l o a d i n g

ബിസിനസ്

സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2026

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ബാങ്കോക്കിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തി സിയാല്‍ ശീതകാല സമയക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 26 മുതല്‍ 2027 മാര്‍ച്ച് 28 വരെയുള്ള ശീതകാല സമയക്രമത്തിലാണ് തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള കണക്ടിവിറ്റി കൂടുതല്‍ ശക്തമാക്കുന്ന പുതിയ സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ബാങ്കോക്കിലേക്ക് സര്‍വീസ് നടത്തുന്നത്. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമേ നാല് പ്രതിവാര സര്‍വീസുകള്‍ കൂടി വരുന്നതോടെ ബാങ്കോക്കിലേക്കുള്ള യാത്രാ സൗകര്യം കൂടുതല്‍ വിപുലമാകും. ഗള്‍ഫ് മേഖലയിലേക്കും ആഭ്യന്തര മേഖലയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ പുതിയ പട്ടികയിലുണ്ട്. ഇന്‍ഡിഗോ ഫുജൈറയിലേക്ക് ദിവസേന സര്‍വീസ് നടത്തും. ആകാശ എയര്‍ ദുബായ്, ദമ്മാം, കുവൈത്ത് എന്നിവിടങ്ങളിലേക്കും ദിവസേന സര്‍വീസുകള്‍ നടത്തും. ആഭ്യന്തര മേഖലയില്‍ കൊല്‍ക്കത്തയിലേക്കും തിരുവനന്തപുരത്തേക്കും ഇന്‍ഡിഗോ ദിവസേന സര്‍വീസ് നടത്തും. ഇതോടെ പ്രധാന ഗള്‍ഫ് കേന്ദ്രങ്ങളിലേക്കും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കുമുള്ള കണക്ടിവിറ്റി കൂടുതല്‍ ശക്തമാകും.

2025-ലെ വേനല്‍കാല ഷെഡ്യൂളില്‍ ആഴ്ചയില്‍ 1,544 സര്‍വീസുകളാണ് ഉണ്ടായിരുന്നതെങ്കില്‍, പുതിയ വിന്റര്‍ ഷെഡ്യൂളില്‍ ഇത് 1,766 ആയി ഉയര്‍ന്നു. 14.4 ശതമാനമാണ് വര്‍ധന. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളില്‍ ഏതാണ്ട് സമാനമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ശീതകാല സമയക്രമം പ്രകാരം സിയാലില്‍ ആകെ ആഴ്ചയില്‍ 1,766 വിമാന സര്‍വീസുകളാണുള്ളത്. ഇതില്‍ 881 സര്‍വീസുകള്‍ കൊച്ചിയില്‍നിന്ന് പുറപ്പെടുന്നതും 885 സര്‍വീസുകള്‍ കൊച്ചിയിലേക്കെത്തുന്നതുമാണ്. 28 വിമാനക്കമ്പനികളാണ് സിയാലില്‍നിന്ന് സര്‍വീസ് നടത്തുന്നത്. ആകെ 32 വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസുകള്‍. ഇതില്‍ 13 ആഭ്യന്തര വിമാനത്താവളങ്ങളും 19 രാജ്യാന്തര വിമാനത്താവളങ്ങളും ഉള്‍പ്പെടുന്നു. പ്രതിദിനം ശരാശരി 252 വിമാന നീക്കങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ബാങ്കോക്ക് സുവര്‍ണഭൂമി എയര്‍പോര്‍ട്ടിലേക്കുള്ള നാല് പ്രതിവാര സര്‍വീസുകള്‍ സിയാലിന്റെ തെക്കുകിഴക്കന്‍ ഏഷ്യന്‍ കണക്ടിവിറ്റിക്ക് കൂടുതല്‍ കരുത്തേകും. നിലവില്‍ ബാങ്കോക്ക്-ഡോണ്‍ മുവാങ്, ക്വാലാലംപൂര്‍, സിംഗപ്പൂര്‍, മാലി, കൊളംബോ എന്നിവിടങ്ങളിലേക്കും സിയാലില്‍നിന്ന് സര്‍വീസുകളുണ്ട്. തെക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ ആറ് വിമാനത്താവളങ്ങളില്‍നിന്നായി ആഴ്ചയില്‍ 93 സര്‍വീസുകളാണ് നിലവിലുള്ളത്. പുതിയ സുവര്‍ണഭൂമി സര്‍വീസ് കൂടി വരുന്നതോടെ ബാങ്കോക്കിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കും കൊച്ചിയില്‍നിന്ന് കണക്ടിവിറ്റി ലഭിക്കും. ഇതോടെ തായ്ലാന്‍ഡിലേക്കും ഫാര്‍ ഈസ്റ്റിലെ മറ്റ് കേന്ദ്രങ്ങളിലേക്കുമുള്ള യാത്രാ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാകും.

''രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ സിയാല്‍ നടത്തുന്നുണ്ട്. യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഇതിനകം തന്നെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വീട്ടില്‍നിന്ന് ബാഗേജ് ശേഖരിക്കുന്നതിനുള്ള സൗകര്യവും പ്രത്യേക സഹായം ആവശ്യമായ യാത്രക്കാര്‍ക്കായി മെച്ചപ്പെട്ട സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു,'' സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.

ശീതകാല സമയക്രമത്തില്‍ ഗള്‍ഫ് മേഖലയിലെ 13 വിമാനത്താവളങ്ങളിലേക്കും സിയാലില്‍നിന്ന് സര്‍വീസുകളുണ്ടാകും. അബുദാബി, ദുബായ്, ദോഹ, കുവൈത്ത്, റിയാദ്, മസ്‌കത്ത്, ഷാര്‍ജ, ജിദ്ദ, ബഹ്‌റൈന്‍, ദമ്മാം, ഫുജൈറ, റാസല്‍ഖൈമ, സലാല എന്നിവയാണ് ഗള്‍ഫ് ശൃംഖലയിലെ വിമാനത്താവളങ്ങള്‍. ഈ മേഖലയില്‍ ആഴ്ചയില്‍ 327 അറൈവലുകളാണുള്ളത്. പുതിയ സര്‍വീസുകളുടെ ഭാഗമായി ഫുജൈറ, ദുബായ്, ദമ്മാം, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള ദിവസേനയുള്ള സര്‍വീസുകളും ഗള്‍ഫ് കണക്ടിവിറ്റിക്ക് കൂടുതല്‍ കരുത്തേകും.

ആഭ്യന്തര മേഖലയില്‍ 13 വിമാനത്താവളങ്ങളിലേക്കായി ആഴ്ചയില്‍ 465 അറൈവലുകളാണുള്ളത്. ബെംഗളൂരു, മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് സര്‍വീസ് ആവര്‍ത്തിയില്‍ മുന്നിലുള്ള പ്രധാന നഗരങ്ങള്‍. ആഭ്യന്തര സര്‍വീസ് കണക്കില്‍ ബെംഗളൂരുവാണ് ഏറ്റവും മുന്നില്‍. അന്താരാഷ്ട്ര സര്‍വീസുകളുടെ പട്ടികയില്‍ അബുദാബിയും മുന്നിലുണ്ട്. കൂടാതെ, 638 പ്രതിവാര വിമാന സര്‍വീസുകളുമായി പട്ടികയില്‍ ഒന്നാമത് ഇന്‍ഡിഗോയാണ്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026