l o a d i n g

ഗൾഫ്

കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 13, 2026

തിരുവനന്തപുരം: കേരളവും ആഫ്രിക്കയുമായുളള പ്രവാസ ചരിത്രത്തെ കുറിച്ച് പഠിക്കാന്‍ നോര്‍ക്ക റൂട്‌സും, കേരള ചരിത്ര ഗവേഷണ കൗണ്‍സിലും തമ്മില്‍ ധാരണ പത്രം ഒപ്പുവച്ചു. മൂന്നാം ലോക കേരള സഭയില്‍ ഉയര്‍ന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചരിത്ര പഠനത്തിന് തുടക്കം കുറിക്കുന്നത്. കേരളവും ആഫ്രിക്കയുമായുളള ബന്ധത്തിന് കടല്‍യാത്രകളുടെ ചരിത്രത്തോളം ആഴമുണ്ടെങ്കിലും വേണ്ടത്ര പഠനമോ പ്രമാണീകരണമോ, അടയാളപ്പെടുത്തലുകളോ സാധ്യമായിട്ടില്ല. ഈ വിടവു നികത്തുകയാണ് മൈഗ്രേഷന്‍ പ്രൊഫൈല്‍ ഓഫ് കെരളൈറ്റ്‌സ് ഇന്‍ ആഫ്രിക്ക (Migration Profile of Keralites in Africa) എന്ന പ്രൊജക്റ്റിലൂടെ ലക്ഷ്യമിടുന്നത്.

നോര്‍ക്ക റൂട്‌സിന്റെ അക്കാദമിക രംഗത്തേക്കുള്ള ആദ്യ ചുവടുവെയ്പു കൂടിയാണ് ഈ പഠനം. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനമായ നോര്‍ക്ക സെന്ററില്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫസര്‍ കെ എന്‍ ഗണേഷ്, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി എന്നിവര്‍ തമ്മിലാണ് ധാരണാ പത്രം കൈമാറിയത്. ചടങ്ങില്‍ നോര്‍ക്ക റൂട്‌സ് ജനറല്‍ മാനേജര്‍ ഉല്ലാസ് കൃഷ്ണന്‍, കേരള ചരിത്ര ഗവേഷണ കൗണ്‍സിലില്‍ നിന്നും ഡയറക്ടര്‍ പ്രൊഫസ്സര്‍ ദിനേശന്‍ വടക്കിനിയില്‍, പ്രൊജക്റ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സോമി സോളമന്‍, ഫിനാന്‍സ് ഓഫീസര്‍ അലക്‌സ് എന്നിവര്‍ സന്നിഹിതരായിരുന്നു. കേരളത്തിന്റെ വര്‍ത്തമാനകാലത്തും ഭാവിയിലും പ്രവാസത്തില്‍ ആഫ്രിക്ക സാധ്യതയായി തെളിയുമ്പോള്‍ പഠനത്തിനും പ്രാധാന്യമേറുന്നു.

Latest News

ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026
 സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
September 24, 2026
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
September 24, 2026