ജുബൈല്‍: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സിലും (WMF) സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷം വിപുലമായ പരിപാടികളോടെ ജുബൈല്‍ സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.
ദേശീയ ബോധവും പ്രവാസി ഐക്യവും വിളിച്ചോതിയ ചടങ്ങില്‍ പങ്കെടുത്തവര്‍ കൈകളില്‍ സൗദി ദേശീയ പതാകയേന്തിയും സൗദി ദേശീയഗാനം ആലപിച്ചും കേക്ക് മുറിച്ചും രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു.
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സോണിയ ഹാരിസണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിന്റോ ജേക്കബ് സ്വാഗതം ആശംസിച്ച യോഗത്തില്‍ ട്രഷറര്‍ ആഷിര്‍ അലി നന്ദി രേഖപ്പെടുത്തി.
സിറ്റി ഫ്‌ലവറിന്റെയും ഡബ്ല്യു.എം.എഫിന്റെയും ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ച് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ചാരിറ്റി ഫോറം കോര്‍ഡിനേറ്റര്‍ നിസാം, ആര്‍ട്‌സ് ഫോറം കോര്‍ഡിനേറ്റര്‍ നിക്കി, എക്‌സിക്യൂട്ടീവ് അംഗം നുഫിയാസ് എന്നിവരും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ആശംസകള്‍ അര്‍പ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. ഡബ്ല്യു.എം.എഫ് വൈസ് പ്രസിഡന്റുമാരായ ഷിഹാബുദ്ദീന്‍, ഡി. അനില്‍ കുമാര്‍, ഇവന്റ് ഫോറം കോര്‍ഡിനേറ്റര്‍ സുഗു എന്നിവരും സംഘടനയിലെ മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും പ്രവര്‍ത്തകരും പരിപാടിയില്‍ സജീവമായി പങ്കെടുത്തു.
സെക്രട്ടറി സിന്റോ ജേക്കബിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ ഏകോപിപ്പിച്ചത്. സൗദി അറേബ്യയുടെ വികസനത്തിനും പുരോഗതിക്കും പ്രവാസി സമൂഹം നല്‍കുന്ന പിന്തുണ അടിവരയിടുന്നതായിരുന്നു ഈ ദേശീയ ദിനാഘോഷം.
Related News