l o a d i n g

സർഗ്ഗവീഥി

രാത്രിയിലെ കറുപ്പിനെ പോലും വെളിച്ചമാക്കുന്ന മനസ്സിലെ നന്മ

അര്‍ഷക്ക് കേരള

Thumbnail

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ വച്ച് മുന്‍ ചീഫ് സെക്രട്ടറി വേണു സാറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത് നിങ്ങളെല്ലാവരും ഓര്‍ക്കുന്നുണ്ടാവും.

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി തിരുവനന്തപുരത്തുള്ള ചീഫ് സെക്രട്ടറിയുടെ ഗവണ്‍മെന്റ് വസതിയില്‍ എത്തിയ്യ സമയത്ത് വേണു സാറിന്റെയും ചീഫ് സെക്രട്ടറി ശാരദ മേടത്തിന്റെയും ഉറ്റ സുഹൃത്തായ ഡോക്ടര്‍ എം കെ മുനീര്‍ സാഹിബിന്റ കൂടെ ഗണ്‍മാന്‍ മുഹമ്മദ്ക്കയും ഞാനും അവര്‍ താമസിക്കുന്ന വസതിയില്‍ പോയത് ഇപ്പോഴും ഓര്‍മ്മയായി മനസ്സിലുണ്ട്.

രാത്രി കുറച്ചു വൈകിയാണ് അവിടെ എത്തുന്നത്. വേണു സാറേ കാണാന്‍ മുനീര്‍ സാഹിബ് അകത്തേക്ക് കയറി. ചീഫ് സെക്രട്ടറിയുടെ വസതി ആയതിനാല്‍ മുഹമ്മദ്ക്കയും ഞാനും ഒന്നു മടിച്ചു പുറത്ത് നിന്നു.

അപ്പോഴാണ് ചീഫ് സെക്രട്ടറി ശാരദ മേടം പുറത്തേക്ക് വന്ന് പുഞ്ചിരിച്ചുകൊണ്ട് എന്താണ് മക്കളെ പുറത്തുനില്‍ക്കുന്നത് കയറിയിരിക്ക് എന്നുള്ള ആ കരുതലിന്റെയും സ്‌നേഹത്തിന്റെയും ശബ്ദം കേട്ടത്.

ശാരദ മേടവും മകളും അന്ന് ഞങ്ങള്‍ക്ക് നല്‍കിയ ആദിത്യ മര്യാദയില്‍ ഉണ്ടായിരുന്നു അവരുടെ മനസ്സിന്റെ വെളിച്ചവും നന്മയും അത് ആ രാത്രിയിലെ കറുത്ത ഇരുട്ടിനെ പോലും മറികടന്ന് വെളിച്ചം നല്‍കുന്നതായിരുന്നു.

അന്ന് അവരുടെ നിറം എന്താണെന്ന് മനസ്സില്‍ പോലും ചിന്തിച്ചില്ല എന്നതാണ് സത്യം.

ഉയര്‍ന്ന പദവിയില്‍ ഇരിക്കുമ്പോഴും നിഷ്‌കളങ്കമായ ആ ചിരിയിലും ഞങ്ങളോടുള്ള ആ സ്‌നേഹ സംസാരത്തിലും ഉണ്ടായിരുന്നു ആ വ്യക്തിയുടെയും കുടുംബത്തിന്റെയും നന്മയുടെ വെളിച്ചം.

ഏറെ വൈകി അവരുടെ വീട്ടില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് മുനീര്‍ സാഹിബിനെ യാത്രയാക്കാന്‍ കാറിന്റെ അരികില്‍ വരെ വന്നതും
സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിക്കരുത് എന്ന് എന്നോട് പറഞ്ഞതും ഒക്കെ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.

ഫോട്ടോ: ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഭര്‍ത്താവ് മുന്‍ ചീഫ് സെക്രട്ടറി വേണുവും. വലത്ത്: ലേഖകന്‍ അര്‍ഷക്ക് കേരള

-അര്‍ഷക്ക് കേരള

Latest News

കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു, ബെന്നിബെഹനാനെ തടഞ്ഞു
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു, ബെന്നിബെഹനാനെ തടഞ്ഞു
May 13, 2026
സോണിയ ആശുപത്രിയില്‍, രാഹുല്‍-ഖാര്‍ഗെ കൂടിക്കാഴ്ച വൈകിയേക്കും
സോണിയ ആശുപത്രിയില്‍, രാഹുല്‍-ഖാര്‍ഗെ കൂടിക്കാഴ്ച വൈകിയേക്കും
May 13, 2026
കേന്ദ്രം ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതോടെ സ്വര്‍ണം പവന് ഒറ്റയടിക്ക് 10,200 രൂപ വര്‍ധിച്ചു; വില ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നു
കേന്ദ്രം ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതോടെ സ്വര്‍ണം പവന് ഒറ്റയടിക്ക് 10,200 രൂപ വര്‍ധിച്ചു; വില ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നു
May 13, 2026