ജിദ്ദ: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മാനവികതയുടെയും സഹജീവി സ്‌നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശവുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മാനവികതയ്ക്ക് അതിരുകളില്ലെന്നും രക്തദാനം ജീവന്‍ രക്ഷിക്കുന്ന ഏറ്റവും മഹത്തായ സാമൂഹിക സേവനങ്ങളിലൊന്നാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടി ഏറെ ശ്രദ്ധേയമായി.
സൗദി അറേബ്യ പ്രവാസി സമൂഹത്തിന് നല്‍കിയ സ്‌നേഹത്തിനും സുരക്ഷിതമായ ജീവിതത്തിനും അവസരങ്ങള്‍ക്കുമുള്ള നന്ദി പ്രകടനമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഒരു വ്യക്തിയുടെ രക്തദാനം മറ്റൊരാളുടെ ജീവന്‍ നിലനിര്‍ത്താനുള്ള പ്രതീക്ഷയായി മാറുമെന്ന ബോധ്യത്തോടെ പ്രവാസി സമൂഹത്തിന്റെ ആത്മാര്‍ത്ഥതയും സൗദി സമൂഹത്തോടുള്ള ആദരവും ഇതിലൂടെ പ്രകടമായി.
ഒ.ഐ.സി.സി നേതാക്കളും വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരും രക്തദാനത്തില്‍ സജീവമായി പങ്കാളികളായി. ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ക്കും എല്ലാ രക്തദാതാക്കള്‍ക്കും വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി നന്ദി അറിയിച്ചു.
Related News