മക്ക: 96-ാമത് സൗദി നാഷണല്‍ ഡേയോടനുബന്ധിച്ച് സൗദി നാഷണല്‍ കെഎംസിസിയുടെ 'അന്നം നല്‍കുന്ന നാടിന് ജീവരക്തം സമ്മാനം' എന്ന ശീര്‍ഷകത്തില്‍ മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു.
മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി അസിസ്റ്റന്റ് സിഎംഒ ഡോ. ഫാദി അല്‍ബദാവി രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഴ്‌സിങ് ഡയറക്ടര്‍ മിസിസ് ഖദീജ അല്‍ജരാരി, സൗദി കെഎംസിസി നാഷണല്‍ പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയ, ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് താമിര്‍, ബ്ലഡ് ബാങ്ക് കോര്‍ഡിനേറ്റര്‍ ജംഷാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
മക്ക കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, ചെയര്‍മാന്‍ സുലൈമാന്‍ മാളിയേക്കല്‍, മുസ്തഫ മലയില്‍, നാസര്‍ കിന്‍സാറ, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, ഹാരിസ് പെരുവള്ളൂര്‍, സിദ്ദീഖ് കൂട്ടിലങ്ങാടി, എം.സി. നാസര്‍, സമീര്‍ ബദര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.