കാസര്‍കോട്: കാടു വെട്ടിതെളിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു. ബളാന്തോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ചാമുണ്ഡിക്കുന്നിലെ വിജയന്‍ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പില്‍ വച്ചാണ് കടന്നല്‍ കുത്തേറ്റത്. പണിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നല്‍ ആക്രമിക്കുകയായിരുന്നു.
മണ്‍പുറ്റില്‍ കൂടു കൂട്ടിയ കടന്നലുകളാണ് കുത്തിയത്. ഉടന്‍ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന നാല് തൊഴിലാളികള്‍ക്കും കുത്തേറ്റു. ഇവര്‍ ബന്തടുക്ക സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Related News