l o a d i n g

വേള്‍ഡ്

റിയോ തത്സുകിയുടെ പ്രവചനം പാളി, ജപ്പാന്‍ സുരക്ഷിതം, എങ്കിലും നഷ്ടം ഏറെ

Thumbnail

ജൂലൈ അഞ്ച് ശനിയാഴ്ച പുലര്‍ച്ചെ ജപ്പാന്‍ വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കുമെന്ന ബാബ വാംഗ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനം പാളി. വാഗംയുടെ പ്രവചനം ഫലിക്കുമെന്ന വിശ്വാസത്തില്‍ ജപ്പാന്‍ ജനത ആശങ്കയിലായിരുന്നു. സര്‍ക്കാരും മുന്നൊരുക്കങ്ങള്‍ നടത്തി. ജപ്പാനിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കുത്തനെ ഇടിയുകയും ചെയ്തു. ഇതുമൂലം ആ രാജ്യത്തെ സമ്പദ്വ്യവസ്ഥക്ക് കോടികളുടെ നഷഅമാണുണ്ടായത്. പ്രവചനം ഫലിച്ചാല്‍ നേരിടാനായി ജപ്പാന്‍ സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ക്ക് ചെലവഴിച്ച കോടികളും ഇതിനു പുറണെയാണ്.

പ്രവചനം നിലനില്‍ക്കെ സമീപ ദിവസങ്ങളില്‍ ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ ദ്വീപായ ടൊകാരയില്‍ അഞ്ഞൂറോളം ചെറുചലനങ്ങളുണ്ടായത് ആശയങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ തത്സുകി പ്രവചിച്ചതു പോലെ വലിയ സുനാമിയിലേക്കോ ദുരന്തത്തിലേക്കോ നയിക്കുന്ന വന്‍ ഭൂചലനമോ സുനാമിയോ ഉണ്ടായില്ല. എല്ലായിടത്തും ജനങ്ങള്‍ സുരക്ഷിതരാണെന്ന ആശ്വാസ വാര്‍ത്തയാണ് ജപ്പാനില്‍നിന്ന് വരുന്നത്. എന്നാല്‍ അഗ്‌നിപര്‍വതങ്ങള്‍ ധാരാളമുള്ള 'പസഫിക് റിങ് ഓഫ് ഫയറി'ല്‍ സ്ഥിതിചെയ്യുന്ന ജപ്പാനില്‍ എപ്പോള്‍ വേണമെങ്കിലും പ്രകൃതി ദുരന്തമുണ്ടാകാം എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.

ജപ്പാനില്‍ റിയോ തത്സുകി പ്രവചിച്ച ഭയാനകമായ സുനാമി ഉണ്ടായില്ലെങ്കിലും ഏതാണ്ട് അതേസമയം യു.എസിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയമുണ്ടായി 24 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. പ്രളയം വന്‍ നാശനഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. തത്സുകിയുടെ പ്രവചനം ടെക്‌സസില്‍ സംഭവിച്ചെന്നാണ് തത്സുകിയെ അനുകൂലിക്കുന്ന ഒരു വിഭാഗം പറയുന്നത്.

Latest News

 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു, ബെന്നിബെഹനാനെ തടഞ്ഞു
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു, ബെന്നിബെഹനാനെ തടഞ്ഞു
May 13, 2026
സോണിയ ആശുപത്രിയില്‍, രാഹുല്‍-ഖാര്‍ഗെ കൂടിക്കാഴ്ച വൈകിയേക്കും
സോണിയ ആശുപത്രിയില്‍, രാഹുല്‍-ഖാര്‍ഗെ കൂടിക്കാഴ്ച വൈകിയേക്കും
May 13, 2026