l o a d i n g

ഗൾഫ്

മാര്‍ക്ക് ആന്‍ഡ് സേവ് റമദാന്‍ മെഗാ പ്രമോഷന്‍; നാല് കാറുകള്‍ ഉള്‍പ്പെടെ വന്‍ സമ്മാനങ്ങള്‍

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
February 12, 2026

റിയാദ്: പ്രമുഖ റീട്ടെയില്‍ ശൃംഖലയായ മാര്‍ക്ക് ആന്‍ഡ് സേവ് റമദാന്‍ പ്രമാണിച്ച് സൗദി അറേബ്യയിലെ ഉപഭോക്താക്കള്‍ക്കായി വന്‍ സമ്മാന പദ്ധതികള്‍ പ്രഖ്യാപിച്ചു. 'ഗോള്‍ഡന്‍ ഡ്രൈവ്' എന്ന പേരിലുള്ള മെഗാ പ്രമോഷണല്‍ കാമ്പയിന്‍ ഫെബ്രുവരി 10-ന് ആരംഭിച്ച് ഏപ്രില്‍ 10 വരെ 60 ദിവസങ്ങളിലായി നടക്കുമെന്ന് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാമ്പയിന്‍ കാലയളവില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വിലപിടിപ്പുള്ള സമ്മാനങ്ങളാണ്. നാല് ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ കാറുകള്‍, 100 സ്വര്‍ണ നാണയങ്ങള്‍, എട്ട് ഐഫോണ്‍ 17 പ്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവ നിശ്ചിത ദിവസങ്ങളില്‍ നടക്കുന്ന ലക്കി ഡ്രോകളിലൂടെ വിജയികള്‍ക്ക് ലഭിക്കും. മാര്‍ക്ക് ആന്‍ഡ് സേവ് സ്റ്റോറുകളില്‍ നിന്ന് ഷോപ്പിങ് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന കൂപ്പണുകള്‍ മുഖേന നറുക്കെടുപ്പില്‍ പങ്കെടുക്കാം.

ആദ്യ ലക്കി ഡ്രോ മാര്‍ച്ച് 5-ന് നടക്കും. ഏപ്രില്‍ 10-ന് നടക്കുന്ന മെഗാ ഡ്രോയില്‍ പ്രധാന സമ്മാന ജേതാക്കളെ പ്രഖ്യാപിക്കും. റിയാദിലെ ഖുറൈസ്, ഫ്‌ലമിംഗോ, അല്‍ അഹ്‌സാ, അല്‍ ഖോബാര്‍ എന്നിവിടങ്ങളിലെ നാല് ശാഖകളിലും പ്രമോഷന്‍ കാലയളവില്‍ ഷോപ്പിങ് നടത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഈ ഓഫറില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.

'നിങ്ങളുടെ സേവിങ്‌സ്, നിങ്ങളുടെ ഹൈപര്‍മാര്‍ക്കറ്റ്' എന്ന ബ്രാന്‍ഡ് വാഗ്ദാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് മികച്ച വിലയും കൂടുതല്‍ ആനുകൂല്യങ്ങളും നല്‍കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പ്രമോഷന്‍ എന്ന് സൗദി റീജ്യന്‍ ഓപ്പറേഷന്‍സ് ഹെഡ് അനീസ് കക്കട്ട് വ്യക്തമാക്കി. ഉപഭോക്തൃ പങ്കാളിത്തം വര്‍ധിപ്പിക്കുകയും റമദാന്‍ ഷോപ്പിങ് അനുഭവം കൂടുതല്‍ സന്തോഷകരവും ലാഭകരവുമാക്കുകയുമാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റമദാന്‍ ആവശ്യങ്ങള്‍ക്കായുള്ള എല്ലാ ഉല്‍പ്പന്നങ്ങളും പ്രത്യേക ഓഫറുകളോടെ ഒരേ കുടക്കീഴില്‍ ലഭ്യമാക്കുന്നതോടൊപ്പം ഓരോ ഷോപ്പിങ്ങും കൂടുതല്‍ മൂല്യമുള്ളതാക്കുന്ന പ്രമോഷനുകളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഉപഭോക്താക്കളെ കാത്തിരിക്കുകയാണെന്ന് സൗദി റീജ്യന്‍ ബയിങ് ഹെഡ് അഷ്റഫ് പുതുപ്പള്ളി അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ സൗദി റീജ്യന്‍ ഓപ്പറേഷന്‍സ് ഹെഡ് അനീസ് കക്കട്ട്, ബയിങ് ഹെഡ് അഷ്റഫ് പുതുപ്പള്ളി, ഫ്‌ലമിംഗോ പാര്‍ക്ക് സ്റ്റോര്‍ മാനേജര്‍ മുസ്തഫ, സ്റ്റോര്‍ മാനേജര്‍ തലാല്‍ അല്‍ ഹര്‍ബി, എഫ്.എം.സി.ജി ബയര്‍ റംഷീദ് എന്നിവര്‍ പങ്കെടുത്തു.

Latest News

ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026
 സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
September 24, 2026
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
September 24, 2026