l o a d i n g

ഗൾഫ്

മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

Thumbnail
Publisher By     Staff Reporter
September 24, 2026

ന്യൂയോര്‍ക്ക്: ഒത്തുതീര്‍പ്പിന് സന്നദ്ധമായില്ലെങ്കില്‍ ഇറാനെ തുടച്ചുനീക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ഭീഷണിക്ക് ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ മറുപടിയുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. സമ്മര്‍ദങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും മുന്നില്‍ ഇറാന്‍ കീഴടങ്ങില്ലെന്നും ബലപ്രയോഗത്തിന്റെ ഭാഷ അംഗീകരിക്കാതെ നയതന്ത്രത്തിലൂടെയും ചര്‍ച്ചകളിലൂടെയും പരിഹാരം തേടാന്‍ തയ്യാറാണെന്നും പെസെഷ്‌കിയാന്‍ വ്യക്തമാക്കി.
കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ഇല്ലാതാക്കുമെന്ന് ചൊവ്വാഴ്ച യു.എന്‍. പൊതുസഭയില്‍ ട്രംപ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു പെസെഷ്‌കിയാന്റെ പ്രസംഗം. ഉപരോധങ്ങളും സമ്മര്‍ദവും വര്‍ധിപ്പിച്ചാല്‍ ഇറാനിയന്‍ ജനതയുടെ പ്രതിരോധവും ശക്തമാകുമെന്നും മുട്ടുകുത്തില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാനിയന്‍ കപ്പലുകള്‍ക്ക് സഞ്ചരിക്കാനുള്ള അവകാശം തടയുന്ന അമേരിക്കന്‍ ഉപരോധം അവസാനിപ്പിക്കണമെന്നും പെസെഷ്‌കിയാന്‍ ആവശ്യപ്പെട്ടു.
ലോകത്തിലെ പ്രധാന എണ്ണവാതക ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണമാണ് നിലവിലെ സംഘര്‍ഷത്തിലെ പ്രധാന തര്‍ക്കവിഷയങ്ങളിലൊന്ന്. ഇറാന്റെ കപ്പല്‍ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന അമേരിക്കന്‍ നടപടികള്‍ അവസാനിപ്പിക്കാതെ കരാര്‍ സാധ്യമാകില്ലെന്ന നിലപാട് ഇറാന്‍ പ്രസിഡന്റ് ആവര്‍ത്തിച്ചു.
ഇറാന്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ള ആണവ സാങ്കേതികവിദ്യ ഉപേക്ഷിക്കില്ലെന്നും എന്നാല്‍ ആണവായുധം വികസിപ്പിക്കില്ലെന്നും പെസെഷ്‌കിയാന്‍ പറഞ്ഞു. സമാധാനപരമായ ആണവ സാങ്കേതികവിദ്യയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കില്ല. ഇറാനിലെ ആക്രമണങ്ങള്‍ക്ക് അമേരിക്കയും ഇസ്രയേലുമാണ് ഉത്തരവാദികള്‍. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങളും അന്തരിച്ച പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ചിത്രവും അദ്ദേഹം പൊതുസഭയില്‍ ഉയര്‍ത്തിക്കാട്ടി.
അതേസമയം ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയാനാണ് യുദ്ധവും സമ്മര്‍ദവും ആവശ്യമെന്ന നിലപാടാണ് ട്രംപ് ഭരണകൂടം മുന്നോട്ടുവയ്ക്കുന്നത്. പെസെഷ്‌കിയാന്‍ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ യു.എസ്. പ്രതിനിധി സംഘം സഭയില്‍നിന്ന് പുറത്തുപോയി.
യു.എന്‍. പൊതുസഭാ സമ്മേളനത്തിനിടെ അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയും ഖത്തര്‍ ഇടനിലക്കാരായുള്ള പരോക്ഷ ചര്‍ച്ചകളില്‍ പങ്കെടുത്തു. ജൂണിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ പ്രധാന നയതന്ത്ര ചര്‍ച്ചയാണിത്. ചര്‍ച്ച വലിയ പുരോഗതിയാണെന്ന് ട്രംപ് വാദിച്ചെങ്കിലും ഇറാന്‍ വിദേശകാര്യ മന്ത്രാലയം ചര്‍ച്ചകളെ പുതിയ നീക്കമായി വിശേഷിപ്പിച്ചില്ല. അമേരിക്കന്‍ ഉപരോധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ടെഹ്‌റാന്‍ ഇപ്പോഴും മുന്നോട്ടുവയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്രപരമായ പരിഹാരത്തില്‍ ഇരു രാജ്യങ്ങളും ഇപ്പോഴും ഏറെ അകലെയാണെന്നാണ് ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

Latest News

ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026