l o a d i n g

സാംസ്കാരികം

സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Thumbnail
Publisher By     Staff Reporter
September 23, 2026

തിരുവനന്തപുരം: സാംസ്‌കാരിക പ്രവര്‍ത്തകനും കലാസംഘാടകനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തി (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അല്‍പം മുമ്പായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അദ്ദേഹം അത്യാസന്ന നിലയിലായിരുന്നു.

1951 ഏപ്രില്‍ 11-ന് കോട്ടയത്ത് പരേതരായ പി. നടരാജ പിള്ളയുടെയും സി. സരസ്വതി അമ്മയുടെയും മകനായി ജനിച്ചു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒ-യില്‍ മുതിര്‍ന്ന ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം നയിച്ച അദ്ദേഹം, പിന്നീട് തന്റെ മുഴുവന്‍ സമയവും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര കലാകൂട്ടായ്മയായ 'സൂര്യ'യുടെ സ്ഥാപകനും അമരക്കാരനുമാണ്. ഈ വര്‍ഷത്തെ 'സൂര്യ ഫെസ്റ്റിവല്‍' ഒക്ടോബര്‍ ഒന്നിന് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.

നാടക രചയിതാവ്, സാംസ്‌കാരിക നായകന്‍, സംഘാടകന്‍ തുടങ്ങി വിവിധ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. 'മേല്‍വിലാസം', 'എന്റെ രക്ഷകന്‍', ആറ് നാടകങ്ങളടങ്ങിയ പരമ്പരയായ 'ചായക്കടക്കഥകള്‍' എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങള്‍. ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട 'മേല്‍വിലാസം' പിന്നീട് ചലച്ചിത്രമായപ്പോള്‍ അതിന്റെ തിരക്കഥയൊരുക്കിയതും സൂര്യ കൃഷ്ണമൂര്‍ത്തിയായിരുന്നു. 'ചായക്കടക്കഥകള്‍' ദൂരദര്‍ശനുവേണ്ടി ടെലിഫിലിമുകളായും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഡയറക്ടറായി മൂന്നുതവണ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തെ തേടി നിരവധി അംഗീകാരങ്ങളെത്തിയിട്ടുണ്ട്. കേരളത്തിന്റെ നൃത്ത-സംഗീത-നാടക രംഗങ്ങള്‍ക്ക് നല്‍കിയ സമഗ്ര സംഭവനങ്ങളെ മാനിച്ച് 2023-ല്‍ കേരള സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരങ്ങളിലൊന്നായ 'കേരളപ്രഭ' നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിടവാങ്ങല്‍.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026