അല്‍ഖോബാര്‍: സൗദി അറേബ്യയുടെ ദേശീയദിനത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) അല്‍ഖോബാര്‍ പ്രൊവിന്‍സ് ടോസ്റ്റ്മാസ്റ്റര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു. അല്‍ഖോബാറിലെ റോത്താന റൈഹാന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ഗുലാം ഫൈസല്‍ കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ടോസ്റ്റ്മാസ്റ്റര്‍ ക്ലബ് പ്രസിഡന്റ് ഭാവനാ ദിനേശ്, സെക്രട്ടറി ദിനേശ്, സര്‍ജന്റ് അറ്റ് ആംസ് അജീം ജലാലുദ്ദീന്‍, വൈസ് പ്രസിഡന്റ് പബ്ലിക് റിലേഷന്‍സ് ദിലീപ് കുമാര്‍, വൈസ് പ്രസിഡന്റ് മെമ്പര്‍ഷിപ്പ് മുഹമ്മദ് നിഷാദ് എന്നിവര്‍ക്കൊപ്പം ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് വൈസ് ചെയര്‍മാന്‍ നവാസ് സലാഹുദ്ദീനും വിവിധ ഭാരവാഹികളും നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
ഗ്ലോബല്‍ തലത്തിലെ പ്രമുഖ ഭാരവാഹികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗ്ലോബല്‍ ആര്‍ട്‌സ് ചെയര്‍മാന്‍ നജീബ് അരഞ്ഞിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. അല്‍ഖോബാര്‍ വിമന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് അനുപമ ദിലീപ്, മിഡില്‍ ഈസ്റ്റ് വിമന്‍സ് കൗണ്‍സില്‍ ട്രഷറര്‍ രതി നാഗ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സൗദി ദേശീയദിനാടനുബന്ധിച്ച് നജീബ് അരഞ്ഞിക്കല്‍ സന്ദേശം നല്‍കി. സൗദി അറേബ്യയുടെ സമാധാനം, ഐക്യം, പുരോഗതി, സമൃദ്ധി എന്നിവയ്ക്കായി ആശംസകള്‍ നേര്‍ന്ന അദ്ദേഹം, രാജ്യത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.
വിവിധ ഭാരവാഹികളുടെയും അംഗങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന ദേശീയദിനാഘോഷം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകര്‍ന്നുനല്‍കി ശ്രദ്ധേയമായി.
Related News