l o a d i n g

കേരള

ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ

Thumbnail
Publisher By     Staff Reporter
September 24, 2026

ന്യൂദല്‍ഹി: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലായി ബി.ജെ.പി കേന്ദ്ര പാര്‍ട്ടി ഓഫീസ് ചെലവഴിച്ചത് 529.38 കോടി. ഇതില്‍ 82.67 കോടി കേരളത്തിലാണ് ചെലവഴിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച പാര്‍ട്ടിയുടെ ചെലവുകണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ ചെലവിട്ടത് പശ്ചിമ ബംഗാളിലാണ്, 286 കോടി. ഇത് ഔദ്യോഗിക ചെലവുകളുടെ മാത്രം കണക്കാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലയളവില്‍ ബി.ജെ.പിയുടെ കേന്ദ്ര ആസ്ഥാനത്തേക്ക് ലഭിച്ച വരവുകളും ശ്രദ്ധേയമാണ്. ഈ കാലയളവില്‍ 1,472.8 കോടി രൂപയുടെ വരവാണ് പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്തത്. മറ്റു പാര്‍ട്ടികള്‍ക്ക് ലഭിച്ചതിന്റെ ഏറെ ഇരട്ടിയാണ് ഇത്. ഈ കാലയളവില്‍ ബി.ജെ.പിയുടെ വരുമാനം 1000 കോടിയോളം വര്‍ധിച്ചു.
അസം, തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലായി യഥാക്രമം 96.26 കോടി, 51.56 കോടി, 82.67 കോടി, 286 കോടി, 11.89 കോടി എന്നിങ്ങനെയാണ് ബി.ജെ.പി റിപ്പോര്‍ട്ട് ചെയ്ത ചെലവ്. അഞ്ച് സംസ്ഥാനങ്ങളിലെയും മൊത്തം ചെലവിന്റെ 15.6 ശതമാനത്തോളം കേരളത്തിലാണ്. ഒരു നിയമസഭാ മണ്ഡലത്തിന് ശരാശരി 84 ലക്ഷം രൂപ. കേരളത്തില്‍ 2026ല്‍ ബി.ജെ.പി 98 മണ്ഡലങ്ങളിലാണ് മത്സരിച്ചത്.
പശ്ചിമ ബംഗാളില്‍ 286 കോടി രൂപയാണ് ബി.ജെ.പി ചെലവഴിച്ചത്. അസമില്‍ 96.26 കോടി, കേരളത്തില്‍ 82.67 കോടി, തമിഴ്‌നാട്ടില്‍ 51.56 കോടി, പുതുച്ചേരിയില്‍ 11.89 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍. അഞ്ചു സംസ്ഥാനങ്ങളിലെയും മൊത്തം ചെലവിന്റെ ഏകദേശം 15.6 ശതമാനം കേരളത്തിലാണ്.
ബംഗാളിലെ ചെലവില്‍ 217.16 കോടി രൂപ പാര്‍ട്ടി പ്രചാരണത്തിനും മറ്റ് പൊതുപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവഴിച്ചതായും 69.83 കോടി രൂപ സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട ചെലവായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 58.80 കോടി രൂപ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയതാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അസം, തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മാര്‍ച്ച്, മേയ് കാലയളവിലാണ് നടന്നത്. തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കേണ്ടതാണ്. സ്ഥാനാര്‍ഥികളുടെ ചെലവിന് നിയമപരമായ പരിധിയുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ മൊത്തം തെരഞ്ഞെടുപ്പ് ചെലവിന് സമാനമായ പരിധിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുന്നു.
ഈ കണക്കുകള്‍ ബി.ജെ.പി കേന്ദ്ര പാര്‍ട്ടി ഓഫീസ് സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ചതാണ്. അതിനാല്‍ സംസ്ഥാന ഘടകങ്ങളോ സ്ഥാനാര്‍ഥികള്‍ സ്വന്തം നിലയില്‍ നടത്തിയതായി സമര്‍പ്പിച്ചിട്ടുള്ള ചെലവുകളോ ഇതിന് പുറമെയാണ്. കേരളത്തിലെ സ്ഥാനാര്‍ഥികളുടെ വ്യക്തിഗത ചെലവുകണക്കുകള്‍ പ്രത്യേകമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

Latest News

ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026