l o a d i n g

ഗൾഫ്

മഴയ്ക്കായി പ്രാര്‍ത്ഥിച്ച് വിശ്വാസികള്‍; മക്കയിലും മദീനയിലും ഇസ്തിസ്ഖ നമസ്‌കാരം നടന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 12, 2026

മക്ക/മദീന: മഴ ലഭിക്കുന്നതിനായി പ്രവാചകമാതൃക പിന്തുടര്‍ന്ന് മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഇന്ന് ഇസ്തിസ്ഖ നമസ്‌കാരം നിര്‍വഹിച്ചു. രാജ്യത്തുടനീളം മഴയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ സല്‍മാന്‍ രാജാവ് നല്‍കിയ ആഹ്വാനത്തെ തുടര്‍ന്നാണ് വിശുദ്ധ പള്ളികളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഒത്തുചേര്‍ന്നത്.

മക്കയില്‍ പ്രാര്‍ത്ഥനക്ക് ഷെയ്ഖ് അബ്ദുല്ല അല്‍ ജുഹാനി നേതൃത്വം നല്‍കി. മക്ക റീജിയന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സൗദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് പങ്കെടുത്തു.

മഴ ലഭിക്കാത്തത് അല്ലാഹുവിന്റെ ഒരു സന്ദേശമാണെന്നും, മനുഷ്യരുടെ അശ്രദ്ധയില്‍ നിന്ന് അവരെ ഉണര്‍ത്താനുള്ള വഴിയാണെന്നും അല്‍ ജുഹാനി ഓര്‍മ്മിപ്പിച്ചു. പാപങ്ങളും തെറ്റുകളും വ്യക്തികളിലും സമൂഹങ്ങളിലും രോഗങ്ങള്‍ക്കും ഭിന്നതയ്ക്കും ഐക്യമില്ലായ്മയ്ക്കും കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അല്ലാഹുവിന്റെ ഖജനാവുകള്‍ നിറഞ്ഞതാണെന്നും, നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാനും നമ്മെ പശ്ചാത്താപത്തിലേക്ക് നയിക്കാനുമാണ് മഴ വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദീനയിലെ മസ്ജിദുന്നബവിയില്‍ നടന്ന നമസ്‌കാരത്തില്‍മദീന ഗവര്‍ണര്‍ അമീര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ പങ്കെടുത്തു. മസ്ജിദുന്നബവി ഇമാം ഷെയ്ഖ് അബ്ദുല്‍ ബാരി അല്‍ തുബൈത്തി നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

ദൈവഭയം മാത്രമാണ് എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരമെന്ന് അദ്ദേഹം ഖുതുബയില്‍ പറഞ്ഞു. വരള്‍ച്ച നീണ്ടുനില്‍ക്കുമ്പോള്‍ വിശ്വാസികള്‍ തങ്ങളുടെ ഉപജീവനം അല്ലാഹുവിന്റെ കൈകളിലാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പാപങ്ങള്‍ ഹൃദയങ്ങളെ കറുപ്പിക്കുകയും കാരുണ്യത്തിന്റെ വാതിലുകള്‍ അടയ്ക്കുകയും ചെയ്യും. അതിനാല്‍ ആത്മാര്‍ത്ഥമായ പശ്ചാത്താപത്തിലൂടെയും പാപമോചന പ്രാര്‍ത്ഥനകളിലൂടെയും അല്ലാഹുവിലേക്ക് മടങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

Photo

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026