബുക്‌സാണ് നവംബര്‍ അഞ്ചിന് പുറത്തിറക്കിയത്. െ്രെകസ്തവ സംഘടനകള്‍ സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ സതീശന്‍ നടത്തിയ 32 പ്രഭാഷണങ്ങളുടെ സമാഹാരമാണ് പുസ്തകം. ബൈബിള്‍ കഥകളെയും യേശുക്രിസ്തുവിന്റെ ഉപദേശങ്ങളെയും സമകാലിക സമൂഹവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം.
ഇസ്‌ലാം മതവിശ്വാസിയായ തനിക്ക് െ്രെകസ്തവ വിശ്വാസങ്ങളെയും ബൈബിള്‍ സന്ദേശങ്ങളെയും അടുത്തറിയാന്‍ ഈ പരിഭാഷ അവസരമൊരുക്കിയെന്ന് റൂമി പറഞ്ഞു. എല്ലാ മതങ്ങളെയും അവയുടെ ഗ്രന്ഥങ്ങളെയും ആദരിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ടെന്നും ഈ പുസ്തകത്തിലൂടെ ആ ആശയം കൂടുതല്‍ ആഴത്തില്‍ അനുഭവിച്ചറിയാനായെന്നും അവര്‍ വ്യക്തമാക്കി.
ബൈബിള്‍ പതിവായി വായിച്ചിരുന്നില്ലെങ്കിലും ഇംഗ്ലീഷ് സാഹിത്യത്തിലെ പഠനവും െ്രെകസ്തവ സുഹൃത്തുക്കളുമായുള്ള ബന്ധവും പരിഭാഷയ്ക്ക് സഹായകമായി. പ്രഭാഷണങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കാന്‍ വിപുലമായ വായനയും റഫറന്‍സ് പഠനവും നടത്തിയെന്നും മൂലകൃതിയിലെ ആശയങ്ങളും വികാരങ്ങളും നഷ്ടപ്പെടാതെ ഇംഗ്ലീഷില്‍ അവതരിപ്പിക്കാന്‍ ശ്രദ്ധിച്ചെന്നും റൂമി പറഞ്ഞു.
ബൈബിളിനോടുള്ള ആദരവ് പുലര്‍ത്തുന്ന വിഗ്രഹാരാധകനായ ഹിന്ദുവാണ് താനെന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ സതീശന്‍ വ്യക്തമാക്കിയിരിക്കുന്നതും റൂമിയെ ഏറെ ആകര്‍ഷിച്ചു. മതഗ്രന്ഥങ്ങള്‍ മറ്റൊരു മതത്തില്‍പ്പെട്ടവര്‍ക്കും പഠിക്കാനും ആദരിക്കാനും കഴിയുന്നതാണെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
പ്രാര്‍ഥിക്കുന്ന മനുഷ്യരാണ് സമൂഹത്തിന്റെ ശക്തിയെന്നും എല്ലാ മതങ്ങളുടെയും പ്രാര്‍ഥനകള്‍ക്ക് പ്രാധാന്യമുണ്ടെന്നും സതീശന്‍ നടത്തിയ ഒരു പ്രഭാഷണത്തിലെ പരാമര്‍ശം വിവര്‍ത്തനത്തിനിടെ തന്നെ ഏറെ സ്പര്‍ശിച്ചതായും റൂമി പറഞ്ഞു. ഖുര്‍ആനും ബൈബിളും വ്യത്യസ്ത രീതികളില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും മനുഷ്യസ്‌നേഹമാണ് അവയുടെ അടിസ്ഥാന സന്ദേശമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ് യോഗ്യതയുമുള്ള റൂമി കേരളത്തിലും പഞ്ചാബിലും കോളജുകളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ധരിബ ലിന്‍ഡെമിന്റെ Name Place Animal Things, സുധാമൂര്‍ത്തിയുടെ Gopi Diaries പരമ്പര തുടങ്ങിയ കൃതികളും അവര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എഴുത്തിലും വിവര്‍ത്തനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇപ്പോള്‍ ജോലിയില്‍നിന്ന് ഇടവേള എടുത്തിരിക്കുകയാണ്.
Related News