l o a d i n g

ഗൾഫ്

ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം

Thumbnail
Publisher By     Staff Reporter
September 24, 2026

നാഗോയ: ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനത്തില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡലുകള്‍ കൂടി. വുഷുവില്‍ റോഷിബിന ദേവി വെള്ളിയും റോവിങ്ങില്‍ സത്‌നം സിങ്-സല്‍മാന്‍ ഖാന്‍ സഖ്യം വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഒരു സ്വര്‍ണം, ആറ് വെള്ളി, ഏഴ് വെങ്കലം ഉള്‍പ്പെടെ 14 ആയി.
വനിതകളുടെ 60 കിലോഗ്രാം സാന്‍ഡ ഫൈനലില്‍ ചൈനയുടെ ഷാങ് ഷിയാവോയുവിനോട് 0-2ന് തോറ്റാണ് റോഷിബിന വെള്ളി നേടിയത്. ഇരു റൗണ്ടുകളിലും ചൈനീസ് താരം 5-0ന് മുന്നിലെത്തി.
ഇത് റോഷിബിനയുടെ തുടര്‍ച്ചയായ മൂന്നാം ഏഷ്യന്‍ ഗെയിംസ് മെഡലാണ്. 2018ല്‍ വെങ്കലവും 2022 ഹാങ്ഷൗ ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു.
പുരുഷന്മാരുടെ ഡബിള്‍ സ്‌കള്‍സ് ഫൈനലില്‍ സത്‌നം സിങ്ങും സല്‍മാന്‍ ഖാനും 6:13.25 സമയത്തില്‍ മൂന്നാമതെത്തി വെങ്കലം സ്വന്തമാക്കി. ചൈനയുടെ യി ഷൂഡി-നി യിഡെ സഖ്യം സ്വര്‍ണവും ഉസ്‌ബെക്കിസ്ഥാന്റെ മെഹ്‌റോജ്‌ബെക് മമത്കുലോവ്-പാവല്‍ സോറിന്‍ സഖ്യം വെള്ളിയും നേടി. 500, 1000, 1500 മീറ്റര്‍ പിന്നിടുമ്പോഴും ഇന്ത്യന്‍ സഖ്യം രണ്ടാം സ്ഥാനത്തായിരുന്നു. അവസാന ഘട്ടത്തിലാണ് ഉസ്‌ബെക്കിസ്ഥാന്‍ സഖ്യം ഇന്ത്യയെ മറികടന്നത്.
പുരുഷന്മാരുടെ സിംഗിള്‍ സ്‌കള്‍സ് ഫൈനലില്‍ ബാലരാജ് പന്‍വാര്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 500, 1000, 1500 മീറ്ററുകളില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബാലരാജ് അവസാന 500 മീറ്ററില്‍ പിന്നിലായി. ജപ്പാന്റെ തത്സുയ സകുരാമയും ഉസ്‌ബെക്കിസ്ഥാന്റെ ഷഖ്‌ബോസ് ഖോല്‍മുര്‍സായേവും അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ താരത്തെ മറികടന്നു.
ഷൂട്ടിങ്ങില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ആകാശ് ഭരദ്വാജ്, കമല്‍ജീത്, കേദാര്‍ലിംഗ ബാലകൃഷ്ണ ഉചഗന്‍വെ എന്നിവര്‍ മത്സരിക്കുന്നു. മിക്‌സഡ് ടീം സ്‌കീറ്റില്‍ പരിനാസ് ധാലിവാളും അനന്ത്ജീത് സിങ് നരൂക്കയും ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.
അത്‌ലറ്റിക്‌സിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തുടക്കമാകുന്നു. വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ ആശ ഇലങ്കോയും നിഹാരിക വശിഷ്ഠും ഫൈനലില്‍ ഇറങ്ങും. സീമ വനിതകളുടെ 10,000 മീറ്റര്‍ ഫൈനലിലും മത്സരിക്കും. പുരുഷന്മാരുടെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ അനിമേഷ് കുജൂറും ഗുര്‍ന്ദര്‍വീര്‍ സിങ്ങും ട്രാക്കിലിറങ്ങും.
റോവിങ്, വുഷു എന്നിവയില്‍ നിന്ന് രണ്ട് മെഡലുകള്‍ സ്വന്തമാക്കിയതോടെ ആറാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ മെഡല്‍പട്ടിക 14 ആയി ഉയര്‍ന്നു. ഇനി ഷൂട്ടിങ്, കനോയി സ്പ്രിന്റ്, നീന്തല്‍, അത്‌ലറ്റിക്‌സ്, കബഡി, ഹോക്കി തുടങ്ങിയ ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങളുടെ മത്സരം.

Latest News

ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026