l o a d i n g

ഗൾഫ്

ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു

താഹ കൊല്ലേത്ത്

Thumbnail
By    
February 12, 2026

ജിസാന്‍: കരള്‍രോഗം മൂര്‍ച്ഛിച്ച് ചികില്‍ത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷ് ജനറല്‍ ആശുപത്രിയില്‍ മരിച്ചു. മലപ്പുറം പറപ്പൂര്‍ ചീനിപ്പടി ഇരിങ്ങല്ലൂര്‍ പുളിക്കല്‍ വീട്ടില്‍ അറുമുഖന്റെയും തങ്കയുടെയും മകന്‍ ബൈജു പുളിക്കലാണ് (41) മരിച്ചത്. കരള്‍രോഗ ബാധിതനായിരുന്ന ബൈജു കഴിഞ്ഞയാഴ്ച്ച ജിസാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബെയിഷ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം നാലു മണിയോടെ ആരോഗ്യനില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ജിസാന്‍ ബെയിഷില്‍ ഫോര്‍ സീസണ്‍ മെയിന്റെനന്‍സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ജിസാന്‍ ബെയിഷില്‍ കഴിഞ്ഞ 15 വര്‍ഷമായി ജോലിചെയ്തുവരുകയായിരുന്നു ബൈജു. കഴിഞ്ഞ മൂന്നു വര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. ഭാര്യയും മകനും സന്ദര്‍ശക വിസയില്‍ ജിസാനിലെത്തി ഒരു വര്‍ഷത്തോളം ബൈജുവിനൊപ്പം താമസിച്ചിരുന്നു. ബൈജുവിന്റെ ജ്യേഷ്ഠ സഹോരന്‍ ലൈജു, സഹോദരി ഭര്‍ത്താവ് ദേവാനന്ദന്‍, ഭാര്യാ സഹോദരന്‍ രഞ്ജിത്ത് എന്നിവരും അടുത്ത ബന്ധുക്കളും ബെയിഷില്‍ ജോലിചെയ്യുന്നുണ്ട്. രഞ്ജികയാണ് ഭാര്യ. മകന്‍ അനഞ്ജയ് നാട്ടില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബൈജുവിന്റെ മൃതദേഹം ബെയിഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജല ഭാരവാഹികളായ ഹനീഫ മൂന്നിയൂര്‍, സലാം കൂട്ടായി, ഫൈസല്‍ മേലാറ്റൂര്‍, മാഹിന്‍ കൊല്ലം എന്നിവരുടെ സഹായത്തോടെ ബൈജുവിന്റെ ബന്ധുക്കള്‍ മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികള്‍ ആരംഭിച്ചു. ബൈജുവിന്റെ വിയോഗത്തില്‍ ജിസാനിലെ വിവിധ പ്രവാസി സംഘടനകള്‍ അനുശോചിച്ചു.

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026